ഇനി മുതല്‍ ദേശീയ പെന്ഷന് സംവിധാനത്തിന് (എന്‍പിഎസ്) കീഴില്‍ പുതിയ വരിക്കാര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓഫ്ലൈന് പേപ്പര്‍ലെസ് കെവൈസി പ്രക്രിയ അനുവദിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട്, മെയ് 27 ബുധനാഴ്ച പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തല്‍ക്ഷണ കെവൈസി പരിശോധന കാരണം എന്‍പിഎസ് അക്കൗണ്ട് ഉടനടി സജീവമാക്കുന്നതിന് ഈ പ്രക്രിയ പ്രാപ്തമാക്കുന്നുവെന്നും കൂടാതെ, വരിക്കാരുടെ എന്‍പിഎസ് സംഭാവന ഉടനടി നിക്ഷേപിക്കാനും ഇത് സഹായകമാവുമെന്നും പ്രസ്താവനയില്‍ പിഎഫ്ആര്‍ഡിഎ വ്യക്തമാക്കി.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഓഫ്ലൈന് പേപ്പര്‍ലെസ് പരിശോധന, 12 അക്ക ഐഡന്റിഫിക്കേഷന്റെ ഭൗതിക പകര്‍പ്പ് നല്‍കേണ്ടതിന്റെ ആവശ്യകതയെ ഒഴിവാക്കുന്നു. പുതിയ പ്രക്രിയ അനുസരിച്ച്, ഒരു അപേക്ഷകന് ഇപ്പോള്‍ പാസ്വേര്ഡ് പരിരക്ഷിത ആധാര്‍ എക്സ്എംഎല് ഫയല്‍ മോഡില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പോയിന്റ്സ് ഓഫ് പ്രസന്‍സ് വഴി (പിഒപി) വഴി എന്‍പിഎസ് അക്കൗണ്ടുകള്‍ തുറക്കുന്നതിനും ഈ സൗകര്യം ഉപയോഗിക്കാം.
പുതിയ പ്രക്രിയ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
1. ആധാര്‍ പേപ്പര്‍ലെസ് ഓഫ്ലൈന് ഇ-കെവൈസി സിപ്പ് ഫയല്‍ അപ്ലോഡ് ചെയ്യുക. .xml zip ഫയല്‍ ജനറേറ്റ് ചെയ്തിട്ടില്ലെങ്കില്‍, വ്യക്തികള്‍ക്ക് യുഐഡിഎഐ വെബ്സൈറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യാനും അത് ഡൗണ്‍ലോഡ് ചെയ്യാനും നാല് അക്ക പാസ്കോഡ് സജ്ജമാക്കാനും അവസരമുണ്ട്. ഇതിനുശേഷം, ഇഎന്‍പിഎസ് വെബ്സൈറ്റില്‍ രജിസ്ട്രേഷന് നടത്താം.
2. ശേഷം, രജിസ്ട്രേഷനായി ഇഎന്‍പിഎസ് പോര്‍ട്ടലില്‍ ഉചിതമായ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ (യുഐഡിഎഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്) പോലുള്ള വിശദാംശങ്ങള്‍ നല്‍കുകയും പേപ്പര്‍ലെസ് ഓഫ്ലൈന് ഇകെവൈസി പ്രക്രിയയ്ക്കായി നാല് അക്ക പാസ്കോഡിനൊപ്പം സിപ്പ് ഫയല്‍ അപ്ലോഡ് ചെയ്യുക.
3. ഒടിപി സമര്‍പ്പിക്കുമ്പോള്‍, യുഐഡിഎഐ ഡാറ്റാബേസില്‍ നിന്ന് ഡെമോഗ്രാഫിക് വിശദാംശങ്ങള്‍ (പേര്, ലിംഗഭേദം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, വിലാസം, ഫോട്ടോ) ലഭ്യമാക്കും. കൂടാതെ മറ്റ് നിര്‍ബന്ധിത വിശദാംശങ്ങള്‍ വരിക്കാരന് പൂരിപ്പിക്കേണ്ടതുണ്ട്.
4. തുടര്‍ന്ന്, പാന്‍ കാര്‍ഡിന്റെയും റദ്ദാക്കിയ ചെക്കിന്റെയും സ്കാന്‍ ചെയ്ത ഓരോ പകര്‍പ്പ് .jped/ .jpg/ .png എന്ന ഫയല്‍ ടൈപ്പില്‍ അപ്ലോഡ് ചെയ്യുക. ഇവ 4 KB - 2 MB ഇടയില്‍ വലുപ്പമുള്ളതാവണം. കൂടാതെ 4 KB - 5 MB ഇടയില്‍ വലുപ്പമുള്ള ഒപ്പും.
5. എന്‍പിഎസ് അക്കൗണ്ടിലേക്ക് പേയ്മെന്റ് നടത്തുന്നതിന് ഉപയോക്താക്കളെ ഒരു പേയ്മെന്റ് ഗേറ്റ് വേയിലിലേക്കാവും ശേഷം നയിക്കുക. വിജയകരമായ പേയ്മെന്റിന് ശേഷം PRAN അനുവദിക്കും.
6. സിആര്എയിലേക്ക് രജിസ്ട്രേഷന് ഫോം ഇ-സൈന്‍ ചെയ്യുന്നതിനോ 'പ്രിന്റ് ആന്‍ഡ് കൊറിയര്‍' ചെയ്യുന്നതിനോ വരിക്കാര്‍ക്ക് ഒരു ഓപ്ഷന് ഉണ്ടായിരിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
