പ്രധാനമന്ത്രി മുദ്രാ യോജന അതിന്റെ ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 39.1 ലക്ഷം ആളുകൾക്ക് ധനസഹായം നൽകിയതായി സർവ്വേ റിപ്പോർട്ട്. റിപ്പോർട്ടിന് അന്തിമരൂപം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2015 ഏപ്രിൽ മുതൽ ആരംഭിച്ച പദ്ധതി ആദ്യത്തെ മൂന്ന് വർഷങ്ങളിൽ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം 11.2 ലക്ഷമാണ്. മുദ്രാ വായ്പയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട മറ്റ് ചില കാര്യങ്ങൾ ഇതാ..
ഗുണഭോക്താക്കളും വായ്പ തുകയും
മൂന്ന് വിഭാഗത്തിലുള്ള വായ്പകളാണ് പദ്ധതിയ്ക്ക് കീഴിലുള്ളത്. ശിശു (50,000 രൂപ വരെ), കിഷോർ (50,001 മുതൽ 500,000 രൂപ വരെ), തരുൺ (500,000 മുതൽ 10,00,000 വരെ). മൊത്തം 39.1 ലക്ഷം ഗുണഭോക്താക്കളിൽ പരമാവധി 37.8 ലക്ഷം പേർക്ക് ശിശു വായ്പയും 11 ലക്ഷം പേർക്ക് കിഷോർ വായ്പയും ലഭിച്ചു. ആദ്യ വിഭാഗത്തിൽ ശരാശരി ലഭിച്ച വായ്പ 36,315 രൂപയാണെങ്കിൽ മധ്യവർഗത്തിന് 214,649 രൂപയായിരുന്നു വായ്പയായി ലഭിച്ചത്. ഏറ്റവും ഉയർന്ന വിഭാഗത്തിന് ലഭിച്ചത് ശരാശരി 808,112 രൂപ വീതമാണ്. ശിശു വായ്പകളിൽ ഭൂരിഭാഗവും നൽകിയത് മൈക്രോഫിനാൻസ്, നോൺ ബാങ്കിംഗ് ഫിനാൻസ് കോർപ്പറേഷനുകളാണ്.
തൊഴിലവസരങ്ങൾ
തൊഴിൽ മന്ത്രാലയത്തിന്റെ പ്രധാന തൊഴിൽ ഉപദേഷ്ടാവായ ബി.എൻ നന്ദ നയിക്കുന്ന വിദഗ്ദ്ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് പ്രകാരം,
ശിശു വായ്പകൾ ഏകദേശം 73.9 ലക്ഷം തൊഴിലുകളും കിഷോർ വായ്പകൾ 21.1 ലക്ഷം തൊഴിലുകളും തരുൺ വായ്പകൾ 16.9 ലക്ഷം തൊഴിലുകളും സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. മൊത്തം തൊഴിൽ, സേവന മേഖലകളിൽ 38.4 ലക്ഷം വദ്ധനവുണ്ടായതായും റിപ്പോർട്ട് പറയുന്നു.
മുദ്ര വായ്പയുടെ വിനിയോഗം
മുദ്ര വായ്പ നേടിയവരിൽ 21% പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 79% ആളുകളും ബിസിനസ്സ് വിപുലീകരണത്തിനായാണ് വായ്പാ തുക ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൊത്തം ഗുണഭോക്താക്കളിൽ 25.9 മില്യൺ ആളുകളും സ്വയം തൊഴിലാളികളാണെന്നും ബാക്കി 13.3 മില്യൺ ആളുകൾ ജോലിക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായ്പ വിതരണത്തിലെ അസന്തുലിതാവസ്ഥ
പദ്ധതിയിൽ നിന്ന് പ്രയോജനം നേടിയ സംസ്ഥാനങ്ങൾക്കിടയിൽ ഉയർന്ന അസന്തുലിതാവസ്ഥ നിലനിൽക്കുന്നതായും റിപ്പോർട്ട് സൂചനകൾ നൽകുന്നു. മുദ്ര പദ്ധതി പ്രകാരം വിതരണം ചെയ്ത മൊത്തം വായ്പയുടെ 30% കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications