പി‌എം‌എവൈ സബ്‌സിഡി പദ്ധതി: വീട് വാങ്ങാൻ 2 ലക്ഷം പേർക്ക് എച്ച്ഡി‌എഫ്സിയുടെ വായ്പ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി‌എൽ‌എസ്എസ്) പ്രകാരം ആദ്യമായി വീട് വാങ്ങുന്ന 2 ലക്ഷത്തിലധികം പേർക്ക് 47,000 കോടി രൂപയിലധികം ഭവന വായ്പയ്ക്ക് അംഗീകാരം നൽകിയതായി ഹൗസിംഗ് ഫിനാൻസ് സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡ് അറിയിച്ചു. ഗുണഭോക്താക്കൾക്ക് 4,700 കോടിയിലധികം രൂപ പലിശ സബ്‌സിഡി നൽകിയിട്ടുണ്ടെന്ന് എച്ച്ഡിഎഫ്സി അറിയിച്ചു.

 

എച്ച്‌ഡി‌എഫ്‌സി പ്രസ്താവന

എച്ച്‌ഡി‌എഫ്‌സി പ്രസ്താവന

സാമ്പത്തികമായി ദുർബലമായ വിഭാഗം (ഇഡബ്ല്യുഎസ്), ലോ ഇൻ‌കം ഗ്രൂപ്പ് (എൽ‌ഐ‌ജി), മിഡിൽ‌ ഇൻ‌കം ഗ്രൂപ്പുകൾ‌ (എം‌ഐ‌ജി) എന്നിവയിൽ‌പ്പെട്ട 2 ലക്ഷത്തിലധികം പേർക്കാണ് സി‌എൽ‌എസ്‌എസിന് കീഴിൽ 47,000 കോടിയിലധികം ഭവന വായ്‌പ അനുവദിച്ചതെന്ന് എച്ച്‌ഡി‌എഫ്‌സി പ്രസ്താവനയിൽ പറഞ്ഞു. 2 ലക്ഷം പേർക്ക് 4,700 കോടിയിലധികം രൂപ പി‌എം‌എവൈക്ക് കീഴിലുള്ള സബ്‌സിഡി കൈമാറി, ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏക ധനകാര്യ സ്ഥാപനമായി എച്ച്ഡി‌എഫ്‌സി മാറിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

സെൻസെക്സിന് 376 പോയിന്റ് നേട്ടം, നിഫ്റ്റി 9,900 പോയിന്റിൽ; എച്ച്ഡിഎഫ്സി കുതിച്ചുയർന്നുസെൻസെക്സിന് 376 പോയിന്റ് നേട്ടം, നിഫ്റ്റി 9,900 പോയിന്റിൽ; എച്ച്ഡിഎഫ്സി കുതിച്ചുയർന്നു

പിഎംഎവൈ പദ്ധതി

പിഎംഎവൈ പദ്ധതി

'എല്ലാവർക്കും താങ്ങാനാവുന്ന ഭവനം' എന്ന സർക്കാരിന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ ഭവന, നഗരകാര്യ മന്ത്രാലയവും ദേശീയ ഭവന ബാങ്കും (എൻ‌എച്ച്‌ബി) പങ്കാളിത്തതോടെയാണ് പ്രവർത്തിക്കുന്നത്. 2015 മുതൽ വിവിധ വരുമാന വിഭാഗങ്ങളിൽപെട്ട അപേക്ഷകരെ സർക്കാരിന്റെ പിഎംഎവൈ പദ്ധതി സഹായിക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും സ്വന്തമായി ഒരു വീട് ഉണ്ടായിരിക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എച്ച്ഡിഎഫ്സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രേണു സുദ് കർണാട് പറഞ്ഞു.

10 നിമിഷംകൊണ്ട് കാര്‍ ലോണ്‍, 'സിപ്‌ഡ്രൈവുമായി' എച്ച്ഡിഎഫ്‌സി ബാങ്ക് - അറിയേണ്ടതെല്ലാം10 നിമിഷംകൊണ്ട് കാര്‍ ലോണ്‍, 'സിപ്‌ഡ്രൈവുമായി' എച്ച്ഡിഎഫ്‌സി ബാങ്ക് - അറിയേണ്ടതെല്ലാം

ഭവന ആവശ്യകത

ഭവന ആവശ്യകത

കൊവിഡ്-19 പ്രതിസന്ധി കാരണം, റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെ നിരവധി മേഖലകളെ ബാധിച്ചതിനാലും ലോക്ക്ഡൌണിൽ നിന്ന് സമ്പദ്‌വ്യവസ്ഥ ഉയർന്നുവരുന്നതിനാലും സമ്പദ്‌വ്യവസ്ഥയിലുള്ള ആത്മവിശ്വാസം പുന: സ്ഥാപിക്കുന്നതിനാലും ഭവന ആവശ്യകത ക്രമേണ ഉയരുമെന്ന് കരുതുന്നതായും കർണാട് പറഞ്ഞു. വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള പ്രവണത കൂടുന്നതിനൊപ്പം വീടുകളുടെ ആവശ്യവും ഉയരുമെന്ന് കർണാട് പറഞ്ഞു.

വെറും 6.9% പലിശ നിരക്കിൽ ഭവനവായ്പ; എൽഐസി ഹൌസിംഗ് ഫിനാൻസ് വായ്പയെക്കുറിച്ച് അറിയാംവെറും 6.9% പലിശ നിരക്കിൽ ഭവനവായ്പ; എൽഐസി ഹൌസിംഗ് ഫിനാൻസ് വായ്പയെക്കുറിച്ച് അറിയാം

2015 മുതൽ

2015 മുതൽ

സെമിനാറുകൾ, അവതരണങ്ങൾ, കൗൺസിലിംഗ് സെഷനുകൾ എന്നിവ നടത്തി സി‌എൽ‌എസ്‌എസിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് എച്ച്ഡിഎഫ്സി അറിയിച്ചു. ഇഡബ്ല്യുഎസ്, എൽഐജി വിഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കുള്ള ഭവന വായ്പയ്ക്കായി പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി‌എൽ‌എസ്എസ്) 2015 ജൂണിലാണ് അവതരിപ്പിച്ചത്. ഇത് 2017 ജനുവരി മുതൽ എം‌ഐ‌ജിയിലേക്ക് നീട്ടി.

പലിശ സബ്‌സിഡി

പലിശ സബ്‌സിഡി

സ്കീം അനുസരിച്ച്, വായ്പക്കാർക്ക് പ്രതിവർഷം 6.5 ശതമാനം പലിശ സബ്‌സിഡിക്ക് അർഹതയുണ്ട്. ഇഡബ്ല്യുഎസ്, എൽഐജി വിഭാഗങ്ങൾക്ക് 6 ലക്ഷം വരെ വായ്പ ലഭിക്കും. എം‌ഐ‌ജി 1 വിഭാഗത്തിന് 9 ലക്ഷം രൂപ വരെ വായ്പയ്ക്ക് 4% പലിശ സബ്‌സിഡിയും എം‌ഐ‌ജി 2 വിഭാഗത്തിന് 12 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ സബ്‌സിഡിയും ലഭിക്കും. പരമാവധി 20 വർഷത്തേക്കാണ് വായ്പ ലഭിക്കുക. എം‌ഐ‌ജി വിഭാഗങ്ങൾ‌ക്കായുള്ള സ്കീം 2021 മാർച്ച് 31 വരെ നീട്ടി, ഇ‌ഡബ്ല്യുഎസ് / എൽ‌ഐ‌ജി വിഭാഗത്തിൽ അപേക്ഷിക്കാൻ 2022 മാർച്ച് 31 വരെ സാധുതയുണ്ട്.

English summary

PMAY Subsidy Scheme: HDFC loan to 2 lakh people to buy a house | പി‌എം‌എവൈ സബ്‌സിഡി പദ്ധതി: വീട് വാങ്ങാൻ 2 ലക്ഷം പേർക്ക് എച്ച്ഡി‌എഫ്സിയുടെ വായ്പ

HDFC Ltd, a housing finance company, has approved more than Rs 47,000 crore in housing loans to more than 2 lakh first-time home buyers under the government's Credit Linked Subsidy Scheme (CLSS). Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X