മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാനാകില്ലെന്ന് സുപ്രീം കോടതിയോട് ആര്‍ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറുമാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കരുതെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലയളവിൽ പലിശ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സംയുക്ത പ്രതികരണം സമർപ്പിക്കാൻ സുപ്രീം കോടതി റിസർവ് ബാങ്കിനും ധനമന്ത്രാലയത്തിനും വ്യാഴാഴ്ച സമയം അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് നിര്‍ബന്ധിത പലിശ എഴുതിത്തള്ളല്‍ ബാങ്കുകള്‍ക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടം മറിക്കുമെന്നും സൂപ്രീം കോടതിയ്ക്ക് ആര്‍ബിഐ മുന്നറിയിപ്പു നല്‍കി.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍

മൊറട്ടോറിയം നീട്ടി

മൊറട്ടോറിയം നീട്ടി

കോവിഡ് -19 മൂലം രാജ്യവ്യാപകമായി ലോക്ക്ഡൌൺ ആയതിനആൽ റിസർവ് ബാങ്ക് മെയ് 22 ന് വായ്പകളുടെ ഇഎംഐയ്ക്ക് മൊറട്ടോറിയം അ ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. മാർച്ച് 1 നും മെയ് 31 നും ഇടയ്ക്കുള്ള എല്ലാ ഇഎംഐകളും അടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം സെൻട്രൽ ബാങ്ക് അനുവദിച്ചിരുന്നു.

ആർബിഐ നിലപാട്

ആർബിഐ നിലപാട്

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ ഷാ, എസ്.കെ കൌൾ എന്നിവരടങ്ങിയ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹർജി പരിഗണിച്ചത്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. വായ്പ പലിശ ബാങ്കുകളുടെ പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നുമാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

ആറുമാസത്തെ പലിശ

ആറുമാസത്തെ പലിശ

ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ മറുപടി നല്‍കിയത്. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31വരെയുള്ള വായ്പ ഗഡു അടയ്ക്കുന്നതിനാണ് ആര്‍ബിഐ ആദ്യഘട്ടത്തില്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ ഈ സൗകര്യം ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തു. ഇതോടെ മോറട്ടോറിയം ആറുമാസമായി.

ഭക്ഷ്യവിലക്കയറ്റം വര്‍ദ്ധിക്കുന്നു; ആര്‍ബിഐയും ഉപഭോക്താക്കളും ആശങ്കയില്‍ഭക്ഷ്യവിലക്കയറ്റം വര്‍ദ്ധിക്കുന്നു; ആര്‍ബിഐയും ഉപഭോക്താക്കളും ആശങ്കയില്‍

എന്താണ് മൊറട്ടോറിയം

എന്താണ് മൊറട്ടോറിയം

മൊറട്ടോറിയം അടിസ്ഥാനപരമായി അർത്ഥമാക്കുന്നത് മൊറട്ടോറിയം കാലയളവിൽ വായ്പ ഇഎംഐകൾ നൽകേണ്ടതില്ലെന്നും പിഴ പലിശ ഈടാക്കില്ലെന്നുമാണ്. എന്നാൽ ഇത് ഒരു ഇളവല്ല, പണലഭ്യത പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന വായ്പക്കാർക്ക് കുറച്ച് ആശ്വാസം നൽകുന്നതിനുള്ള പേയ്‌മെന്റിന്റെ ഒരു മാറ്റം മാത്രമാണ്.

2020-21 കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളച്ച നെഗറ്റീവ് മേഖലയില്‍ തുടരും: റിസര്‍വ് ബാങ്ക്‌2020-21 കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളച്ച നെഗറ്റീവ് മേഖലയില്‍ തുടരും: റിസര്‍വ് ബാങ്ക്‌

Read more about: rbi ആർബിഐ
English summary

RBI opposes waiver of interest on loan | മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാനാകില്ലെന്ന് സുപ്രീം കോടതിയോട് ആര്‍ബിഐ

The Reserve Bank of India asked the Supreme Court not to consider the plea for waiver of interest along with the moratorium for six months. Read in malayalam.
Story first published: Thursday, June 4, 2020, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X