കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഊബര്‍; സൗജന്യ യാത്ര ഉറപ്പാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബര്‍. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കിയാണ് ഊബറിന്റെ പ്രോത്സാഹനം. വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുര്‍ബലര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമാണ് ഊബറിന്റെ ഈ ആനുകൂല്യമെന്ന് കമ്പനി അധികൃതര്‍ അറിയിക്കുന്നു.

 
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഊബര്‍; സൗജന്യ യാത്ര ഉറപ്പാക്കും

രാജ്യത്തെ 19 നഗരങ്ങളിലായി 25,000 കൂടുതല്‍ സൗജന്യ യാത്രയാണ് കമ്പനി ആദ്യ ഘട്ടത്തില്‍ ഓഫര്‍ ചെയ്തിട്ടുള്ളത്. ദില്ലി, എന്‍ ആര്‍സി, മുംബൈ, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ഹൈജരാബാദ്, ചണ്ഡീഗഢ്. കൊല്‍ക്കത്ത, കൊച്ചി, ലക്‌നൗ, ഭുവനേശ്വര്‍, മംഗലാപുരം, ഇന്‍ഡോര്‍, ജയ്പൂര്‍, വിജയവാഡ, ജോധപൂര്‍, എന്നീ നഗരങ്ങളില്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു.

 

പുതുചരിത്രം കുറിച്ച് റിലയന്‍സ്; ബ്രിട്ടീഷ് കമ്പനി സ്റ്റോക്ക് പാര്‍ക്കിനെ മുകേഷ് അംബാനി ഏറ്റെടുത്തുപുതുചരിത്രം കുറിച്ച് റിലയന്‍സ്; ബ്രിട്ടീഷ് കമ്പനി സ്റ്റോക്ക് പാര്‍ക്കിനെ മുകേഷ് അംബാനി ഏറ്റെടുത്തു

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് ഊബര്‍ സൗജന്യ യാത്ര എന്ന ആശയത്തിന് തുടക്കമിട്ടത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍, സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നായി ഇതുവരെ 60000ല്‍ അധികം സൗജന്യ യാത്രകള്‍ നടത്തിയതായി ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭീത് സിംഗ് അറിയിച്ചിരുന്നു. ഇതില്‍ 86 ശതമാനം യാത്രകളും ദില്ലിയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പ്രകാരം ഡ്രൈവര്‍മാര്‍ത്ത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുമെന്നും കമ്പനി അറിയിച്ചു.

അടച്ചിടല്‍ രാജ്യത്തിന് തിരിച്ചടിയാകുന്നു; 1.5 ലക്ഷം കോടി നഷ്ടം, പ്രതീക്ഷിത വളര്‍ച്ച കുറച്ച് എസ്ബിഐഅടച്ചിടല്‍ രാജ്യത്തിന് തിരിച്ചടിയാകുന്നു; 1.5 ലക്ഷം കോടി നഷ്ടം, പ്രതീക്ഷിത വളര്‍ച്ച കുറച്ച് എസ്ബിഐ

English summary

Online taxi service provider Uber offers free travel to those who take Covid vaccination

Online taxi service provider Uber offers free travel to those who take Covid vaccination
Story first published: Saturday, April 24, 2021, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X