ട്രോപ്പിക്കാനോ ഉള്‍പ്പടേയുള്ള ബ്രാന്‍ഡുകള്‍ വിറ്റ് പെപ്സികോ: ഇത് കമ്പനിയുടെ പുതിയ തന്ത്രം

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെപ്‌സി ഉൾപ്പടെയുള്ള വൻകിടക്കാർ സോഫ്റ്റ് ഡ്രിങ്ക് ബിസിനസിൽ നിന്ന് പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് തന്ത്രം മാറ്റുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ പിന്‍മാറ്റം. കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയുടെ നിർമാണത്തിൽനിന്നാണ് ലാഭസാധ്യതതേടി കൂടുമാറുന്നത്. ലാഭകരമല്ലാത്ത ബ്രാന്‍ഡുകള്‍ ഒഴിവാക്കി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കടന്ന് ചെല്ലുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മാണങ്ങളിലേക്ക് കമ്പനി കടക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ബിസിനസ് ആരംഭിച്ചത് 3 ലക്ഷം രൂപയില്‍ , 5 വര്‍ഷത്തില്‍ വിറ്റുവരവോ 100 കോടി ! അറിയാം ഈ യുവാക്കളുടെ കഥബിസിനസ് ആരംഭിച്ചത് 3 ലക്ഷം രൂപയില്‍ , 5 വര്‍ഷത്തില്‍ വിറ്റുവരവോ 100 കോടി ! അറിയാം ഈ യുവാക്കളുടെ കഥ

ട്രോപ്പിക്കാനോ

ട്രോപ്പിക്കാനോ ഉള്‍പ്പടേയുള്ള പ്രമുഖ ജ്യൂസ് ബ്രാന്‍ഡുകളാണ് പെപ്സിക്കോ കയ്യൊഴിയുന്നത്. നെസ് ലെയുടെ പോളിഷ് സ്പ്രിങും വിൽക്കാൻ ധാരണയായിട്ടുണ്ട്. വടക്കന്‍ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇത്. പെപ്സികോയ്ക്ക് മുന്‍പ് കൊക്കക്കോളയും ഇത്തരം ഉത്പന്നങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു.

പെപ്സി

പഴച്ചാറ്, ഡയറ്റ് സോഡ തുടങ്ങിയ ബിസിനസിൽനിന്നായിരുന്നു കൊക്കക്കോളയുടെ പിന്‍മാറ്റം. ലാഭസാധ്യത കുറഞ്ഞതാണ് പിന്‍മാറ്റങ്ങളുടെ പ്രധാന കാരണം. ട്രോപ്പിക്കാനോ ഉള്‍പ്പടേയുള്ള പഴച്ചാര്‍ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഉപഭോക്താക്കൾ വ്യാപകമായി ഇവ വാങ്ങുന്നതില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങിയിരുന്നു.

പി എം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9 -ാം ഗഡു ആഗസ്ത് 9ന്; പണം ലഭിച്ചോ എന്ന് ഓണ്‍ലൈനായി ഇങ്ങനെ പരിശോധിക്കാംപി എം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9 -ാം ഗഡു ആഗസ്ത് 9ന്; പണം ലഭിച്ചോ എന്ന് ഓണ്‍ലൈനായി ഇങ്ങനെ പരിശോധിക്കാം

സ്വകാര്യ ഇക്വിറ്റി

സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്കാണ് ഈ ബ്രാൻഡുകൾ പെപ്സിക്കോ കൈമാറുന്നത്. സ്വകാര്യ ഇക്വിറ്റി കമ്പനിയായ പായി (pai) പാർട്ണേഴ്സ് ഏകദേശം 3.3 ബില്യൺ ഡോളറിന് ട്രോപ്പിക്കാനോ ബ്രാന്‍ഡുകള്‍ പെപ്സിക്കോ ഉത്പന്നങ്ങള്‍ വങ്ങാന്‍ തീരുമാനമായിട്ടുണ്ട്. പെപ്സികോയുടെ 39%ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഈ ബിസിനസുകൾ മാറും. പുറത്ത് വരുന്ന വിവരം അനുസരിച്ച് കരാറിന്റെ ഭാഗമായി യൂറോപ്പിലെ ചില ജ്യൂസ് ബിസിനസുകൾ വിൽക്കാനുള്ള ഓപ്ഷനും പെപ്സികോയ്ക്കുണ്ട്.

