ആമസോണിൽ നിന്ന് ഇനി നിങ്ങൾക്ക് ഇൻഷുറൻസും സ്വർണവും വാങ്ങാം, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ വഴി ഇനി നിങ്ങൾക്ക് ഇൻ‌ഷുറൻസും സ്വർണ്ണവും വാങ്ങാം. ആമസോണിന്റെ ഇന്ത്യയിലെ ധനകാര്യ സേവനങ്ങളുടെ മെനുവിലേക്കാണ് സ്വർണവും ഇൻഷുറൻസും ചേർ‌ത്തിരിക്കുന്നത്. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും പ്രൈം ലോയൽറ്റി പ്രോഗ്രാമിലേക്ക് കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് ആമസോൺ പുതിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

 

ഓൺലൈൻ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്നതിനായി, ആമസോൺ, ആമസോൺ പേ ഡിജിറ്റൽ വാലറ്റ് 2016 ൽ ആരംഭിച്ചിരുന്നു. അതിനുശേഷം സിനിമ ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റുകൾ, ടെലിഫോൺ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ പേയ്‌മെന്റുകൾ അടയ്ക്കാൻ സാധിക്കുന്ന തരത്തിൽ ആമസോൺ ഒരു ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഓണ്‍ലൈന്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ പിന്നിലാക്കി ആമസോണ്‍

ആമസോണിൽ നിന്ന് ഇനി നിങ്ങൾക്ക് ഇൻഷുറൻസും സ്വർണവും വാങ്ങാം, അറിയേണ്ട കാര്യങ്ങൾ

എന്നാൽ കഴിഞ്ഞ ജൂലൈയിൽ വാഹന ഇൻഷുറൻസും ഓഗസ്റ്റിൽ സ്വർണ്ണ നിക്ഷേപ സേവനങ്ങളും ആമസോൺ വാഗ്ദാനം ചെയ്തു തുടങ്ങി. 100 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള ഇന്ത്യയിൽ, അതിവേഗ ഷോപ്പിംഗ്, മ്യൂസിക്, വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്ന വാർഷിക പ്രൈം പ്ലാനിലേക്ക് വരിക്കാരെ നേടുന്നതിന് ആമസോൺ സാമ്പത്തിക സേവനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ടെക് എക്സിക്യൂട്ടീവുകൾ പറയുന്നു.

വാസ്തവത്തിൽ, ഡിജിറ്റൽ പേയ്‌മെന്റ് ബിസിനസ്സിലെ ലാഭവിഹിതം പൊതുവെ നേർത്തതാണ്, അതിനാൽ പണമുണ്ടാക്കാൻ ആമസോൺ വായ്പ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്ന് വ്യവസായ നിരീക്ഷകർ പറയുന്നു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ചുവടുറപ്പിക്കാന്‍ മുകേഷ് അംബാനി; വെല്ലുവിളി ആമസോണിനോ?

Read more about: amazon ആമസോൺ
English summary

Now you can buy insurance and gold from Amazon, things to know | ആമസോണിൽ നിന്ന് ഇനി നിങ്ങൾക്ക് ഇൻഷുറൻസും സ്വർണവും വാങ്ങാം, അറിയേണ്ട കാര്യങ്ങൾ

You can now buy insurance and gold through Amazon. Read in malayalam.
Story first published: Wednesday, September 2, 2020, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X