കമ്പനി അതിജീവിക്കണമെങ്കില്‍ സെസ്, റോയല്‍റ്റി എന്നിവ കുറയ്ക്കണം; സര്‍ക്കാരിനോട് ഒഎന്‍ജിസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസ് വിലനിര്‍ണയത്തിനും വിപണന സ്വാതന്ത്ര്യത്തിനും അനുമതി നല്‍കണമെന്നും നികുതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര എണ്ണ-വാതക ഉത്പാദകരായ ഒഎന്‍ജിസി, സര്‍ക്കാരിനൊരു എസ്ഒഎസ് അയച്ചു. സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ പ്രയാസകരമാക്കുകയും നിക്ഷേപങ്ങളില്‍ കുറവ് വരുത്തകയും ചെയ്യുന്ന വിലയിടിവിനെ നേരിടാന്‍ വേണ്ടിയാണിത്. അന്താരാഷ്ട്ര എണ്ണവില ബാരലിന് 20 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നതും പ്രകൃതിവാതക വില ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 2.39 ഡോളറിലേക്ക് കുറഞ്ഞതും കമ്പനിയെ നഷ്ടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഗ്യാസ് വില

ഗ്യാസ് വില, ഉത്പാദനച്ചെലവിനെക്കാള്‍ വളരെ താഴെയാണെങ്കിലും ഉയര്‍ന്ന നികുതി ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍പ്പോലും പണനഷ്ടത്തിന് കാരണമാകുന്നു. നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്ന വില ബാരലിന് 45 ഡോളറില്‍ കുറവാണെങ്കില്‍ എണ്ണ സെസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒഎന്‍ജിസി കഴിഞ്ഞ മാസം സര്‍ക്കാരിന് കത്തയച്ചിരുന്നു. കൂടാതെ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റോയല്‍റ്റയായി നല്‍കുന്ന വിലയുടെ 20 ശതമാനം അതിന്റെ പകുതിയായി വെട്ടിച്ചുരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നിലവില്‍, നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്ന വിലയ്ക്ക് സര്‍ക്കാര്‍ 20 ശതമാനം പരസ്യ-മൂല്യനിര്‍ണ സെസ് ഈടാക്കുന്നു.

ഒഎന്‍ജിസി

കൂടാതെ, ഒഎന്‍ജിസി/ ഒഐഎല്‍ എന്നിവര്‍, എണ്ണ ബ്ലോക്കുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അസംസ്‌കൃ എണ്ണയുടെ വിലയ്ക്ക് 20 ശതമാനം റോയല്‍റ്റി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ടതുണ്ട്. യുഎസ്, റഷ്യ തുടങ്ങിയ വാതക-മിച്ച രാജ്യങ്ങളില്‍ നിലവിലുള്ള നിരക്കില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില നിര്‍ണയിക്കാന്‍ ഒന്‍ജിസി ആവശ്യപ്പെടുന്നു. ഫോര്‍മുല ഉപയോഗിച്ചുള്ള നിരക്ക് ഏപ്രില്‍ മുതല്‍ ഒരു ദശലക്ഷം ബ്രിട്ടീഷ് താപ യൂണിറ്റിന് 2.39 ഡോളറാണ്. ഗ്യാസ് വിലനിര്‍ണയം നിയന്ത്രിക്കുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങിയ 2010 -ന് ശേഷം കമ്പനി ആഗ്രഹിക്കുന്ന ഏറ്റവും താഴ്ന്ന നിരക്കാണ് ഈ വില.

യുഎസിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നഷ്ട്ടപ്പെട്ടത് ഏഴ് ലക്ഷം ജോലികൾ; വരാനിരിക്കുന്നത് ഇതിലും മോശംയുഎസിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നഷ്ട്ടപ്പെട്ടത് ഏഴ് ലക്ഷം ജോലികൾ; വരാനിരിക്കുന്നത് ഇതിലും മോശം

റോയല്‍റ്റി

ഊര്‍ജ്ജ, ഫെര്‍ട്ടിലൈസര്‍ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്ന ഗ്യാസിന്റെ നിരക്ക് എംഎംബിടിയുവിന് 1.79 ഡോളറില്‍ നിന്ന് 4.20 ഡോളറായി ഉയര്‍ത്താനുള്ള എണ്ണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് 2010 മെയ് മാസത്തില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നാമനിര്‍ദേശ അടിസ്ഥാനത്തില്‍ നല്‍കിയ ഫീല്‍ഡുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസിന് ഒഎന്‍ജിസിക്കും ഒഐഎല്ലിനും 3.818 ഡോളര്‍ വില ലഭിച്ചു. കൂടാതെ, 10 ശതമാനം റോയല്‍റ്റി ചേര്‍ത്തതിന് ശേഷം, ഉപഭോക്താക്കള്‍ക്ക് എംഎംബിടിയുവിന് 4.20 ഡോളറാണ് ഇന്ധനവില.

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപം തെളിയിച്ച ഇന്ത്യൻ ബിസിനസുകാർമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപം തെളിയിച്ച ഇന്ത്യൻ ബിസിനസുകാർ

നികുതി നിരക്ക്

നിലവിലെ നികുതി നിരക്ക് സ്ഥാപനത്തെ നഷ്ടത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്നും ഇത് ആസൂത്രിതമായ മൂലധനത്തെ ബാധിക്കുമെന്നും ഒഎന്‍ജിസി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സെസ് നിരക്ക് കുറയ്ക്കുന്നതിലൂടെ 200 മില്യണ്‍ ബാരല്‍ എണ്ണ ഉത്പാദനത്തിന് തുല്യമാ വ്യവസായ തലത്തില്‍ ലാഭമുണ്ടാക്കാമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Read more about: oil എണ്ണ
English summary

കമ്പനി അതിജീവിക്കണമെങ്കില്‍ സെസ്, റോയല്‍റ്റി എന്നിവ കുറയ്ക്കണം; സര്‍ക്കാരിനോട് ഒഎന്‍ജിസി | ongc asks govt to gut cess royalty free gas price to help company

ongc asks govt to gut cess royalty free gas price to help company
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X