എന്‍പിഎസില്‍ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം, നികുതി ആനുകൂല്യ പരിധി ഒരു ലക്ഷമാക്കിയേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൻഷൻ ഫണ്ട് റെഗുലേറ്ററായ പി‌എഫ്‌ആർ‌ഡി‌എയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ അടുത്ത വർഷത്തെ ബജറ്റിൽ എൻ‌പി‌എസ് അല്ലെങ്കിൽ ദേശീയ പെൻഷൻ പദ്ധതിക്ക് കൂടുതൽ ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം ടയർ I എൻ‌പി‌എസ് അക്കൌണ്ടിന്റെ ആദായനികുതി കിഴിവ് പരിധി ഒരു ലക്ഷമായി ഉയർത്തണമെന്നാണ് പി‌എഫ്‌ആർ‌ഡി‌എ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

നിലവിലെ പരിധി 50,000 രൂപയാണ്. ഇത് ശമ്പളക്കാർക്കും സ്വയംതൊഴിലാളികൾക്കും ബാധകമാണ്. ഈ അധിക നികുതി ആനുകൂല്യം എൻ‌പി‌എസ്, അടൽ പെൻഷൻ യോജന സംഭാവനകൾക്ക് മാത്രമായിരിക്കും ലഭിക്കുക. റിട്ടയർമെൻറ് വർഷങ്ങളിലെ സമ്പാദ്യത്തിനുള്ള ഒരു മികച്ച ഓപ്ഷനായി എൻ‌പി‌എസിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിന് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂലധനനേട്ടത്തിന് നല്‍കുന്ന നികുതി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പെന്‍ഷന്‍ പറ്റുമ്പോഴോ 60 വയസ്സാകുമ്പോഴോ നിക്ഷേപ തുകയില്‍നിന്ന് 60 ശമതാനമാണ് പിന്‍വലിക്കാന്‍ കഴിയുക. (ഇതില്‍ 40 ശതമാനംതുകയ്ക്കുമാത്രമാണ് നേരത്തെ നികുതിയിളവ് നല്‍കിയിരുന്നത്).

എൻ‌പി‌എസിൽ ചേർന്നിട്ടുള്ളവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, ഈ വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ

എന്‍പിഎസില്‍ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം, നികുതി ആനുകൂല്യ പരിധി ഒരു ലക്ഷമാക്കിയേക്കും

ബാക്കിയുള്ള തുക നിര്‍ബന്ധമായും ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍(ആന്വിറ്റി പ്ലാന്‍)നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആതുകയില്‍നിന്നാണ് പെന്‍ഷന്‍ ലഭിക്കുക. കൂടാതെ, എൻ‌പി‌എസ് വരിക്കാർക്ക് അവരുടെ മൊത്തം വരുമാനത്തിന്റെ 10% വരെ സെക്ഷൻ 80 സിസിഡി (1) പ്രകാരം 1.5 ലക്ഷം രൂപ വരെ പരിധിയിൽ നിന്ന് നികുതിയിളവ് ക്ലെയിം ചെയ്യാൻ കഴിയും. ശമ്പളമില്ലാത്ത വ്യക്തികൾക്ക്, പരിധി ആ വർഷത്തെ മൊത്തം വരുമാനത്തിന്റെ 20% ആണ്.

തൊഴിലുടമയുടെ സംഭാവനയുടെ 14% ഉയർന്ന ആദായനികുതി കിഴിവ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും.

ദേശീയ പെൻഷൻ പദ്ധതി(എൻപിഎസ്): പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ചറിയാം

English summary

എന്‍പിഎസില്‍ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം, നികുതി ആനുകൂല്യ പരിധി ഒരു ലക്ഷമാക്കിയേക്കും

If the government accepts the proposal of the pension fund regulator, the PFRDA, the NPS or the National Pension Scheme could have more income tax benefits in next year's budget. Read in malayalam.
Story first published: Saturday, December 28, 2019, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X