മിസ്‌ഡ്‌കോള്‍ ഗ്യാസ്‌ സിലിണ്ടര്‍ പദ്ധതി; ഉപഭോക്താക്കള്‍ക്ക്‌ സമയ ലാഭം; ബുക്കിങ്‌ എളുപ്പത്തില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഗ്യാസ്‌ സിലിണ്ടര്‍ ബുക്ക്‌ ചെയ്യാന്‍ ഇനി അധികം ബുദ്ധിമുട്ടേണ്ടതില്ല. ഒരു മിസ്‌ഡ്‌ കോളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ഇനിമുതല്‍ ഗ്യാസ്‌ സിലിണ്ടര്‍ ബുക്ക്‌ ചെയ്യാനാകും. കഴിഞ്ഞ ദിവസമാണ്‌ ഗ്യാസ്‌ സിലിണ്ടര്‍ബുക്ക്‌ ചെയ്യാന്‍ പുതിയ മിസ്‌ഡ്‌ കോള്‍ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്‌. ഉപഭോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ ബുക്ക്‌ ചെയ്യാനും.എല്ലാവിധ പ്രായക്കാര്‍്‌ക്കും ബുക്കിംഗ്‌ ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ബുക്കിംഗ്‌ സൗകര്യം ലളിതമാക്കാനുമാണ്‌ സര്‍ക്കാര്‍ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌.രാജ്യം മുഴുവന്‍ എല്‍പിജി സിലിണ്ടറുകളുടെ ബുക്കിങ്‌ തടസമില്ലാതെ നടപ്പാക്കുകയെന്നതാണ്‌ പദ്ധതികൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇന്നലെ ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.

 

ഗ്യാസ്‌ സിലിണ്ടര്‍ റീഫില്‍ ബുക്കിങ്ങിനായി ഉപഭോക്താക്കള്‍ രജിസ്‌റ്റര്‍ ചെയ്‌ത നമ്പറില്‍ നിന്ന്‌ 8454955555 എന്ന നമ്പറിലാണ്‌ മിസ്‌ഡ്‌ കോള്‍ നല്‍കേണ്ടത്‌. ഇതോടെ എല്‍പിജി റീഫില്‍ കണക്ഷന്‍ ബുക്കിംഗ്‌ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന്‌ കാണിച്ച്‌ ഉപഭോക്താവിന്‌ സന്ദേശം ലഭിക്കും. ഐവിആര്‍എസ്‌ ബുക്കിംഗ്‌ സൗകര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉപഭോക്താവിന്‌ എളുപ്പത്തിലും വേഗത്തിലും ഗ്യാസ്‌ ബുക്ക്‌ ചെയ്യാനാകും എന്നതാണ്‌ മിസ്‌ഡ്‌ കോള്‍ റീഫില്‍ ബുക്കിംഗ്‌ സൗകര്യം കൊണ്ടുള്ള പ്രധാന ഗുണം.

മിസ്‌ഡ്‌കോള്‍ ഗ്യാസ്‌ സിലിണ്ടര്‍ പദ്ധതി; ഉപഭോക്താക്കള്‍ക്ക്‌ സമയ ലാഭം; ബുക്കിങ്‌ എളുപ്പത്തില്‍

സമയലാഭമാണ്‌ ഈ സംവിധാനത്തിന്റെ മറ്റൊരു ഗുണം. ദീര്‍ഘ നേരം കോള്‍ ചെയ്‌ത്‌ നില്‍ക്കേണ്ടതിന്റെയോ കോള്‍ നിരക്കുകള്‍ നല്‍കേണ്ടതിന്റെയോ ആവശ്യമില്ല. മുതിര്‍ന്ന പ്രായത്തുലുള്ളവര്‍ക്കുള്‍പ്പെടെ എളുപ്പത്തില്‍ ഗ്യാസ്‌ ബുക്ക്‌ ചെയ്യാം. ഗ്രാമത്തിലുള്ളവര്‍ക്കും നഗരത്തിലുള്ളവര്‍ക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യും. ഡിജിറ്റല്‍ ഇന്ത്യ ദൗത്യം വിജിച്ചതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഈ മിസ്‌ഡ്‌ കോള്‍ സൗകര്യമെന്ന്‌ പെട്രോളിയം മന്ത്രി പറഞ്ഞു.
ഓരോ പൗരനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും പൗരന്‍മാരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്‌. ഭുവനേശ്വറില്‍ ആരംഭിക്കുന്ന ഈ സേവനം ഉടന്‍ തന്നെ രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്‌ കൂടാതെ എല്‍പിജി സിലിണ്ടറിന്റെ വിതരണ കാലയളവ്‌ ഒരു ദിവസമോ അല്ലെങ്കില്‍ മണിക്കൂറോ ആയി ചുരുക്കണമെന്ന്‌ ഗ്യാസ്‌ ഏജന്‍സികളോടും വിതരണക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു.

Read more about: booking
English summary

public can easy to handle booking lpg through central new missed call booking system

public can easy to handle booking lpg through central new missed call booking system
Story first published: Sunday, January 3, 2021, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X