സ്ത്രീകളുടെ ജൻധൻ അക്കൌണ്ടിലേയ്ക്ക് വീണ്ടും 500 രൂപ, രണ്ടാം ഗഡു വിതരണം മെയ് 4 മുതൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ സർക്കാർ പാവപ്പെട്ട സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം എല്ലാ വനിത ജൻ ധൻ അക്കൌണ്ട് ഉടമകൾക്കും മൂന്ന് മാസം 500 രൂപ വീതം ലഭിക്കും. പദ്ധതിയുടെ ആദ്യ ഗഡു ഏപ്രിൽ ആദ്യ വാരം തന്നെ വിതരണം ചെയ്തിരുന്നു. രണ്ടാം ഗഡു വിതരണം ഈ ആഴ്ച്ച ആരംഭിക്കും. എല്ലാ വനിതാ ഗുണഭോക്താക്കൾക്കും മൂന്ന് ഗഡുക്കളായി 500 രൂപ വീതമാണ് നൽകുക.

ജന്‍ധന്‍ യോജന പ്രകാരം അക്കൗണ്ട് തുടങ്ങുമ്പോള്‍ - അറിയണം ഇക്കാര്യങ്ങള്‍ജന്‍ധന്‍ യോജന പ്രകാരം അക്കൗണ്ട് തുടങ്ങുമ്പോള്‍ - അറിയണം ഇക്കാര്യങ്ങള്‍

രണ്ടാം ഗഡു

രണ്ടാം ഗഡു

രണ്ടാമത്തെ ഗഡുവിലേയ്ക്കുള്ള പണം ബാങ്കുകൾക്ക് നൽകി കഴിഞ്ഞു. തുക ഈ ആഴ്ച്ച തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. കഴിഞ്ഞ മാസം 20 കോടി വനിതാ ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു ലഭിച്ചിരുന്നു. പണം വിതരണം ചെയ്യുന്നതിനായി ഗുണഭോക്താക്കൾക്ക് ബാങ്ക് സന്ദർശിക്കുന്നതിനുള്ള തീയതിയും സർക്കാർ അറിയിച്ചു. കഴിഞ്ഞ മാസത്തേത് പോലെ തന്നെ ഈ തീയതികളിൽ സാമൂഹിക അകലം പാലിച്ച് വേണ്ടത്ര മുൻകരുതൽ ഉറപ്പാക്കി മാത്രമേ തുക പിൻവലിക്കാൻ ബാങ്കുകളിൽ ഉപഭോക്താക്കൾ എത്താവൂ.

ബാങ്കിൽ എത്തേണ്ടത് എന്ന്?

ബാങ്കിൽ എത്തേണ്ടത് എന്ന്?

പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൌണ്ട് നമ്പറുകളുള്ള ഗുണഭോക്താക്കൾ മെയ് നാലിനാണ് ബാങ്ക് ശാഖയിൽ എത്തേണ്ടത്. രണ്ടിലും മൂന്നിലും അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകളുള്ളവർ മെയ് 5 ന് ബാങ്കുകൾ സന്ദർശിക്കണം. 4, 5 നമ്പറുകളിൽ അവസാനിക്കുന്ന ജൻ ധൻ അക്കൗണ്ട് ഗുണഭോക്താക്കൾ മെയ് 6 ന് ബാങ്കുകൾ സന്ദർശിക്കണം. മെയ് 8 ന് 6 ഉം 7 ഉം അക്കങ്ങളിൽ അവസാനിക്കുന്ന അക്കൌണ്ട് നമ്പറുകാർക്ക് ബാങ്കിലെത്തി തുക കൈപ്പറ്റാം. 8, 9 നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ടുകാർക്ക് മെയ് 11ന് തുക പിൻവലിക്കാൻ ബാങ്കിൽ എത്താം.

പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; ഒരു ലക്ഷം കോടി കടന്നു, പുതിയ കണക്കുകൾ പുറത്ത്പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; ഒരു ലക്ഷം കോടി കടന്നു, പുതിയ കണക്കുകൾ പുറത്ത്

തിരക്ക് വേണ്ട

തിരക്ക് വേണ്ട

ഈ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിനാൽ, ഗുണഭോക്താക്കൾ പിൻവലിക്കലിനായി തിരക്കുകൂട്ടേണ്ടതില്ല, പിന്നീടുള്ള തീയതിയിൽ സൗകര്യാർത്ഥം പണം പിൻവലിക്കാവുന്നതാണ്. ശാഖകളിൽ തിരക്ക് ഒഴിവാക്കാൻ റൂപേ കാർഡുകൾ ഉപയോഗിച്ച് അടുത്തുള്ള എടിഎമ്മുകൾ വഴിയും ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം. സർക്കാർ നിർദ്ദേശപ്രകാരം മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും യാതൊരു നിരക്കും ഈടാക്കില്ല.

പണം സുരക്ഷിതം

പണം സുരക്ഷിതം

അക്കൌണിലെത്തുന്ന പണം സുരക്ഷിതമാണെന്നും അക്കൌണ്ട് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും ഈ പണം പിൻവലിക്കാമെന്നും ധനമന്ത്രാലയവും അറിയിച്ചിരുന്നു. 20.5 കോടി വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ചിലാണ് പ്രഖ്യാപിച്ചത്.

English summary

PMGKY: Government To Transfer 2nd Pay Of Rs 500 To Eligible Jan Dhan account Holders | സ്ത്രീകളുടെ ജൻധൻ അക്കൌണ്ടിലേയ്ക്ക് വീണ്ടും 500 രൂപ, മെയ് 4 മുതൽ

The second installment will begin this week. All women beneficiaries will be given Rs 500 each in three installments. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X