ഒരു വർഷത്തെ ശമ്പളം ഉപേക്ഷിച്ച് ഒല സിഇഒ, ഡ്രൈവർമാർക്ക് 20 കോടി രൂപ സംഭാവന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടർന്ന് തൊഴിൽരഹിതരായ ഡ്രൈവർമാർക്കായി പ്രത്യേക ഫണ്ട് സ്വരൂപിക്കാനൊരുങ്ങിയിരിക്കുകയാണ് ഓൺലൈൻ ടാക്സി സർവ്വീസായ ഒല. 'ഡ്രൈവ് ദി ഡ്രൈവർ ഫണ്ട്' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത് ഒലയിൽ ജോലി ചെയ്യുന്ന ഓട്ടോറിക്ഷ, ക്യാബ്, ടാക്സി ഡ്രൈവർമാർക്ക് സ്ഥിരമായ വരുമാനം നേടുന്നതിനുള്ള പദ്ധതിയാണ്. ക്രൗഡ് ഫണ്ടിംഗിലൂടെ 50 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി.

 

ഒലയും ഊബറും ഇനി കൊള്ള നിരക്ക് ഈടാക്കില്ല; സർക്കാരിന്റെ നിയന്ത്രണം ഉടൻ

മാതൃകയായി ഒല

മാതൃകയായി ഒല

ഈ സംരംഭത്തിന്റെ ഭാഗമായി ഓല 20 കോടി രൂപ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യും. ഒല സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗർവാൾ ഒരു വർഷത്തേക്ക് ശമ്പളം ഉപേക്ഷിക്കുകയും ഈ തുക ഫണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യും. ഈ സമയത്ത് വരുമാനമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരക്കണക്കിന് ഡ്രൈവർമാരുണ്ടെന്നും ഫണ്ടിന്റെ പ്രാരംഭ മൂലധനം സംഭാവന ചെയ്യാൻ ഒല തയ്യാറാമെന്നും ഇത് അടിയന്തര സഹായം നൽകാൻ ഉപയോഗിക്കുമെന്നും ഒല വാർത്താ ഏജൻസിയോട് പറഞ്ഞു.

തകര്‍പ്പന്‍ നേട്ടവുമായി ഒല; ഇന്ത്യയില്‍ ഇതുവരെ 1.1 കോടി കിലോമീറ്റര്‍ കവര്‍ ചെയ്തു

അവശ്യസേവനങ്ങൾ

അവശ്യസേവനങ്ങൾ

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഡ്രൈവർമാർക്ക് വളരെയധികം പ്രാധാന്യമുള്ള അടിയന്തിര പിന്തുണ, അവശ്യസാധനങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും സൌജന്യ മെഡിക്കൽ കൺസൾട്ടേഷൻ ലഭ്യമാകും. യഥാസമയം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം തുടങ്ങിയ മേഖലകളിൽ ഡ്രൈവർമാരെ സഹായിക്കുന്നതിന് ഒല ഫൌണ്ടേഷൻ മുൻകൈയെടുക്കുമെന്നും കമ്പനി അറിയിച്ചു.

മറ്റ് സഹായങ്ങൾ

മറ്റ് സഹായങ്ങൾ

മൊബിലിറ്റി വ്യവസായത്തിലെ എല്ലാ പങ്കാളികളെയും കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്ത് തങ്ങളോടൊപ്പം ചേരാൻ ഒല ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഒല ഡ്രൈവർമാർക്കായി പ്രത്യേക കോവിഡ് -19 ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. ഒലയുടെ അനുബന്ധ സ്ഥാപനമായ ഓല ഫ്ലീറ്റ് ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇഎംഐയും വാടകയും കമ്പനി പൂർണ്ണമായും ഒഴിവാക്കിയിരുന്നു. 21 ദിവസത്തെ ലോക്ക്ഡൌൺ കാലയളവ് ഇത്തരത്തിലുള്ള ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഇൻഷുറൻസ് പരിരക്ഷ

ഇൻഷുറൻസ് പരിരക്ഷ

രജിസ്റ്റര്‍ ചെയ്ത 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുമെന്ന് ഒല പ്രഖ്യാപിച്ചിരുന്നു. 30,000 കോടി രൂപയാണ് ഇതിന് വേണ്ടി കമ്പനി മാറ്റി വെച്ചത്. ഡ്രൈവര്‍മാര്‍ക്കോ അവരുടെ പങ്കാളികള്‍ക്കോ കൊറോണ ബാധിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകും. കോവിഡ് 19 പരിശോധനയില്‍ പോസറ്റീവ് റിസള്‍ട്ട് വന്ന ശേഷമുള്ള ദിവസം മുതല്‍ 21 ദിവസം വരെ 1000 രൂപ നഷ്ടപരിഹാരമായി ലഭിക്കുമെന്ന് ഓല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

English summary

Ola's donate Rs 20 crore for drivers hit by coronavirus lockdown | ഒരു വർഷത്തെ ശമ്പളം ഉപേക്ഷിച്ച് ഒല സിഇഒ, ഡ്രൈവർമാർക്ക് 20 കോടി രൂപ സംഭാവന

Ola, the online taxi service, is set to raise special funds for unemployed drivers following the government's lock-down to curb the spread of coronavirus. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X