നീരവ് മോദിയുടെ സ്വത്തുവകകള്‍ വ്യാഴാഴ്ച ലേലം ചെയ്യും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ സ്വത്തുവകകള്‍ ഫെബ്രുവരി 27 -ന് തല്‍സമയ ഓണ്‍ലൈന്‍ ലേലത്തിലൂടെ വിറ്റഴിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 112 ലോട്ടുകളില്‍ അമൂല്യമായ സ്വത്തുവകകാളാവും ലേലം ചെയ്യുക. ഇവ നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. വിവിധ ബാങ്കുകള്‍ക്ക് നീരവ് മോദി നല്‍കാനുള്ള തുക, ലേലത്തിലൂടെ തിരിച്ചുപിടിക്കാമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതീക്ഷിക്കുന്നത്.

രണ്ടു വ്യത്യസ്ത ലേലങ്ങളില്‍ നടക്കുന്ന വില്‍പ്പനയില്‍ പ്രമുഖ കലാകാരന്മാരുടെ കലാസൃഷ്ടികള്‍, ആഢംബര വാച്ചുകള്‍, ഹാന്‍ഡ് ബാഗുകള്‍, കാറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഫ്രണ്‍ആര്‍ട് എന്ന ലേല സ്ഥാപനമാവും ലേലം സംഘടിപ്പിക്കുക. ഫെബ്രുവരി 27 -നും മാര്‍ച്ച് 3-4 എന്ന തീയതികളിലാവും ലേലം നടക്കുക. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 15 കലാസൃഷ്ടികളാവും ആദ്യത്തെ ലേലത്തില്‍ ഉള്‍പ്പെടുത്തുകയെന്ന് സാഫ്രോണ്‍ആര്‍ട് അറിയിച്ചു. ബാക്കിയുള്ള സ്വത്തുവകകള്‍ തുടര്‍ന്നുള്ള ആഴ്ചയില്‍ വരുന്ന ലേലത്തില്‍ വിറ്റഴിക്കും.

ഓഹരി വിപണി അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍; തുടര്‍ച്ചയായ ഏഴാം ദിവസവും ഹീറോ മോട്ടോകോര്‍പിന് നഷ്ടംഓഹരി വിപണി അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍; തുടര്‍ച്ചയായ ഏഴാം ദിവസവും ഹീറോ മോട്ടോകോര്‍പിന് നഷ്ടം

നീരവ് മോദിയുടെ സ്വത്തുവകകള്‍ വ്യാഴാഴ്ച ലേലം ചെയ്യും

എം.എഫ്. ഹുസൈന്‍, അമൃത ഷേര്‍-ഗില്‍ തുടങ്ങിയ പ്രമുഖരുടെ കലാസൃഷ്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അമൃത ഷേര്‍-ഗില്ലിന്റെ മാസ്റ്റര്‍പീസ് പെയിന്റിങ്ങായ ' ബോയ്‌സ് വിത്ത് ലെമന്‍സും', എം.എഫ്. ഹുസൈന്റെ ' ബാറ്റില്‍ ഓഫ് ഗംഗ ആന്‍ഡ് ജമുന മഹാഭാരത 12' എന്ന പെയിന്റിങ്ങുമാണ് ഇക്കൂട്ടത്തിലെ അമൂല്യ ലേല വസ്തുക്കള്‍. ഈ രണ്ടു പെയിന്റിങ്ങുകളും 12-18 കോടി രൂപവരെ വിലമതിക്കുന്നവയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വി.എസ്. ഗെയ്‌റ്റോണ്‍ഡെ 1972 -ല്‍ വരച്ച പെയിന്റിങ്ങ് 7-9 കോടി രൂപയില്‍ വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്‍ജിത് ഭവയുടെ പെയിന്റിങ്ങിന് 3-4 കോടി രൂപയും രാജാ രവിവര്‍മ്മയുടെ പെയിന്റിങ്ങിന് 2-3 കോടി രൂപയും വില പ്രതീക്ഷിക്കുന്നു. അര്‍പിത സിങിന്റെ 1996 -ലെ പെയിന്റിങ്ങായ '27 ഡക്ക്‌സ് ഓഫ് മെമറിയ്ക്ക്' 1.20-1.80 കോടി രൂപയും വില കണക്കാക്കുന്നു.

കേരളത്തിലെ ആയുഷ്മാൻ ഭാരത് സേവനം വാഗ്ദാനം ചെയ്യുന്ന ആശുപത്രികൾ എങ്ങനെ കണ്ടെത്താം?കേരളത്തിലെ ആയുഷ്മാൻ ഭാരത് സേവനം വാഗ്ദാനം ചെയ്യുന്ന ആശുപത്രികൾ എങ്ങനെ കണ്ടെത്താം?

ഇതു കൂടാതെ ഗണേഷ് പൈനെ, കെ.കെ.ഹെബ്ബാര്‍, വിശ്വനാഥ് നാഗേഷ്‌കര്‍, സുധന്‍ഷും ചൗധരി, ഷാന്‍ ഭട്‌നഗര്‍ തുടങ്ങിയവരുടെ പെയിന്റിങ്ങുകളും ലേലത്തില്‍ ഉള്‍പ്പെടുന്നു. പുത്തന്‍ ഫീച്ചറുകളും സാങ്കേതികതയോടും കൂടിയ റോള്‍സ് റോയ്‌സ് ഗോസ്റ്റിന് 75-95 ലക്ഷം രൂപവരെയാണ് ലേലത്തുകയായി കണക്കാക്കപ്പെടുന്നത്. 2010 മോഡല്‍ പോര്‍ഷ പനാമെരയ്ക്ക് 10-15 ലക്ഷം രൂപവരെയും വില പ്രതീക്ഷിക്കുന്നു. രണ്ട് ഡസനോളം ആഢംബര വാച്ചുകളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൂടാതെ ഒരുപാട് ആഢംബര ഹാന്‍ഡ് ബാഗുകളും ഇവയ്‌ക്കൊപ്പമുണ്ട്. 2019 മാര്‍ച്ചില്‍ ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലേലത്തിലൂടെ 54.84 കോടി രൂപയാണ് നേടിയത്.

English summary

നീരവ് മോദിയുടെ സ്വത്തുവകകള്‍ വ്യാഴാഴ്ച ലേലം ചെയ്യും | nirav modi's assets to be auctioned on thursday by ed

nirav modi's assets to be auctioned on thursday by ed
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X