10 ലക്ഷത്തിലധികം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ഓൺലൈനിൽ വിൽപ്പനയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 13 ലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിശദാംശങ്ങൾ ജോക്കേഴ്‌സ് സ്റ്റാഷ് എന്ന ഡാർക്ക്നെറ്റ് മാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോർട്ട്. 13 ലക്ഷം കാർഡുകളിൽ 98 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണെന്നാണ് വിവരം.

വിവരങ്ങൾ ചോരുന്നത് എങ്ങനെ?

വിവരങ്ങൾ ചോരുന്നത് എങ്ങനെ?

ബാങ്ക് ഉപയോക്താക്കൾ അവരുടെ എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പി‌ഒ‌എസ്) മെഷീനുകളിലും കാർഡ് ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ കാർഡ് വിശദാംശങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 സെപ്റ്റംബർ വരെ ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കാർഡുകൾ (ഡെബിറ്റ്, കാർഡ്) 971.7 മില്യണാണ്. ഡാറ്റ വിൽക്കുന്ന തട്ടിപ്പുകാർ പറയുന്നതനുസരിച്ച്, ട്രാക്ക് -1, ട്രാക്ക് -2 ഡാറ്റ എന്നിങ്ങനെ ഡാറ്റാ ഇടപാടുകൾക്കോ ​​കാർഡ് ക്ലോണിംഗിനോ ഇത്തരം വിവരങ്ങൾ ഉപയോഗിക്കാം.

വില

വില

ഓരോ കാർഡ് വിശദാംശങ്ങൾക്കും 100 ഡോളർ വിലയ്ക്കാണ് വിൽപ്പന നടക്കുന്നത്. കാർഡ് ഡാറ്റാബേസിന്റെ മൊത്തം മൂല്യം 130 ദശലക്ഷം ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ, ഇന്ത്യൻ ബാങ്കുകളുമായി ബന്ധപ്പെട്ട കാർഡ് ഡമ്പുകളുടെ ഒരേയൊരു വലിയ വിൽപ്പനയാണിത്.

കാർഡ് കൈവശമുള്ളവർ സൂക്ഷിക്കുക; നിങ്ങൾ ഉടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾകാർഡ് കൈവശമുള്ളവർ സൂക്ഷിക്കുക; നിങ്ങൾ ഉടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ

ഉപഭോക്താക്കൾ അറിയുന്നില്ല

ഉപഭോക്താക്കൾ അറിയുന്നില്ല

യൂറോപ്പിലും മറ്റ് വടക്കേ അമേരിക്കൻ രാജ്യങ്ങളിലും കാർഡ് വിവരങ്ങൾ ചോർന്നാൽ 24 മണിക്കൂറിനുള്ളിൽ നിയമപാലകർക്കും റെഗുലേറ്റർമാർക്കും ഉപഭോക്താക്കൾക്കും റിപ്പോർട്ട് ചെയ്യാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. എന്നാൽ ഇന്ത്യയിൽ കാർഡ് വിവരങ്ങൾ ചോർന്ന വിവരം അവസാനം അറിയുന്നത് ഉപഭോക്താക്കൾ ആയിരിക്കുമെന്നും ഇൻഡസ്ട്രി ബോഡി ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

രണ്ട് തവണ എടിഎമ്മിൽ നിന്ന് കാശെടുക്കണമെങ്കിൽ കുറഞ്ഞത് 6 മണിക്കൂർ കാത്തിരിക്കണംരണ്ട് തവണ എടിഎമ്മിൽ നിന്ന് കാശെടുക്കണമെങ്കിൽ കുറഞ്ഞത് 6 മണിക്കൂർ കാത്തിരിക്കണം

ഡാറ്റാ മോഷണം

ഡാറ്റാ മോഷണം

ഇത്തരമൊരു ഡാറ്റാ ലംഘനം റെഗുലേറ്റർമാരും ബാങ്കുകളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ തട്ടിപ്പ് നടന്ന, ബാങ്കുകളുടെ പേരോ എണ്ണമോ ഗ്രൂപ്പ്-ഐബിയുടെ പങ്കു വച്ചിട്ടില്ല. ഒരു ബാങ്ക് മാത്രമല്ല, ഒന്നിലധികം ബാങ്കുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 2016 സെപ്റ്റംബറിൽ ഇന്ത്യൻ ബാങ്കുകൾ സമാനമായ ഡാറ്റാ മോഷണം നേരിട്ടിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), യെസ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുടെ കാർഡ് വിവരങ്ങളാണ് അന്ന് അപഹരിക്കപ്പെട്ടത്.

ചിപ്പ് കാർഡുകൾ

ചിപ്പ് കാർഡുകൾ

രണ്ട് വർഷം മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ബാങ്കുകൾക്ക് മാഗ്നറ്റിക് സ്ട്രിപ്പിൽ നിന്ന് ഇഎംവി അടിസ്ഥാനമാക്കിയുള്ള ചിപ്പ് കാർഡുകളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നു. ചില ബാങ്കുകൾ ഇതുവരെ റിസർവ് ബാങ്കിന്റെ ആവശ്യകത പൂർണമായി പാലിച്ചിട്ടില്ല. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള 70 ശതമാനം കാർഡുകളും ഇഎംവി ചിപ്പ് അടിസ്ഥാനമാക്കിയുള്ളതാണെന്ന് കണക്കുകൾ.

മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും രക്ഷയില്ല; തട്ടിയെടുത്തത് 23 ലക്ഷം, തട്ടിപ്പ് നടത്തിയത് ഇങ്ങനെമുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും രക്ഷയില്ല; തട്ടിയെടുത്തത് 23 ലക്ഷം, തട്ടിപ്പ് നടത്തിയത് ഇങ്ങനെ

malayalam.goodreturns.in

English summary

10 ലക്ഷത്തിലധികം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ഓൺലൈനിൽ വിൽപ്പനയ്ക്ക്

According to a Singapore-based firm, about 13 lakh credit and debit cards have been sold in the darknet market of Joker's Stash. Read in malayalam.
Story first published: Thursday, October 31, 2019, 14:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X