നരേന്ദ്ര മോദി വീണ്ടും ബംഗാളിലെത്തുന്നത് എന്തിന്? വികസന കുതിപ്പിന് വഴിയൊരുക്കും

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് പശ്ചിമ ബംഗാളിലെത്തും. ഹാല്‍ദിയയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് നിര്‍മിച്ച എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനാണ് മോദിയുടെ സന്ദര്‍ശനം. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങളാണ് ബംഗാളിന് വേണ്ടിയുള്ളത്. നിമയസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ പ്രഖ്യാപനങ്ങള്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബംഗാളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നു.

 
നരേന്ദ്ര മോദി വീണ്ടും ബംഗാളിലെത്തുന്നത് എന്തിന്? വികസന കുതിപ്പിന് വഴിയൊരുക്കും

പുര്‍ബ മെഡിനിപൂര്‍ ജില്ലയിലെ തുറമുഖ പട്ടണമാണ് ഹാല്‍ദിയ. കൂടെ ദോഭി ദുര്‍ഗാപൂര്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയും മോദി നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി ഊര്‍ജ ഗംഗ പ്രൊജക്ടറിന്റെ ഭാഗമായുള്ളതാണ് ഈ പദ്ധതി. ഇതുസംബന്ധിച്ച് ശനിയാഴ്ച വൈകീട്ടാണ് മോദി ട്വീറ്റ് ചെയ്തത്. ഇന്ന് രാവിലെ അസമിലെത്തുന്ന മോദി അവിടെ നടക്കുന്ന പരിപാടികള്‍ക്ക് ശേഷം ബംഗാളിലെത്തും. അസമില്‍ രണ്ടു ആശുപത്രികള്‍ക്ക് തറക്കല്ലിടും. അസം മാല എന്ന റോഡ് പദ്ധതിക്കും തുറക്കം കുറിക്കും. വൈകീട്ട് 4.50നാണ് ബംഗാളിലെത്തുക. കഴിഞ്ഞ മാസം 23നും മോദി ബംഗാളിലെത്തിയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഇത്.

 

അതേസമയം, മോദി പങ്കെടുക്കുന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനില്‍ക്കുമെന്നാണ് വിവരം. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ജനുവരി 23ന് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത മമതയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അതുകൊണ്ടുതന്നെ ഇന്ന് ഹാല്‍ദിയയില്‍ നടക്കുന്ന പരിപാടിയില്‍ മോദിക്കൊപ്പം മമത പങ്കെടുത്തേക്കില്ല. തൃണമൂല്‍ നേതാക്കളും പങ്കെടുക്കില്ല. അസം, ബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Read more about: narendra modi bjp
English summary

Prime Minister Narendra Modi to inaugurate LPG import terminal in West Bengal

Prime Minister Narendra Modi to inaugurate LPG import terminal in West Bengal
Story first published: Sunday, February 7, 2021, 12:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X