ഗ്യാസ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ ഒരു മിസ് കോള്‍ മതി; പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ജീവനക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എൽപിജി സിലിണ്ടറുകളുടെ റീഫിൽ കണക്ഷൻ ബുക്കിംഗിനായി മിസ്ഡ് കോൾ സംവിധാനം ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇതിലൂടെ രാജ്യത്തുടനീളം എൽ‌പി‌ജി സിലിണ്ടറുകളുടെ തടസ്സരഹിതമായ ബുക്കിംഗ് സാധ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ഭുവനേശ്വറില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ പെട്രോളിയം, പ്രകൃതിവാതക സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

 

ടി വി എസ് വന്‍ കുതിപ്പില്‍; മോട്ടോര്‍ സൈക്കിള്‍ വില്‍പന കുതിച്ചുകയറി, മുച്ചക്രത്തിന് ഇടിവ്

ഇന്ത്യൻ ഓയിൽ‌ എൽ‌പി‌ജി ഉപഭോക്താക്കൾ‌ ഇനിമുതല്‍ റീഫിൽ‌ ബുക്കിംഗിനായി 8454955555 എന്ന നമ്പറിൽ‌ ഒരൊറ്റ മിസ്ഡ് കോൾ‌ നൽ‌കിയാല്‍ മതി. മിസ്സ് കോള്‍ ചെയ്യുന്നതിലൂടെ ഉപഭോക്താവിന് എൽപിജി റീഫിൽ കണക്ഷൻ ബുക്കിംഗ് വിജയകരമാണെന്ന ഒരു സന്ദേശം ലഭിക്കും. ഐ‌വി‌ആർ‌എസ് സൗകര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, മിസ്ഡ് കോളുകൾ ഉപയോഗിച്ചുള്ള എൽ‌പി‌ജി സിലിണ്ടർ ബുക്കിംങിലൂടെ ഉപഭോക്താവിന് ദീർഘനേരം കോളില്‍ തുടരാതെ തന്നെ പെട്ടെന്ന് ബുക്കിംഗ് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ഗ്യാസ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ ഒരു മിസ് കോള്‍ മതി; പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി

സാധാരണ കോൾ നിരക്കുകൾ ബാധകമാകുന്ന ഐവിആർഎസ് കോളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സംവിധാനത്തില്‍ ഉപഭോക്താക്കളിൽ കോൾ ചാർജുകളൊന്നും ഈടാക്കില്ല. പേടിഎം അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ വഴി ഓൺലൈൻ ബുക്കിംഗ് നടത്താൻ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ പുതിയ സൗകര്യം പ്രയോജനപ്പെടും.

ഡിസംബറില്‍ മൊത്തം വില്‍പ്പന 14 ശതമാനം ഉയര്‍ത്തി അശോക് ലേയ്‌ലാന്‍ഡ്, ഓഹരി വിപണിയിലും നേട്ടം

കാര്‍ വിപണിയില്‍ രാജാവായി മാരുതി, നിലമെച്ചപ്പെടുത്തി മഹീന്ദ്ര - ഡിസംബര്‍ വില്‍പ്പന അറിയാം

English summary

One missed call is enough to book lpg cylinder; Union Minister inaugurated the project

One missed call is enough to book lpg cylinder; Union Minister inaugurated the project
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X