ചരക്ക് നീക്കത്തിൽ മെയ് മാസത്തിൽ ഏറ്റവും വലിയ നേട്ടം കൊയ്ത് റെയിൽവേ; നേടിയത് 11,604.94 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കോവിഡ് വെല്ലുവിളികൾക്കിടയിലും ചരക്ക് നീക്കവുമായി ബന്ധപ്പെട്ട വരുമാനത്തിലും ലോഡിംഗിലും മികച്ച നേട്ടവുമായി റെയിൽവേ.മെയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കമാണ് നടത്തിയതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 14.8 മെട്രിക് ടൺ ആണ് ഈ മാസത്തെ റെയില്‍വേയുടെ മൊത്തം ചരക്ക് കടത്ത്. 2019 മെയ് മാസത്തേക്കാൾ 9.7% കൂടുതലാണ് ഇത് (104.6 MT). ഇതോടെ ഈ മാസം 11,604.94 കോടി രൂപ വരുമാനമാണ് റെയിൽവേ നേടിയത്.

 
ചരക്ക് നീക്കത്തിൽ മെയ് മാസത്തിൽ ഏറ്റവും വലിയ നേട്ടം കൊയ്ത് റെയിൽവേ; നേടിയത് 11,604.94 കോടി

ഈ വർഷം ഇതുവരെയും മികച്ച നേട്ടം സ്വന്തമാക്കാനായതായി റെയിൽവേ നേരത്തേ വ്യക്തമാക്കിയിരുന്നു. ചരക്ക് ഗതാഗതത്തിൽ കഴിഞ്ഞ വർഷത്തെ അപക്ഷിച്ച് പത്ത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ മൊത്തം ചരക്ക് കടത്ത് 203.88 ദശലക്ഷം മെട്രിക് ടൺ ആണ്.കഴിഞ്ഞ വർഷം ഇത് 184.88 മെട്രിക് ടണ്‍ ആയിരുന്നു.

ചരക്ക് നീക്കത്തെ വളരെ ആകർഷകമാക്കുന്നതിന് ഇന്ത്യൻ റെയിൽ‌വേയിൽ നിരവധി ഇളവുകളും പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ 18 മാസത്തിനിടയിൽ ചരക്ക് വേഗത ഇരട്ടിയായി. ഇത് എല്ലാ ഗുണഭോക്താക്കളുടേയും ചെലവ് ലാഭിക്കാൻ സഹായിച്ചു. എല്ലാ മേഖലകളിലും കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്താനുള്ള അവസരമായി ഇന്ത്യൻ റെയിൽ‌വേ കോവിഡ്-19നെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പിഎംജികെപിയ്ക്ക് കീഴിലെ ഇൻഷുറൻസ്: അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി

കടമെടുക്കല്‍ തുടരുന്നു; ചെലവ് കൂടി, സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച... നികുതി കൂട്ടുമോ

English summary

Railways loads the highest ever freight of 114.8 MT for the month of May | ചരക്ക് നീക്കത്തിൽ മെയ് മാസത്തിൽ ഏറ്റവും വലിയ നേട്ടം കൊയ്ത് റെയിൽവേ; നേടിയത് 11,604.94 കോടി

Railways loads the highest ever freight of 114.8 MT for the month of May
Story first published: Tuesday, June 1, 2021, 20:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X