സൊമാറ്റാ പേയ്മെന്റുമായി ഫുഡ് ഡെലിവറി ആപ്പായ് സൊമാറ്റോ: ഡിജിറ്റൽ കാർഡ് സേവനങ്ങൾക്കൊപ്പം ഇ- വാലറ്റ് സർവീസുംസൊമാറ്റാ പേയ്മെന്റുമായി ഫുഡ് ഡെലിവറി ആപ്പായ് സൊമാറ്റോ: ഡിജിറ്റൽ കാർഡ് സേവനങ്ങൾക്കൊപ്പം ഇ- വാലറ്റ് സർവീസും

ഭക്ഷ്യ പാനീയം

"ഒരു പ്രമുഖ ആഗോള ഭക്ഷ്യ പാനീയ കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ ഈ നിലയിലുള്ള പാനീയ ബ്രാൻഡുകൾ പായി പോർട്ട്‌ഫോളിയോയിലേക്ക് കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്," എന്നായിരുന്നു പായിയുടെ മാനേജിംഗ് പാർട്ണർ ഫ്രെഡറിക് സ്റ്റെവെനിന്‍റെ പ്രതികരണം. "ഉൽപന്ന നവീകരണത്തിന്‍റെ ഭാഗമായുള്ള നിക്ഷേപങ്ങൾ, ഉത്പന്ന വ്യാപനം, ബ്രാൻഡഡ് ജ്യൂസ് പാനീയങ്ങൾ, മറ്റ് ശീതീകരണ വിഭവങ്ങള്‍ എന്നിവയിൽ മെച്ചപ്പെട്ട വളർച്ച കൈവരിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ ബ്രാൻഡുകളുടെ ഭാവി വിജയത്തിനായി ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുമ്പോൾ, സംയുക്ത സംരംഭത്തിൽ ഞങ്ങളുടെ പങ്കാളിയായി പെപ്സികോ തുടരുമെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിറ്റാമിൻ സി

അതേസമയം ഈ പ്രിയപ്പെട്ട ബ്രാൻഡുകളുടെ ദീർഘകാല വളർച്ചയ്ക്ക് ആവശ്യമായ ശ്രദ്ധയും വിഭവങ്ങളും ഞങ്ങള്‍ നല്‍കുമെന്നായിരുന്നു പെപ്സികോ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റാമോൺ ലഗുവാർട്ടയുടെ പ്രതികരണം. ഞങ്ങളുടെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ, സീറോ കലോറി പാനീയങ്ങൾ, സോഡസ്ട്രീം പോലുള്ള ഉൽപ്പന്നങ്ങളിലേക്ക് ഞങ്ങളുടെ പോർട്ട്‌ഫോളിയോ വളർത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ കൈമാറ്റം ഞങ്ങളെ സ്വതന്ത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിഭാഗം 2020 ൽ ഓഫ്-ട്രേഡ് വിൽപ്പനയിൽ ഒരു കുതിച്ചുചാട്ടം നടത്തുമ്പോൾ, ഉപഭോക്താക്കൾ രോഗപ്രതിരോധ പിന്തുണയ്ക്കായി കൂടുതൽ വിറ്റാമിൻ സി തേടുന്നത് ദീര്‍ഘകാല പ്രവണതയില്‍ ഇടിവ് ഉണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ; കിടിലന്‍ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ; കിടിലന്‍ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം

English summary

PepsiCo sells brands including Tropicano

PepsiCo sells brands including Tropicano
Story first published: Thursday, August 5, 2021, 20:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X