പി‌എൽ‌ഐ പദ്ധതികൾ അഞ്ച് വർഷത്തിനുള്ളിൽ 520 ബില്യൺ ഡോളർ വിലമതിക്കുന്ന ഉൽ‌പാദനം നടത്തും: നരേന്ദ്ര മോദി

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഈ വർഷത്തെ ബജറ്റിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം ൯പി‌എൽ‌ഐ) പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഏകദേശം 2 ലക്ഷം കോടി രൂപ വകയിരുത്തിയതായി പ്രധാനമന്ത്രി. ഉൽപാദനത്തിന്റെ ശരാശരി 5% പ്രോത്സാഹനമായി നൽകുന്നു. ഇതിനർത്ഥം പി‌എൽ‌ഐ പദ്ധതികൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 520 ബില്യൺ ഡോളർ വിലമതിക്കുന്ന ഉൽ‌പാദനത്തിലേക്ക് നയിക്കും. പി‌എൽ‌ഐ പദ്ധതി സൃഷ്ടിച്ച മേഖലകളിലെ തൊഴിലാളികളുടെ എണ്ണത്തിൽ ഇരട്ടിപ്പിക്കലിന് സാക്ഷ്യം വഹിക്കുമെന്നും കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ, അന്താരാഷ്ട്ര വാണിജ്യ വകുപ്പും നിതി ആയോഗും സംഘടിപ്പിച്ച പി‌എൽ‌ഐയെ കുറിച്ചുള്ള ഒരു വെബിനാർ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വ്യാപാരവും വ്യവസായവും ഉയർത്തുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 6-7 വർഷങ്ങളിൽ വിവിധ തലങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി വിജയകരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു. ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് വലിയ കുതിച്ചുചാട്ടം നടത്തേണ്ടതിന്റെ വേഗതയും തോതും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തിയ ലോകമെമ്പാടുമുള്ള ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു.

പി‌എൽ‌ഐ പദ്ധതികൾ അഞ്ച് വർഷത്തിനുള്ളിൽ 520 ബില്യൺ ഡോളർ വിലമതിക്കുന്ന ഉൽ‌പാദനം നടത്തും: നരേന്ദ്ര മോദി

ഉൽപ്പാദന ശേഷി വർദ്ധിക്കുന്നത് രാജ്യത്ത് തൊഴിലവസരങ്ങൾ ആനുപാതികമായി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .
ഗവണ്മെന്റിന്റെ ചിന്ത വ്യക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു - കുറഞ്ഞസംഖ്യയുള്ള ഗവൺമെന്റ്, പരമാവധി ഭരണം, സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ് എന്നത് പ്രതീക്ഷിക്കുന്നു. ബിസ്സിനെസ്സ് നടത്തിപ്പ് സുഗമമാക്കുന്നത് പോലുള്ള നടപടികൾ , നടപടിക്രമങ്ങൾ ലളിതമാക്കൽ , ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിന് മൾട്ടിമോഡൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ , ജില്ലാതല കയറ്റുമതി കേന്ദ്രങ്ങൾ നിർമ്മിക്കുക തുടങ്ങി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റ് എല്ലാ തലത്തിലും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഗവണ്മെന്റ് ഇടപെടൽ പരിഹാരങ്ങളേക്കാൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

13 മേഖലകളെ ആദ്യമായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ ആവാസവ്യവസ്ഥയ്ക്കും പി‌എൽ‌ഐ പ്രയോജനം ചെയ്യുന്നു. ഓട്ടോ, ഫാർമ എന്നിവയിൽ പി‌എൽ‌ഐ ഉള്ളതിനാൽ, ഓട്ടോ പാർട്സ്, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട വിദേശ ആശ്രയത്വം വളരെ കുറവായിരിക്കും. നൂതന സെൽ ബാറ്ററികൾ, സോളാർ പിവി മൊഡ്യൂളുകൾ, സ്പെഷ്യാലിറ്റി സ്റ്റീൽ എന്നിവയുടെ സഹായത്തോടെ രാജ്യത്ത് ഊ ർജ്ജ മേഖല നവീകരിക്കും. അതുപോലെ, ടെക്സ്റ്റൈൽസ്, ഫുഡ് പ്രോസസ്സിംഗ് മേഖലയ്ക്കുള്ള പി‌എൽ‌ഐ മുഴുവൻ കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

English summary

PLI projects to generate $ 520 billion worth production in five years: Modi

PLI projects to generate $ 520 billion worth production in five years: Modi
Story first published: Friday, March 5, 2021, 19:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X