റെക്കോര്‍ഡ് ഐപിഒയ്ക്കായി പേടിഎം; ഇന്ത്യന്‍ ചരിത്രത്തിലെ വമ്പന്‍ തുക... വിവരങ്ങള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) ഒരുങ്ങുകയാണ് പേടിഎം എന്നാണ് വാര്‍ത്തകള്‍. 22,000 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

 

ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഉടന്‍ ഔദ്യോഗികമായി പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് സ്ഥാപനങ്ങളില്‍ ഒന്നാണ് പേടിഎം. വിശദാംശങ്ങള്‍ നോക്കാം...

വമ്പന്‍ ലക്ഷ്യം

വമ്പന്‍ ലക്ഷ്യം

പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ചത്, പേടിഎം ലക്ഷ്യമിടുന്നത് 22,000 കോടി രൂപയുടെ ഐപിഒ ആണ്. 2010 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഇത്രയും വലിയ ധനസമാഹരണത്തിനായി ഐപിഒ നടത്തുന്നത്.

ചരിത്രത്തിലെ വലുത്

ചരിത്രത്തിലെ വലുത്

ഇന്ത്യയില്‍ ഇതുവരെ നടന്ന ഐപിഒകളില്‍ ഏറ്റവും വലുത് കോള്‍ ഇന്ത്യ നടത്തിയ ഐപിഒ ആണ്. 2010 ല്‍ ആയിരുന്നു ഇത്. അന്ന് സമാഹരിച്ചത് 15,475 കോടി രൂപയായിരുന്നു.

വണ്‍97

വണ്‍97

വണ്‍97 എന്നതാണ് പേടിഎമ്മിന്റെ മാതൃകമ്പനി. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ആന്റ് ഗ്രൂപ്പ്, ബെര്‍ക്ക് ഷെയര്‍ ഹാഥ് വേ തുടങ്ങിയ വന്‍ നിക്ഷേകര്‍ക്കും പേടിഎമ്മില്‍ നിക്ഷേപമുണ്ട്. എന്തായാലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ആയിരിക്കും ഐപിഒ സംബന്ധിച്ച അവസാന തീരുമാനം എടുക്കുക.

ഉപഭോക്താക്കള്‍

ഉപഭോക്താക്കള്‍

മൂന്നര കോടിയോളം ഉപഭോക്താക്കളാണ് പേടിഎമ്മിന് ഉള്ളത്. രാജ്യത്തെ യുപിഐ ഇടപാടുകളുടെ 12 ശതമാനവും പേടിഎം വഴിയാണ്. നോട്ട് നിരോധനത്തിന് പിറകെ ആയിരുന്നു പേടിഎം രാജ്യത്ത് കൂടുതല്‍ സജീവമായതും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചതും.

ഒരു പതിറ്റാണ്ട്

ഒരു പതിറ്റാണ്ട്

2010 ല്‍ ആയിരുന്നു പേടിഎം സ്ഥാപിതമായത്. നോയിഡ ആസ്ഥാനമായി വിജയ് ശേഖര്‍ ശര്‍മ ആയിരുന്നു സ്ഥാപകന്‍. രണ്ട് മില്യണ്‍ ഡോളര്‍ ആയിരുന്നു പ്രാരംഭ മുതല്‍ മുടക്ക്. പിന്നീടാണ് ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ശക്തിയായി മാറിയത്.

റീചാര്‍ജ്ജുകളില്‍ നിന്ന്

റീചാര്‍ജ്ജുകളില്‍ നിന്ന്

പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ്ജുകള്‍ക്കുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ആയിരുന്നു പേടിഎമ്മിന്റെ തുടക്കം. പിന്നീട് ഡിടിഎച്ച് റീചാര്‍ജ്ജുകളും ആയി. 2013 ല്‍ പേടിഎം സേവനങ്ങള്‍ ഡാറ്റ കാര്‍ഡ് റീചാര്‍ജ്ജ്, പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ റീചാര്‍ജ്, ലാന്‍ഡ് ലൈന്‍ പേയ്‌മെന്റുകള്‍ എന്നിവയിലേക്ക് വികസിപ്പിച്ചു. പിന്നീട് പേടിഎം വാലറ്റ് അവതരിപ്പിച്ചു. ഇന്ന് വൈദ്യുതി ബില്‍ മുതല്‍ വിദ്യാഭ്യാസ ഫീസ് വരെ അടക്കാവുന്ന സംവിധാനമായി പേടിഎം വളര്‍ന്നു.

വന്‍ ഐപിഒകള്‍

വന്‍ ഐപിഒകള്‍

രാജ്യത്ത് വന്‍ ഐപിഒകള്‍ ഇതിന് മുമ്പ് നടന്നിട്ടുണ്ട്. റിലയന്‍സ് പവര്‍ (11,700 കോടി), ജനറല്‍ ഇന്‍ഷുറന്‍ (11,317 കോടി), എസ്ബിഐ കാര്‍ഡ്‌സ് (10,355 കോടി), ന്യൂ ഇന്ത്യ അഷ്വറന്‍സ് (9,600 കോടി) എന്നിവയാണ് കോള്‍ ഇന്ത്യക്ക് പിറകിലുള്ളത്. പേടിഎമ്മിന്റെ ഐപിഒ വിജയകരമായാല്‍ അതൊരു പുതിയ ചരിത്രമാകും.

English summary

Digital Payment Platform Paytm to launch IPO aiming 22,000 crore rupees investment- Reports | റെക്കോര്‍ഡ് ഐപിഒയ്ക്കായി പേടിഎം; ഇന്ത്യന്‍ ചരിത്രത്തിലെ വമ്പന്‍ തുക... വിവരങ്ങള്‍ ഇങ്ങനെ

Digital Payment Platform Paytm to launch IPO aiming 22,000 crore rupees investment- Reports
Story first published: Friday, May 28, 2021, 19:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X