യെസ് ബാങ്കിന്റെ ഓഹരി വാങ്ങാൻ താൽപ്പര്യമില്ല; പേടിഎം സ്ഥാപകൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ ഉദ്ദേശമില്ലെന്ന് പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ സ്ഥാപകൻ വിജയ് ശേഖർ ശർമ. ഇതിനെക്കുറിച്ച് യെസ് ബാങ്ക് സഹ സ്ഥാപകന്‍ റാണ കപൂറുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേയ്‌മെന്റ് ബാങ്കായി അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം പേടിഎമ്മിനെ ഒരു സ്‌മോൾ ഫിനാൻസ് ബാങ്കായി (എസ്എഫ്‌ബി) മാറ്റാനാണ് ശർമ ലക്ഷ്യമിടുന്നത്. 16 ബില്യൺ ഡോളറിന്റെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിലൊന്നായ തന്റെ പേയ്‌മെന്റ് സ്ഥാപനം വളരെക്കാലം സ്വകാര്യമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ശർമ്മ പറഞ്ഞു. ഓഹരികൾ വാങ്ങുന്നത് ഇപ്പോൾ ഒരു യുക്തിപരമായ ചർച്ച പോലുമല്ല ശർമ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം നവംബറിൽ, ജപ്പാനിലെ സോഫ്‌‌റ്റ്‌ബാങ്ക് ഗ്രൂപ്പും ചൈനയുടെ ആന്റ് ഫിനാൻഷ്യൽ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് പേടിഎം ഒരു ബില്യൺ ഡോളർ സമാഹരിച്ചിരുന്നു, ഇത് കമ്പനിയുടെ സ്വകാര്യ ഫണ്ടിംഗിന്റെ അവസാന ഘട്ടമായിരിക്കാം. ധനസമാഹരണം പേടിഎമ്മിന്റെ മൂല്യനിർണ്ണയം 16 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു.

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്, ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്, ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ

യെസ് ബാങ്കിന്റെ ഓഹരി വാങ്ങാൻ താൽപ്പര്യമില്ല; പേടിഎം സ്ഥാപകൻ

എന്നാൽ യെസ് ബാങ്ക് സഹ സ്ഥാപകന്‍ റാണ കപൂറിന്‍റെ ബാങ്കിലുളള ഓഹരി വാങ്ങാന്‍ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ലക്ഷ്യമിടുന്നെന്നും, പേടിഎം പേയ്മെന്‍റ് ബാങ്കില്‍ വിജയ് ശേഖര്‍ ശര്‍മയ്ക്ക് ഓഹരി പങ്കാളിത്തമുളളതിനാല്‍ ഓഹരി വാങ്ങാന്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണെന്നും കാണിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

English summary

യെസ് ബാങ്കിന്റെ ഓഹരി വാങ്ങാൻ താൽപ്പര്യമില്ല; പേടിഎം സ്ഥാപകൻ | PayTM founder Vijay Shekhar Sharma says no intention of buying shares of Yes Bank

PayTM founder Vijay Shekhar Sharma says no intention of buying shares of Yes Bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X