ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാടുകൾ നടത്താനാകില്ല, ഉടൻ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാർച്ച് 16 മുതൽ നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൂടുതൽ സുരക്ഷിതമാകും. ബാങ്കിംഗ് തട്ടിപ്പുകളും കാർഡുകളുടെ ദുരുപയോഗവും തടയുന്നതിനുള്ള നിരവധി നടപടികൾ റിസർവ് ബാങ്ക് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതനുസരിട്ട് മാർച്ച് 16 മുതൽ, ബാങ്കുകൾ നൽകുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾക്കായി മാത്രമേ ഉപയോഗിക്കാനാകൂ. എന്നാൽ ഓൺലൈൻ ഇടപാടുകൾക്കായി കാർഡ് ഉപയോഗിക്കാൻ ഉപഭോക്താവിന് താൽപ്പര്യമുണ്ടെങ്കിൽ, കാർഡ് ഉടമ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്.

 

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നഷ്‌ടമായാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് എന്ത്?ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നഷ്‌ടമായാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് എന്ത്?

പുതിയ കാർഡുകൾ

പുതിയ കാർഡുകൾ

എല്ലാ പുതിയ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾക്ക് മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയൂ. "ഇഷ്യു / റീ-ഇഷ്യു സമയത്ത്, എല്ലാ കാർഡുകളും ഇന്ത്യയിലെ കോൺടാക്റ്റ് അധിഷ്ഠിത ഉപയോഗ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കാൻ പ്രാപ്തമാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

ബാങ്കിനെ സമീപിക്കുക

ബാങ്കിനെ സമീപിക്കുക

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈൻ ഇടപാടുകൾ, അന്താരാഷ്ട്ര ഇടപാടുകൾ, കോൺടാക്റ്റ്ലെസ് ഇടപാടുകൾ എന്നിവ ഉൾപ്പെടെ മറ്റേതെങ്കിലും സൗകര്യങ്ങൾ പ്രാപ്തമാക്കുന്നതിന് കാർഡ് ഉടമകൾ അവരുടെ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. മുമ്പുണ്ടായിരുന്നതു പോലെ കാർഡ് ലഭിക്കുമ്പോൾ തന്നെ ഈ സേവനങ്ങൾ ഇനി ലഭ്യമാകില്ല.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുള്ളവർ തീർച്ചയായും അറിയണം റിസർവ് ബാങ്കിന്റെ ഈ പുതിയ നിയമങ്ങൾ‌ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുള്ളവർ തീർച്ചയായും അറിയണം റിസർവ് ബാങ്കിന്റെ ഈ പുതിയ നിയമങ്ങൾ‌

അന്താരാഷ്ട്ര ഇടപാടുകൾ

അന്താരാഷ്ട്ര ഇടപാടുകൾ

ഉപഭോക്താവിന് ഇന്ത്യയ്ക്ക് പുറത്ത് കാർഡ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അന്താരാഷ്ട്ര ഇടപാടുകൾ പ്രവർത്തനക്ഷമമാക്കാൻ ബാങ്കിനോട് ആവശ്യപ്പെടേണ്ടതുണ്ട്. നിലവിൽ മിക്ക ബാങ്കുകളും ലോകത്തെവിടെയും ഉപയോഗിക്കാൻ കഴിയുന്ന കാർഡുകൾ നൽകുന്നുണ്ട്. എന്നാൽ മാർച്ച് 16 മുതൽ ഇതിന് മാറ്റം വരും. നിലവിലെ കാർഡുകൾ നിർജ്ജീവമാക്കുന്നതിനും റിസ്ക് കണക്കിലെടുത്ത് അവ വീണ്ടും വിതരണം ചെയ്യുന്നതിനും ബാങ്കുകൾക്ക് അവകാശമുണ്ട്.

എന്താണ് ചാർജ് കാർഡുകൾ? ക്രെഡിറ്റ് കാർഡിനേക്കാൾ നേട്ടംഎന്താണ് ചാർജ് കാർഡുകൾ? ക്രെഡിറ്റ് കാർഡിനേക്കാൾ നേട്ടം

പുതിയ നിർദ്ദേശങ്ങൾ

പുതിയ നിർദ്ദേശങ്ങൾ

ഏതെങ്കിലും വ്യക്തി മുമ്പ് ഓൺലൈൻ ഇടപാട്, അന്താരാഷ്ട്ര ഇടപാടുകൾ, കോൺടാക്റ്റ്ലെസ് ഇടപാടുകൾ എന്നിവയ്ക്കായി അവരുടെ കാർഡ് ഉപയോഗിച്ചിട്ടില്ലെങ്കിൽ, ഈ ഓപ്ഷനുകൾ നീക്കം ചെയ്യാൻ ബാങ്കിന് ഓപ്ഷൻ ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് അവരുടെ കാർഡുകളിൽ എടിഎം ഇടപാട്, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ ലഭ്യമായ ഓൺലൈൻ ഇടപാടുകൾ പോലുള്ളവ സ്വിച്ച് ഓൺ ചെയ്യാനും സ്വിച്ച് ഓഫ് ചെയ്യാനും സാധിക്കും. കാർഡ് ഉടമകൾക്ക് അവരുടെ ഇടപാട് പരിധി നിശ്ചയിക്കാനുള്ള സൗകര്യവും ലഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 24 മണിക്കൂറും മൊബൈൽ ആപ്ലിക്കേഷനുകൾ, നെറ്റ് ബാങ്കിംഗ് ഓപ്ഷനുകൾ നൽകാനും റെഗുലേറ്റർ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് ശാഖകൾക്കും എടിഎമ്മുകൾക്കും ഈ ഓപ്ഷനുകൾ ഉണ്ടാകും.

English summary

rbi new rules debit and credit cards may soon get disabled for online transactions | ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാടുകൾ നടത്താനാകില്ല, ഉടൻ ചെയ്യേണ്ടത് എന്ത്?

As of March 16, all new debit and credit cards issued by banks can be used for domestic transactions only at ATMs and point-of-sale (POS) terminals. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X