ഫാസ്‌ടാഗ് വാലറ്റ് റീചാർജ് ചെയ്യാൻ കൂടുതൽ ഓപ്‌ഷനുകൾ ഒരുക്കി ആർബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: നിങ്ങളുടെ ഫാസ്‌ടാഗ് വാലറ്റ് റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? എങ്കിൽ ഫാസ്‌ടാഗ് ഉടമകൾക്ക് അവരുടെ വാലറ്റ് റീചാർജ് ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് നിരവധി ഓപ്‌ഷനുകൾ നൽകുന്നുണ്ട്. അതായത് ഫാസ്‌ടാഗ് റീചാർജ് ചെയ്യുന്നതിനായി കാർഡ് ഉടമകൾക്ക് ലഭ്യമായ എല്ലാ അംഗീകൃത പേയ്‌മെന്റ് സംവിധാനങ്ങളും ബാങ്ക് ഇതര പ്രീപെയ്‌ഡ് ഉപകരണങ്ങളും (വാലറ്റുകൾ) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പോലുള്ളവയും ഉപയോഗിക്കാൻ കഴിയും.

ഇത്തരം പേയ്‌മെന്റ് ഓപ്‌ഷനുകൾ ഉപയോഗിച്ച് കൂടുതൽ പ്രോസസ്സുകളൊന്നും ഇല്ലാതെ തന്നെ ദേശീയ ഇലക്‌ട്രോണിക് ടോൾ കലക്ഷൻ സിസ്‌റ്റം വഴിയുള്ള ഇടപാടുകൾ നടത്താൻ പേയ്‌മെന്റ് സേവന ദാതാക്കളെ റിസർവ് ബാങ്ക് അനുവദിക്കും. കൂടാതെ ബാങ്കുകളിൽ നിന്നും നോൺ ബാങ്കുകളിൽ നിന്നും ലഭിക്കുന്ന അഭ്യർത്ഥനകൾ സുഗമമാക്കുന്നതിനും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷനെ അനുവദിക്കുന്നുണ്ട്. ഫാസ്‌ടാഗ് ഉപയോക്താക്കൾക്കായി എൻ‌പി‌സി‌ഐ ഇതിനകം തന്നെ യുപിഐ ഓപ്ഷൻ പ്രാപ്തമാക്കിയിട്ടുണ്ട്.

 

ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളിൽ ഉത്പാദനത്തിൽ കനത്ത ഇടിവ്

ഫാസ്‌ടാഗ് വാലറ്റ് റീചാർജ് ചെയ്യാൻ കൂടുതൽ ഓപ്‌ഷനുകൾ ഒരുക്കി ആർബിഐ

ഹൈവേകളിൽ കടലാസ്‌രഹിത ടോൾ പേയ്‌മെന്റുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ എല്ലാ ടോൾപ്ലാസകളിലും ഫാസ്‌ടാഗ് നിർബന്ധമാക്കിയത്. ജനുവരി 15 മുതൽ ഇത് നിലവിൽ വരും. ഒന്നിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം ഫാസ്ടാഗ് ആവശ്യമാണ്. ഫാസ്ടാഗ് കാർഡ് വാഹനത്തിന്റെ മുൻഗ്ളാസിൽ, വാനിറ്റി മിററിനു മുന്നിലായി പുറത്തുനിന്ന് കാണത്തക്ക വിധം ഒട്ടിക്കണം. വാഹനം ടോൾ ബൂത്തിൽ എത്തുമ്പോൾ ഈ കാർഡ് ഓട്ടോമാറ്റിക് ആയി സ്കാൻ ചെയ്യപ്പെടുകയും ടോൾ ചാർജ് ഈടാക്കുകയും ചെയ്യും.

Read more about: rbi ആർബിഐ
English summary

ഫാസ്‌ടാഗ് വാലറ്റ് റീചാർജ് ചെയ്യാൻ കൂടുതൽ ഓപ്‌ഷനുകൾ ഒരുക്കി ആർബിഐ | RBI offers more options to recharge Fastag wallet

RBI offers more options to recharge Fastag wallet
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X