ഓയോ എല്ലാ ജീവനക്കാരുടെയും ശമ്പളം 25% വെട്ടിക്കുറയ്ക്കും; ഉടമ ശമ്പളം വേണ്ടെന്ന് വച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുന്നതായി ഒയോ ഹോട്ടൽസ് അറിയിച്ചു. ചില ജീവനക്കാരോട് അടുത്ത നാല് മാസത്തേക്ക് പരിമിതമായ ആനുകൂല്യങ്ങളോടെ അവധിയിൽ പ്രവേശിക്കാനും കമ്പനി ആവശ്യപ്പെട്ടു. മെയ് 4 മുതൽ ഓഗസ്റ്റ് 30 വരെയാണ് അവധി നൽകിയിരിക്കുന്നത്. ഓയോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് കപൂർ ജീവനക്കാരെ ഇമെയിൽ വഴിയാണ് തീരുമാനം അറിയിച്ചത്. കമ്പനിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതും ആവശ്യമുള്ളതുമായ ഒരു നടപടിയാണ് കൈക്കൊള്ളുന്നതെന്ന് ഇ മെയിലിൽ വ്യക്തമാക്കി.

ശമ്പളം വെട്ടിക്കുറയ്ക്കൽ

ശമ്പളം വെട്ടിക്കുറയ്ക്കൽ

അഞ്ച് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള എല്ലാവരുടെയും ശമ്പളം 25 ശതമാനം കുറയ്ക്കാനാണ് തീരുമാനം. 2020 ഏപ്രിൽ-ജൂലൈ ശമ്പളത്തിൽ ഇത് പ്രാബല്യത്തിൽ വരും. ജീവനക്കാരുമായുള്ള കരാർ അനുസരിച്ച് മറ്റെല്ലാ ആനുകൂല്യങ്ങളും നിബന്ധനകളും മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു. പ്രതിവർഷം 5 ലക്ഷം രൂപയിൽ കുറവ് വരുമാനമുള്ളവർക്ക് ശമ്പളം വെട്ടിക്കുറയ്ക്കൽ ബാധകമല്ലെന്ന് കപൂർ ഇമെയിലിൽ പറഞ്ഞു.

ശമ്പളമില്ലാത്ത അവധി

ശമ്പളമില്ലാത്ത അവധി

അവധിയിൽ പ്രവേശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ്, രക്ഷാകർതൃ ഇൻഷുറൻസ്, സ്‌കൂൾ ഫീസ് റീഇംബേഴ്‌സ്‌മെന്റ്, എക്സ്-ഗ്രേഷ്യ എന്നീ സേവനങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ മെഡിക്കൽ അടിയന്തിര സാഹചര്യമുണ്ടായാൽ ജീവനക്കാർക്ക് ഇൻ‌ഷ്വർ ചെയ്ത തുകയേക്കാൾ കൂടുതൽ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു. അവധി എടുക്കാൻ ആവശ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം 3,500 കവിയാൻ സാധ്യതയുണ്ട്. പിരിച്ചുവിടലുകളുടെ സാധ്യതകളും കമ്പനി തള്ളിക്കളഞ്ഞിട്ടില്ല.

പിരിച്ചുവിടൽ

പിരിച്ചുവിടൽ

യുഎസിലെ നിരവധി ജീവനക്കാരെയും കരാറുകാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. എന്നാൽ മെയ് 3 ന് അവസാനിക്കുന്ന ലോക്ക്ഡൌൺ കാലയളവിൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരം ഇതുവരെ ഇന്ത്യയിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. എന്നാൽ ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ കൂടുതൽ ജീവനക്കാരോട് അവധിയെടുക്കാൻ കമ്പനി ആവശ്യപ്പെടും.

ഹോട്ടൽ വ്യവസായം

ഹോട്ടൽ വ്യവസായം

കോവിഡ് -19 മഹാമാരി മൂലം ഹോട്ടൽ വ്യവസായത്തിന് വളരെയധികം നാശനഷ്ടമുണ്ടായിട്ടുണ്ട്. ചൈന, ഡെൻമാർക്ക്, ജപ്പാൻ തുടങ്ങിയ വിപണികളിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഓയോയുടെ വരുമാനം 50-60 ശതമാനം കുറഞ്ഞു. ആഗോളതലത്തിൽ മറ്റ് ചില ഹോട്ടലുകളുടെ വരുമാനം 75 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്.

സ്ഥാപകന്റെ ശമ്പളം

സ്ഥാപകന്റെ ശമ്പളം

ലോകമെമ്പാടുമുള്ള എക്‌സിക്യൂട്ടീവ് ടീം 25-50 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാൻ സ്വമേധയാ തീരുമാനിച്ചതായി ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. സിഇഒയും സ്ഥാപകനുമായ റിതേഷ് അഗർവാൾ ഈ വർഷം ശമ്പളം 100 ശതമാനം വെട്ടിക്കുറച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

English summary

Oyo will cut salaries of all employees by 25% | ഓയോ എല്ലാ ജീവനക്കാരുടെയും ശമ്പളം 25% വെട്ടിക്കുറയ്ക്കും; സിഇഒ ശമ്പളം വേണ്ടെന്ന് വച്ചു

Oyo Hotels on Wednesday asked for a 25 per cent cut in salaries in April to July. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X