രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണം. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഡിജിറ്റൽ അല്ലെങ്കിൽ ഓൺലൈൻ മാധ്യമങ്ങൾ, ഓൺലൈൻ സിനിമകൾ, മറ്റ് പരിപാടികൾ എന്നിവ സംപ്രേക്ഷണം ചെയ്യുന്ന ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി സേവനങ്ങൾ എന്നിവയാണ് വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ, ഡിജിറ്റൽ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ നിലിവില്ലായിരുന്നു. ബുധനാഴ്ച ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിലുള്ള വാർത്താ വിതരണ മന്ത്രാലയത്തിന്റെ പരിധിയിൽ ഓൺലൈൻ സിനിമകൾ, ഡിജിറ്റൽ വാർത്തകൾ എന്നിവ ഉൾപ്പെടുത്താനുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടതായി വിജ്ഞാപനത്തിൽ അറിയിച്ചു.

നിലവിൽ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ) വാർത്താ ചാനലുകളെ നിയന്ത്രിക്കുന്നു. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കാണ് പരസ്യങ്ങളുടെ മേൽ അധികാരം. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സിനിമകളെ നിരീക്ഷിക്കുന്ന കേന്ദ്രമായി പ്രവർത്തിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയും മോദി സർക്കാർ സ്വീകരിക്കില്ലെന്ന് 2019 ൽ കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നു.
എന്നാൽ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾക്കും സിനിമകൾക്ക് ഓവർ-ദി-ടോപ്പ് പ്ലാറ്റ്‌ഫോമുകളിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications