ദില്ലി; രാജ്യവ്യാപകമായി ഗെയിൽ ഗ്രൂപ്പിന്റെ 201 സിഎൻജി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.ഊർജ്ജ ചില്ലറവിൽപ്പന രംഗത്ത് നൂതനാശയം കൊണ്ടുവരുന്നത് ഒരു വ്യാപാര തീരുമാനം മാത്രമല്ലെന്നും ഹരിത ഭാവിയെക്കുറിച്ചും ജനങ്ങളുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഉൾക്കൊണ്ടിരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.2030 ഓടെ ഊർജ്ജ ഉപയോഗ രംഗത്ത് പ്രകൃതിവാതകത്തിന്റെ വിഹിതം 15 ശതമാനമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ ഇന്ത്യയിലെ ആദ്യത്തെ സിഎൻജി ഇന്ധനം നിറയ്ക്കുന്ന മൊബൈൽ യൂണിറ്റുകളും (എംആർയു) മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐ.ജി.എൽ), മഹാനഗർ ഗ്യാസ് എന്നിവയാണ് എം.ആർ.യു വികസിപ്പിച്ചത്.
ഹൈഡ്രജൻ, എത്തനോൾ മിശ്രിത പെട്രോൾ, എൽഎൻജി എന്നിവയുൾപ്പെടെയുള്ള ശുദ്ധവും ഹരിതവുമായ ഇന്ധനം കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ മന്ത്രാലയം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.രാജ്യത്തുടനീളം എത്തനോൾ ഉൽപാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇ -100 പൈലറ്റ് പദ്ധതി ആരംഭിച്ചു. 2025 ഓടെ രാജ്യത്ത് പെട്രോളിൽ 20 ശതമാനം എത്തനോൾ മിശ്രിതമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
വിവിധ ഗതാഗത ഇന്ധനങ്ങളായ ഹൈഡ്രജൻ, ഡീസൽ, പെട്രോൾ, സിഎൻജി / സിബിജി, എൽഎൻജി അല്ലെങ്കിൽ ഇവി ബാറ്ററികൾ നിറയ്ക്കാനുള്ള സൗകര്യം ഒരൊറ്റ ഘട്ടത്തിൽ ലഭ്യമാകുന്ന ഊർജ്ജ ചില്ലറ വിൽപ്പന കേന്ദ്രം എന്ന ആശയത്തിലേക്ക് നീങ്ങുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications