വിലയേറിയ ലോഹങ്ങളിലൊന്നായ പല്ലേഡിയത്തിന്റെ വില കുതിച്ചുയരുന്നു. സ്വർണത്തിന്റെ റെക്കോഡ് വിലയെ വരെ മറികടന്നാണ് പല്ലേഡിയത്തിന്റെ വില ഉയർന്നിരിക്കുന്നതെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബ്ലൂംബെർഗ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന കണക്കനുസരിച്ച് സ്പോട്ട് പല്ലേഡിയത്തിന്റെ വില വ്യാഴാഴ്ച ഔൺസിന് 1,940.34 ഡോളറിലെത്തി. ഇതോടെ വാർഷിക നേട്ടം 54 ശതമാനമായി ഉയർന്നു.
വില കൂടാൻ കാരണം
ലോകത്തെ രണ്ടാം നമ്പർ പല്ലേഡിയം ഉൽപാദകരായ ദക്ഷിണാഫ്രിക്കയിലെ ഖനികൾ വൈദ്യുതി ക്ഷാമം കാരണം ഈ ആഴ്ച 24 മണിക്കൂർ അടച്ചു പൂട്ടിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വിതരണ ആശങ്കകളാണ് വില വർദ്ധിക്കാൻ കാരണമെന്ന് വാർത്താ റിപ്പോർട്ടിൽ പറയുന്നു. കുത്തനെയുള്ള വിലക്കയറ്റത്തിൽ ഉടൻ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഉപയോഗങ്ങൾ
ഇലക്ട്രോണിക്സ്, ദന്തചികിത്സ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ആഭരണങ്ങൾ, രാസ പ്രയോഗങ്ങൾ, ഭൂഗർഭജല സംസ്കരണം എന്നിവയ്ക്കാണ് പല്ലേഡിയം പ്രധാനമായും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഈ ലോഹത്തിന്റെ ഏറ്റവും വലിയ ഉപയോഗം കാറ്റലറ്റിക് കൺവെർട്ടർ എന്ന നിലയിലാണ്. കൂടാതെ, കാറുകളിലും ട്രക്കുകളിലും മറ്റും മലിനീകരണ നിയന്ത്രണ ഉപകരണങ്ങളിൽ ഒരു പ്രധാന ഘടകമായും ഇവ ഉപയോഗിക്കുന്നു.
വാഹനങ്ങളിലെ ഉപയോഗം
ഒരു വർഷത്തിനുള്ളിലാണ് പല്ലേഡിയത്തിന്റെ വില ഇരട്ടിയായത്. അതുവഴി സ്വർണത്തേക്കാൾ വിലയേറിയ ലോഹമായി പല്ലേഡിയം മാറി. ചൈന പോലുള്ള രാജ്യങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. ഇതോടെ വാഹന നിർമ്മാതാക്കൾ അവർ ഉപയോഗിക്കുന്ന വിലയേറിയ ലോഹത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ നിർബന്ധിതരായതാണ് പല്ലേഡിയത്തിന്റെ വില കുതിച്ചുയരാൻ കാരണം.
ലോഹത്തിന്റെ പ്രത്യേകതകൾ
വളരെ മൃദുവായതും എളുപ്പത്തിൽ പ്രവർത്തിക്കുന്നതുമായ ലോഹമാണ് പല്ലേഡിയം. സാധാരണ താപനിലയിൽ അന്തരീക്ഷത്തിൽ ഇവ പ്രവർത്തിക്കാത്തതിനാൽ ഈ ലോഹവും ലോഹക്കൂട്ടുകളും ആഭരണങ്ങളിൽ പ്ലാറ്റിനത്തിന് പകരമായി ഉപയോഗിക്കാറുണ്ട്. സ്വർണ്ണത്തിൽ വളരെ കുറഞ്ഞ അളവിൽ പല്ലേഡിയം ചേർത്താണ് വൈറ്റ് ഗോൾഡ് ഉണ്ടാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
