ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ പിന്തുണയോടെ പൂനെ ആസ്ഥാനമായുള്ള ഊർജ്ജ വിതരണ സ്റ്റാർട്ടപ്പ് കമ്പനി നടപ്പു സാമ്പത്തിക വർഷത്തിൽ 3,200 മൊബൈൽ പെട്രോൾ പമ്പുകൾ നിർമ്മിച്ച് വിൽക്കാൻ പദ്ധതിയിടുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 1,200 ഓളം ഓപ്പറേറ്റർമാരുമായി ഇതു സംബന്ധിച്ച് ഇടപാട് നടത്തുമെന്ന് റെപോസ് എനർജി അറിയിച്ചു. നിലവിൽ ഇന്ത്യയ്ക്ക് രാജ്യത്താകമാനം ഒരു ലക്ഷത്തിലധികം ഇന്ധന സ്റ്റേഷനുകൾ ആവശ്യമാണ്.
എന്നിരുന്നാലും, സ്ഥലത്തിന്റെ ലഭ്യതയും വലിയ ചിലവും കാരണം ഇത് പ്രായോഗികമല്ല. 55,000 ഇന്ധന സ്റ്റേഷനുകൾ പോലും പര്യാപ്തമല്ലെന്ന് റെപോസ് എനർജി സഹസ്ഥാപകൻ ചേതൻ വാലുഞ്ച് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ലളിതമായ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ഇന്ധനം സുരക്ഷിതമായും സൌകര്യപ്രദമായും എത്തിക്കാൻ റിപോസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ക്ലൗഡ് സാങ്കേതികവിദ്യയുമായി ഇത് സംയോജിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
സാധാരണക്കാരന്റെ കാറിന് ബൈബൈ; ബിഎസ്-6 മാനദണ്ഡങ്ങള്‍ താങ്ങാന്‍ നാനോയ്ക്ക് ശേഷിയില്ലെന്ന്

കൃത്യമായ ഗുണനിലവാരവും ഡീസലിന്റെ അളവും ലഭിക്കുന്നതിന് എടിജി എന്ന ഉയർന്ന സെൻസിറ്റീവ് സെൻസറുകളുണ്ട്. ജിപിഎസ്, ജിയോ ഫെൻസിംഗ് എന്നിവ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ ഈ മൊബൈൽ പെട്രോൾ പമ്പ് തത്സമയം നിരീക്ഷിക്കാനും പരമാവധി സുതാര്യത ഉറപ്പാക്കാനും കഴിയും. കമ്പനിയ്ക്ക് നിലവിൽ 320 വാഹനങ്ങളുണ്ട്, അതിൽ നൂറിലധികം വാഹനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഇന്ത്യയിലുടനീളം ഇന്ധനം എത്തിക്കാൻ ഇതുവഴി സാധിക്കും. ഇപ്പോൾ കമ്പനിയുടെ ലക്ഷ്യം ഒരു വർഷത്തിൽ 3,200 ആർഎംപിപി നിർമ്മിച്ച് വിൽക്കുക എന്നതാണെന്നും സഹസ്ഥാപകൻ അദിതി ഭോസാലെ വാലുഞ്ച് പറഞ്ഞു.
ഈ റെപോസ് മൊബൈൽ പെട്രോൾ പമ്പുകൾ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ സഹായിച്ച ടാറ്റാ മോട്ടോഴ്‌സിനൊപ്പം ഒരു ഉപദേഷ്ടാവായി എത്തിയ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റ സ്റ്റാർട്ടപ്പിന് നൽകുന്ന പിന്തുണയെക്കുറിച്ചും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.