ദില്ലി: പ്രധാൻ മന്ത്രി ആവാസ് യോജന-അർബൻ (പിഎംഎവൈ-യു) പ്രകാരം കൂടുതൽ വീടുകൾ നിർമിക്കാൻ കേന്ദ്രാനുമതി. 56,368 വീടുകൾ നിർമിക്കാനാണ് ഭവന, നഗരകാര്യ മന്ത്രാലയം തിങ്കളാഴ്ച അനുമതി നൽകിയിട്ടുള്ളത്. 53-ാമത് കേന്ദ്ര അനുമതി, നിരീക്ഷണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിട്ടുള്ളത്. "പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെയും നടപ്പാക്കലിന്റേയും രീതിയിലേക്ക് നമുക്ക് കടക്കമെന്നാണ് ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുർഗ ശങ്കർ മിശ്രയുടെ പ്രതികരണം.
ഈ കാലയളവിനുള്ളിൽ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും പിഎംഎവൈ-യു വീടുകൾ 100% പൂർത്തീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വിളിച്ചുചേർത്ത മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ആകെ 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്തു. അതേസമയം പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഓൺലൈൻ സംവിധാനം (എംഐഎസ്) ഉപയോഗിക്കാനും മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ലൈറ്റ് ഹൌസ് പ്രോജക്ടുകൾ (എൽഎച്ച്പി), ഡെമോൺസ്ട്രേഷൻ ഹൌസിംഗ് പ്രോജക്ടുകൾ (ഡിഎച്ച്പി) എന്നിവയുടെ പുരോഗതിയും മിശ്ര അവലോകനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി ഒന്നിനാണ് രാജ്യത്ത് ലൈറ്റ് ഹൌസ് പദ്ധതികൾക്ക് തറക്കല്ലിട്ടത്. ഈ പദ്ധതി പ്രകാരം ലഖ്നൗ, റാഞ്ചി, രാജ്കോട്ട്, അഗർത്തല, ചെന്നൈ, ഇൻഡോർ എന്നിവിടങ്ങളിൽ വീടുകൾ നിർമ്മിക്കുന്നു. പ്രധാൻ മന്ത്രി ആവാസ് യോജന-അർബൻ പ്രകാരമുള്ള വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. നിലവിൽ 73 ലക്ഷത്തിലധികം വീടുകൾക്ക് തറക്കല്ലിടുകയും 43 ലക്ഷത്തോളം വീടുകളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications