ബജാജ് ഫിനാൻസിൽ നിക്ഷേപം നടത്തി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോർട്ട്ഗേജ് വായ്പക്കാരായ എച്ച്ഡിഎഫ്സി ലിമിറ്റഡിനും സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിനും ശേഷം പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഇന്ത്യയിലെ ഏറ്റവും വലിയ എൻ‌ബി‌എഫ്‌സിയായ ബജാജ് ഫിനാൻ‌സിൽ ഓഹരി നിക്ഷേപം നടത്തി. എച്ച്ഡിഎഫ്സി ലിമിറ്റഡിൽ ചൈനീസ് സെൻട്രൽ ബാങ്ക് നടത്തിയ നിക്ഷേപം സാമ്പത്തിക വിപണിയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിർത്തിയിലെ ഏറ്റുമുട്ടലിനും ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനും ഇടയിൽ കഴിഞ്ഞ മാസമാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഐസിഐസിഐ ബാങ്കിൽ നിക്ഷേപം നടത്തിയത്.

 

ബജാജ് ഫിനാൻസിലെ നിക്ഷേപം

ബജാജ് ഫിനാൻസിലെ നിക്ഷേപം

രാഹുൽ ബജാജിന്റെ നേതൃത്വത്തിലുള്ള ധനകാര്യ സേവന വിഭാഗത്തിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നടത്തിയ നിക്ഷേപം 1.0 ശതമാനത്തിൽ താഴെയാണ്. അതിനാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഫയൽ ചെയ്ത കമ്പനിയുടെ ഷെയർഹോൾഡിംഗ് രീതിയിൽ ഇത് പ്രതിഫലിക്കുന്നില്ല. നിക്ഷേപം ഫെബ്രുവരി മുതൽ മാർച്ച് അവസാനം വരെയാണെങ്കിൽ, എൻ‌ബി‌എഫ്‌സിയുടെ ഓഹരി വില 4,800 രൂപയിൽ നിന്ന് 2,200 രൂപയിലേക്ക് കുറഞ്ഞതിനാൽ ചൈനീസ് ബാങ്ക് ശരിയായ സമയത്താണ് പ്രവേശനം നടത്തിയിരിക്കുന്നത്.

ഫിക്സ‍ഡ് ഡിപ്പോസിറ്റിന് നിങ്ങളുടെ ബാങ്കിൽ ലഭിക്കുമോ 8.95% പലിശ? നിക്ഷേപിക്കേണ്ടത് എവിടെ?

മൂന്നാമത്തെ നിക്ഷേപം

മൂന്നാമത്തെ നിക്ഷേപം

ഇന്ത്യയിലെ ധനകാര്യ സേവന കമ്പനിയിൽ ചൈനീസ് സെൻട്രൽ ബാങ്ക് നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണിത്. ഈ വർഷം മാർച്ചിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സി ലിമിറ്റഡിലെ ഓഹരി ഒരു ശതമാനത്തിലേക്ക് ഉയർത്തി. ചൈന വിരുദ്ധ വികാരത്തിനിടയിൽ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപ നിയമങ്ങൾ സർക്കാർ കർശനമാക്കി, പ്രത്യേകിച്ച് ചൈനീസ് ബന്ധമുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളിൽ. 'അവസരവാദപരമായ ഏറ്റെടുക്കൽ' തടയുന്നതിനാണ് നിയമങ്ങൾ പുറപ്പെടുവിച്ചത്.

വീട്ടിലിരുന്ന് ജോലി ചെയ്ത് ലാഭിക്കുന്ന പണം നിക്ഷേപിക്കേണ്ടത് എവിടെ? കോടീശ്വരനാകാൻ ചെയ്യേണ്ടത് എന്ത്?

ചെറിയ നിക്ഷേപം

ചെറിയ നിക്ഷേപം

എച്ച്ഡി‌എഫ്‌സി ലിമിറ്റഡിലെയും ഐ‌സി‌ഐ‌സി‌ഐ ബാങ്കിലെയും ബജാജ് ഫിനാൻ‌സിലെയും ചൈനീസ് ബാങ്കിന്റെ നിക്ഷേപം വളരെ ചെറുതാണ്. ബാങ്കിംഗ് മേഖലയിൽ, ഒരു നിക്ഷേപകനും 15 ശതമാനത്തിൽ കൂടുതൽ വോട്ടവകാശം ഇല്ല, അതേസമയം അഞ്ച് ശതമാനത്തിന് മുകളിലുള്ള ഓഹരി ഏറ്റെടുക്കുന്നതിന് റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. നിലവിൽ, ഇന്ത്യയിൽ ചൈനീസ് പോർട്ട്ഫോളിയോ നിക്ഷേപത്തിന് യാതൊരു തടസ്സവുമില്ല. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് വീ ചാറ്റ്, ഷെയർ ഇറ്റ്, ടിക് ടോക്ക്, പബ്ജി എന്നിവ ഉൾപ്പെടെ നൂറിലധികം ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചു.

പിപിഎഫിൽ കാശിട്ടോളൂ, നിങ്ങളുടെ സമ്പാദ്യം മുഴുവൻ ജപ്തി ചെയ്താലും പിപിഎഫ് നിക്ഷേപം തൊടാനാകില്ല

ഐസിഐസിഐ ബാങ്ക് നിക്ഷേപം

ഐസിഐസിഐ ബാങ്ക് നിക്ഷേപം

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾക്കിടയിലാണ് ഐസിഐസിഐ ബാങ്ക് നിക്ഷേപം ഉണ്ടായത്. കഴിഞ്ഞ മാസം ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ മൂലധന സമാഹരണത്തിൽ ചൈനീസ് സെൻട്രൽ ബാങ്ക് നിക്ഷേപകരിൽ ഒരാളായി മാറി. ചൈനീസ് ബാങ്ക് 15 കോടി രൂപയാണ് സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ആഗോള സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന 357 സ്ഥാപന നിക്ഷേപകരിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും ഉൾപ്പെടുന്നു. സിംഗപ്പൂർ ഗവൺമെന്റ്, മോർഗൻ ഇൻവെസ്റ്റ്‌മെന്റ്, സൊസൈറ്റി ജനറൽ എന്നിവരാണ് മറ്റ് പ്രമുഖ നിക്ഷേപകർ. യുഎസ്, യൂറോപ്യൻ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിനുപകരം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നത് നല്ലതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

English summary

People's Bank of China invests in Bajaj Finance | ബജാജ് ഫിനാൻസിൽ നിക്ഷേപം നടത്തി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന

People's Bank of China has invested in Bajaj Finance, India's largest NBFC. Read in malayalam.
Story first published: Monday, September 21, 2020, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X