പോസ്റ്റ് പെയ്ഡ് മിനിയുമായി പേടിഎം: 250 മുതൽ 1000 വരെ ഇൻസ്റ്റന്റ് വായ്പ, ഓൺലൈൻ- ഓഫ് ലൈൻ സേവനങ്ങൾക്ക് ഫലപ്രദം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പോസ്റ്റ് പെയ്സ് മിനി പുറത്തിറക്കി ഡിജിറ്റൽ പേയ്മെന്റ്, ആൻഡ് ഫിനാൻഷ്യൽ ആപ്പ് പേടിഎം. ബയ് നൌ, പേ ലേറ്റർ ഓപ്ഷന് പുറമേ ക്രെഡിറ്റ് നൽകുന്നതാണ് പോസ്റ്റ് പെയ്ഡ് മിനി. കൊവിഡ് പ്രതിസന്ധിക്കിടെ ഉപയോക്താക്കൾക്ക് ഈ ഇൻസ്റ്റന്റ് ലോൺ കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് തങ്ങളുടെ വീട്ടുചെലവ് കൈകാര്യം ചെയ്യാൻ സാധിക്കും. ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡുമായ ചേർന്നാണ് പേടിഎം ഈ സേവനം നടപ്പിലാക്കിയിട്ടുള്ളത്. പലിശയില്ലാതെ 1000 രൂപവരെ ലോൺ നൽകുന്നതാണ് ഈ സംവിധാനം.

 

ജോലി മാറിയ ഉടനെ പിഎഫ് പിന്‍വലിക്കുവാനുള്ള ആലോചന വേണ്ട; ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാംജോലി മാറിയ ഉടനെ പിഎഫ് പിന്‍വലിക്കുവാനുള്ള ആലോചന വേണ്ട; ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം

ഈ പദ്ധതിയ്ക്ക് കീഴിൽ പേടിഎം 250 മുതൽ 1000 രൂപവരെയുള്ള തുകയാണ് നൽകുക. പലിശ ഈടാക്കാതെ 30 ദിവസത്തേക്കാണ് പോസ്റ്റ് പെയ്ഡ് മിനി സ്കീം ലഭിക്കുന്നത്. ഇതിന് പ്രത്യേകിച്ച് ആക്ടിവേഷനോ വർഷം തോറും ഫീസോ ഈടാക്കുന്നില്ല. എന്നാൽ തുടക്കത്തിൽ ഒരു ഫീസ് ഈടാക്കും. ഇതിന് പുറമേ പേടിഎം പോസ്റ്റ് പെയ്ജ് ഇൻസ്റ്റന്റ് ക്രെഡിറ്റ് കാർഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 60,000 രൂപയാണ് ഇതിന്റെ പരിധി.

 
പോസ്റ്റ് പെയ്ഡ് മിനിയുമായി പേടിഎം: 250 മുതൽ 1000 വരെ ഇൻസ്റ്റന്റ് വായ്പ, ഓൺലൈൻ- ഓഫ് ലൈൻ സേവനങ്ങൾക്ക്

പേടിഎം പോസ്റ്റ് പെയ്ഡ് വഴി മൊബൈൽ റീച്ചാർജ്, ഡിടിഎച്ച് റീച്ചാർജ്, ഗ്യാസ് സിലിണ്ടർ ബുക്കിംഗ്, വൈദ്യുതി, കുടിവെള്ള ബിൽ, പേടിഎം മാളിൽ ഷോപ്പിംഗ് എന്നിവയ്ക്കുമ പണമടയ്ക്കാം. നിലവിൽ പേടിഎമ്മിന്റെ പോസ്റ്റ് പെയ്ഡ് ഓഫർ ഇന്ത്യയിലെ 550 നഗരങ്ങളിൽ ലഭ്യമാണ്. ഓൺലൈൻ, ഓഫ് ലൈൻ വ്യാപാരികൾക്ക് പണം നൽകാനും ഇതുപയോഗിക്കാം. ഫാർമസി, പെട്രോൾ പമ്പ്, റീട്ടെയിൽ സ്റ്റോറുകൾ, ഇന്റർനെറ്റ് ആപ്പ് എന്നിവയ്ക്കും പോസ്റ്റ്പെയ്ഡ് ഇൻസ്റ്റന്റ് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.

English summary

Postpaid Mini: Paytm offers up to Rs 1000 instant loan at zero interest

Postpaid Mini: Paytm offers up to Rs 1000 instant loan at zero interest
Story first published: Monday, July 5, 2021, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X