പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നേരിയ പുരോഗതി; ജൂലൈ മാസത്തില്‍ 30 ശതമാനം വര്‍ധനവ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 ലോക്ക്ഡൗണ്‍ മൂലമുണ്ടായ വിനാശകരമായ ആദ്യ പാദത്തിനുശേഷം, ഒടുവില്‍ ഇന്ത്യന്‍ വാഹന വ്യവസായം പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. 2020 ജൂലൈ മാസത്തില്‍ രാജ്യത്ത് 14,64,133 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട പ്രതിമാസ വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ മാസത്തെ വില്‍പ്പനയെക്കാള്‍ 30 ശതമാനം കൂടുതലാണ്.

ആകെ 11,19,048 യൂണിറ്റുകളായിരുന്നു പോയ മാസം വിറ്റഴിച്ചത്. എന്നിരുന്നാലും, 2019 ജൂലൈ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 17,01,832 പാസഞ്ചര്‍ വാഹനങ്ങളായിരുന്നു രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്. ഇക്കാരത്താല്‍ തന്നെ 14 ശതമാനം വളര്‍ച്ചാ മുരടിപ്പാണ് വില്‍പ്പനയിലുണ്ടായത്. 'കൊവിഡിനുശേഷമുള്ള സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന ഇടിയുകയുണ്ടായി.

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നേരിയ പുരോഗതി; ജൂലൈ മാസത്തില്‍ 30 ശതമാനം വര്‍ധനവ്‌

പാസഞ്ചര്‍ വാഹനശ്രേണിയിലും ഇരുചക്ര വാഹനശ്രേണിയിലും പുരോഗതിയുടെ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ട്. എന്നാല്‍, ഇവയുടെ വില്‍പ്പനയിലെ വളര്‍ച്ചാ നിരക്ക് മുന്‍ മാസങ്ങളെയപേക്ഷിച്ച് വളരെ കുറവാണ്,' സിയാം പ്രസിഡന്റ് രാജന്‍ വധേര അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത് സുസ്ഥിര ഡിമാന്‍ഡ് ആണെന്നും കേവലം ചായ്‌വുകളുള്ള ഡിമാന്‍ഡ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സിയാം അറിയിക്കുന്നതനുസരിച്ച്, ബിഎംഡബ്ല്യു, മെര്‍സിഡീസ്, ടാറ്റ മോട്ടോര്‍സ്, വോള്‍വോ ഓട്ടോ തുടങ്ങിയ പ്രധാന ബ്രാന്‍ഡുകളുടെ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നാണ്. ആയതിനാല്‍, ഇപ്പോള്‍ പുറത്തവന്നിരുക്കുന്ന കണക്കുകളെ മാത്രം അടിസ്ഥാനപ്പെടുത്തി നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബാക്കിയുള്ളവരുടെ വില്‍പ്പന കണക്കുകള്‍ കൂടി എത്തുന്നപക്ഷം ഈ കണക്കുകള്‍ മെച്ചപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA), തിങ്കളാഴ്ച പുറത്തിറക്കിയ റീട്ടെയില്‍ കണക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കണക്കുകള്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത് പ്രകാരം രാജ്യത്ത് മൊത്തം 11,42,633 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഇത് 2020 ജൂണില്‍ ഉപഭോക്താക്കള് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണത്തേക്കാള്‍ ശതമാനം കൂടുതലാണ്. ഈ വര്‍ഷം 36 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Read more about: vehicle sales വാഹനം
English summary

passenger vehicle sales shows 30 per cent hike in july | പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നേരിയ പുരോഗതി; ജൂലൈ മാസത്തില്‍ 30 ശതമാനം വര്‍ധനവ്‌

passenger vehicle sales shows 30 per cent hike in july
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X