ക്രിപ്‌റ്റോകറന്‍സികളുടെ പ്രശ്‌നമെന്ത്? ബിറ്റ്‌കോയിന് പകരം പുതിയ ഡിജിറ്റല്‍ കറന്‍സി ഉടനെന്ന് ആര്‍ബിഐ ഗവര്‍ണര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ലോകമെങ്ങും ബിറ്റ്‌കോയിന്‍ ആവേശം അലയടിക്കുന്നുണ്ടെങ്കിലും ക്രിപ്‌റ്റോകറന്‍സിയെ അംഗീകരിക്കാന്‍ റിസര്‍വ് ബാങ്കിന് ബുദ്ധിമുട്ടുണ്ട്. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ സമ്പമ്പദ്ഘടനയുടെ താളം തെറ്റിക്കുമെന്ന ആശങ്കയാണ് റിസര്‍വ് ബാങ്ക് പങ്കുവെയ്ക്കുന്നത്. ക്രിപ്‌റ്റോകറന്‍സിയെ ചൊല്ലിയുള്ള ആശങ്ക റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ക്രിപ്‌റ്റോകറന്‍സികളുടെ പ്രശ്‌നമെന്ത്? ബിറ്റ്‌കോയിന് പകരം പുതിയ ഡിജിറ്റല്‍ കറന്‍സി ഉടനെന്ന് ആര്‍ബിഐ

രാജ്യത്ത് വൈകാതെ ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ബിറ്റ്‌കോയിന്‍, എഥീറിയം പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിച്ച് പകരം റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ കേന്ദ്രം ഒരുക്കം കൂട്ടുന്നുണ്ട്. പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള നടപടിക്രമം ആരംഭിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബുധനാഴ്ച്ച സൂചിപ്പിച്ചു. ഇതേസമയം, ഡിജിറ്റല്‍ കറന്‍സി എന്ന് യാഥാര്‍ത്ഥ്യമാവുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചിട്ടില്ല.

മുന്‍പ്, 2018 ഏപ്രിലില്‍ ബിറ്റ്‌കോയിനടക്കമുള്ള എല്ലാ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളും മൂന്നു മാസത്തിനകം നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം 2020 മാര്‍ച്ചില്‍ സുപ്രീം കോടതി അസാധുവാക്കി. എക്‌സ്‌ചേഞ്ചുകളില്‍ നിന്നും വ്യാപാരികളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ തുടരാന്‍ സുപ്രീം കോടതി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കി. പിന്നാലെ വന്‍ പ്രചാരമാണ് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ ലഭിച്ചത്.

എന്തായാലും ഡിജിറ്റല്‍ കറന്‍സി ബില്‍ പാസായാല്‍ ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്ന ലോകത്തെ ആദ്യ പ്രമുഖ രാജ്യമായിരിക്കും ഇന്ത്യ. നിലവില്‍ പല രാജ്യങ്ങളും ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ്.

പറഞ്ഞുവരുമ്പോള്‍ ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കുന്ന ബ്ലോക്ക്‌ചെയിന്‍ ഫ്രെയിംവര്‍ക്ക് വിദ്യയോട് റിസര്‍വ് ബാങ്കിന് താത്പര്യമുണ്ട്. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ വ്യത്യസ്തമാണ്. അതിന്റെ ഗുണങ്ങള്‍ കൂടുതല്‍ തലത്തില്‍ കണ്ടത്തേണ്ടതുണ്ടെന്ന് ശക്തികാന്ത ദാസ് പറയുന്നു.

രാജ്യത്തെ പണലഭ്യത കുറയ്ക്കില്ലെന്നും അഭിമുഖത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പക്കലുണ്ട്. കോവിഡ് പ്രതിസന്ധിയെ മികച്ച രീതിയില്‍ തരണം ചെയ്യാന്‍ കേന്ദ്ര ബാങ്കിന് സാധിച്ചു. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന സൂചനകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ വിപണി തയ്യാറാവണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Read more about: cryptocurrency bitcoin rbi
English summary

RBI Governor Shakikanta Das Speaks About Cryptocurrency Concerns; Bitcoin Alternate In The Works

RBI Governor Shakikanta Das Speaks About Cryptocurrency Concerns; Bitcoin Alternate In The Works. Read in Malayalam.
Story first published: Wednesday, February 24, 2021, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X