'റോസിന്റെ ആത്മാവ്'... വില 279 കോടി രൂപ! വമ്പന്‍ തിളങ്ങും വജ്രം ലേലത്തിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോസ്‌കോ: വജ്രത്തിന് എന്നും വലിയ ഡിമാന്‍ഡ് ആണ്. സ്വര്‍ണത്തേക്കാള്‍ ആഡംബരവും വജ്രത്തിന് തന്നെ. വജ്രവില എന്നും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

ലോകത്തിലെ തന്നെ ഏറ്റവും തിളക്കവും വലിപ്പവും ഉള്ള വജ്രങ്ങളില്‍ ഒന്നായ 'പര്‍പ്പിള്‍ പിങ്ക്' ലേലത്തിന് വയ്ക്കുന്നു എന്നാണ് വജ്രലോകത്ത് നിന്നുള്ള ഒരു പ്രധാന വാര്‍ത്ത. വില കേട്ടാല്‍ ആരും ഞെട്ടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിശദാംശങ്ങള്‍...

അപൂര്‍വ്വ വജ്രം

അപൂര്‍വ്വ വജ്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നാണ് ഈ പള്‍പ്പിള്‍ പിങ്ക് വജ്രം അറിയപ്പെടുന്നത്. അതിന്റെ വലിപ്പവും തിളക്കവും തന്നെയാണ് ഇതിന് കാരണവും. നിറത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ...

38 ദശലക്ഷം ഡോളര്‍

38 ദശലക്ഷം ഡോളര്‍

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ വജ്രം ലേലത്തിന് വയ്ക്കുകയാണ്. സോത്തെബെ ലേലക്കമ്പനിയാണ് ഈ വജ്രം ലേലത്തിന് വയ്ക്കുന്നത്. കണക്കാക്കപ്പെടുന്ന വില 38 ദശലക്ഷം ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 279 കോടി രൂപ. നവംബര്‍ 11 ന് ജനീവയിൽ നടക്കുന്ന മാഗ്നിഫിഷ്യന്റ് ജ്വൽസ് ആന്റ് നോബിൾ ജ്വൽസ് സെയിലിൽ ആണ് ലേലം നടക്കുക.

റഷ്യയില്‍ നിന്ന്

റഷ്യയില്‍ നിന്ന്

റഷ്യയിലെ പ്രമുഖ വജ്രനിര്‍മാതാക്കളായ അല്‍റോസയ്ക്കാണ് ഈ അപൂര്‍വ്വ വജ്രം ഖനനത്തിലൂടെ ലഭിച്ചത്. 14.83 കാരറ്റ് ആണിത്. റഷ്യയില്‍ നിന്ന് ഇതുവരെ കിട്ടിയവയില്‍ വച്ച് ഏറ്റവും വലിയപ്പമുള്ള പിങ്ക് ക്രിസ്റ്റല്‍ വജ്രം ആണിത്.

റോസിന്റെ ആത്മാവ്

റോസിന്റെ ആത്മാവ്

'റോസിന്റെ ആത്മാവ്' എന്നാണ് ഈ വജ്രം അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'സ്പിരിറ്റ് ഓഫ് ദി റോസ്'. സുപ്രസിദ്ധമായ റഷ്യന്‍ ബാലെയുടെ പേരില്‍ നിന്നാണ് വജ്രത്തിനും ആ പേര് നല്‍കപ്പെട്ടത്.

പിങ്ക് വജ്രം

പിങ്ക് വജ്രം

പിങ്ക് വജ്രങ്ങള്‍ ഖനനത്തിലൂടെ ലഭിക്കുക എന്നത് തന്നെ അത്യപൂര്‍വ്വമാണ്. ഇതുവരെ ഖനനം ചെയ്‌തെടുത്ത പിങ്ക് വജ്രങ്ങളില്‍ ആകെ ഒരു ശതമാനം മാത്രമേ 10 കാരറ്റിന് മുകളില്‍ ഉള്ളു. ഈ പര്‍പ്പിള്‍ പിങ്ക് വജ്രം 14.83 കാരറ്റ് ആണെന്ന് കൂടി ഓര്‍ക്കണം.

മാസങ്ങള്‍ നീണ്ട ചര്‍ച്ച

മാസങ്ങള്‍ നീണ്ട ചര്‍ച്ച

വജ്രം ലഭിച്ച ഖനന കമ്പനിയായ അല്‍റോസയും ലേലക്കമ്പനിയായ സോത്തെബെയും തമ്മില്‍ മാസങ്ങളോളം നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ലേലത്തിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തുന്നത്. 2017 ൽ ഖനനത്തിൽ കിട്ടുമ്പോൾ 27.85 കാരറ്റ് ആയിരുന്നു ഈ വജ്രം. ഓവല്‍ ആകൃതിയാണ് ഈ വജ്രത്തിനുള്ളത്.

English summary

Rare Purple Pink Diamond, Spirit of the Rose up for auction

Rare Purple Pink Diamond, Spirit of the Rose up for auction. The rare diamond may fetch 38 million us dollars.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X