കൊവിഡ് മരുന്നായ പതഞ്ജലി ആയുർവേദിന്റെ സ്വസാരി കൊറോണിൻ കിറ്റിന് യാതൊരു നിയന്ത്രണവുമില്ലെന്നും രാജ്യത്തുടനീളം ലഭ്യമാകുമെന്നും യോഗ ഗുരു ബാബാ രാംദേവ് ബുധനാഴ്ച അവകാശപ്പെട്ടു. കോവിഡ് നിയന്ത്രണത്തിനായി പതഞ്ജലി ഉചിതമായ പ്രവർത്തനം നടത്തിയെന്ന് ആയുഷ് മന്ത്രാലയം പത്രസമ്മേളനത്തിൽ പറഞ്ഞു. പതഞ്ജലി ശരിയായ ദിശയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് മുതൽ
ഈ മരുന്നിനായി സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലൈസൻസ് വാങ്ങിയിട്ടുണ്ടെന്നും ആയുഷ് മന്ത്രാലയം പറഞ്ഞു. ആയുഷ് മന്ത്രാലയവുമായി തങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളിലെന്നും ഇപ്പോൾ കൊറോണിൽ, സ്വാശാരി, ഗിലോയ്, തുളസി, അശ്വഗന്ധ എന്നീ മരുന്നുകൾക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും രാംദേവ് പറഞ്ഞു. ഇന്ന് മുതൽ, സ്വസാരി കൊറോനിൽ കിറ്റ് നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ രാജ്യത്ത് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നന്ദി പറഞ്ഞ് രാംദേവ്
ആയുഷ് മന്ത്രാലയത്തിനും നരേന്ദ്ര മോദി സർക്കാരിനും നന്ദി പറയുന്നതായും ബാബാ രാംദേവ് പറഞ്ഞു. കോവിഡ് -19 രോഗത്തിനായുള്ള ആയുർവേദ ചികിത്സയാണെന്ന് അവകാശപ്പെട്ട് പതഞ്ജലി ആയുർവേദ് കഴിഞ്ഞ ആഴ്ചയാണ് കൊറോണ കിറ്റ് പുറത്തിറക്കിയത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ അനുകൂല ഫലങ്ങൾ കാണിച്ചുവെന്നായിരുന്ന പതഞ്ജലിയുടെ അവകാശവാദം. പതഞ്ജലി ആയുർവേദ ലിമിറ്റഡ് കോവിഡ് -19 ചികിത്സയ്ക്കായി വികസിപ്പിച്ച ആയുർവേദ മരുന്നുകളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ അറിഞ്ഞതായും അത്തരം അവകാശവാദങ്ങൾ പരസ്യം ചെയ്യുന്നതും പരസ്യപ്പെടുത്തുന്നത് നിർത്താനും ആയുഷ് മന്ത്രാലയം ഇതേ തുടർന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
ക്ലിനിക്കൽ പരീക്ഷണം
ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആയുഷ് മന്ത്രാലയത്തിന് സമർപ്പിച്ചുവെന്നും ഗവേഷണം എല്ലാ പ്രോട്ടോക്കോളുകൾക്കും അനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു. പത്തിലധികം രോഗങ്ങളെക്കുറിച്ച് മൂന്ന് തലത്തിലുള്ള ഗവേഷണങ്ങൾ പതഞ്ജലി പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. കൊറോണ വൈറസിൽ ഞങ്ങൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയെന്നും രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, ആസ്ത്മ, ആർത്രൈറ്റിസ്, ഡെങ്കി, ചിക്കുൻഗുനിയ, പന്നിപ്പനി എന്നിവയുൾപ്പെടെ പത്തിലധികം രോഗങ്ങളെക്കുറിച്ച് മൂന്ന് തലത്തിലുള്ള ഗവേഷണം പൂർത്തിയാക്കിയെന്നും രാംദേവ് പറഞ്ഞു.
കേസ്
കൊറോണ വൈറസിന് പരിഹാരം എന്ന അവകാശവാദത്തിന് രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാൽകൃഷ്ണ തുടങ്ങിയവർക്കെതിരെ ജയ്പൂരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് സംസാരിച്ച രാംദേവ് ഇന്ത്യയ്ക്കകത്ത് യോഗത്തിന്റെയും ആയുർവേദിന്റെയും പ്രവർത്തനം കുറ്റകരമാണെന്ന് തോന്നുന്നുവെന്നും രാജ്യദ്രോഹിയും തീവ്രവാദിയും എന്ന തരത്തിൽ നൂറുകണക്കിന് സ്ഥലങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
