ആര്‍ബിഐയുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍

ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പ്രമുഖ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു റിസര്‍വ് ബാങ്ക് തലവന്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

 

ആര്‍ബിഐയുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍

ഘട്ടം ഘട്ടങ്ങളായാണ് ആര്‍ബിഐ അതിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിഡിബിസി)യുടെ ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് ശക്തികാന്തദാസ് വ്യക്തമാക്കിയിരിക്കുന്നത്.

ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഏറെ ശ്രദ്ധ ചെലുത്തിവരികയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെയും നൂതന ഉത്പ്പന്നമാണ് ഡിജിറ്റല്‍ കറന്‍സി എന്നതിനാല്‍ ശ്രദ്ധയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.

Also Read : പിഎം-എസ്‌വൈഎം യോജന; 55 രൂപ മാസ നിക്ഷേപത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കും 3,000 രൂപ പെന്‍ഷന്‍Also Read : പിഎം-എസ്‌വൈഎം യോജന; 55 രൂപ മാസ നിക്ഷേപത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കും 3,000 രൂപ പെന്‍ഷന്‍

ഈ വര്‍ഷം ഡിസംബര്‍ മാസം അവസാനത്തോടെ ആര്‍ബിഐയ്ക്ക് അതിന്റെ ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ പരീക്ഷണാടിസ്ഥാനത്തിലുള്ള പുറത്തിറക്കല്‍ സാധിച്ചേക്കും. പണം നേരിച്ച് ഉപയോഗിക്കുന്നതില്‍ ഉണ്ടായിരിക്കുന്ന കുറവും, ജനങ്ങള്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ക്കു മേലുള്ള താത്പര്യം ഉയര്‍ന്നു വരുന്നതും പരിഗണിച്ചാണ് ഈ ട്രയല്‍ ആരംഭിക്കുവാനുള്ള തീരുമാനം ആര്‍ബിഐ കൈക്കൊണ്ടിരിക്കുന്നത്.

ഡിജിറ്റല്‍ കറന്‍സിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ആര്‍ബിഐ പഠനം നടത്തി വരികയാണ്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങള്‍, രാജ്യത്തിന്റെ സാമ്പത്തീക മേഖലയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഉണ്ടാക്കുവാനിടയുള്ള മാറ്റങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ആര്‍ബിഐ പഠന വിധേയമാക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള കറന്‍സിയെയും, പണ നയത്തെയും ഡിജിറ്റല്‍ കറന്‍സി എങ്ങനെയാണ് ബാധിക്കുക എന്നതും ആര്‍ബിഐ പരിശോധിക്കും.

Also Read : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കാം; ഈ 5 സ്‌കീമുകള്‍ അറിഞ്ഞിരിക്കൂAlso Read : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കാം; ഈ 5 സ്‌കീമുകള്‍ അറിഞ്ഞിരിക്കൂ

അടുത്തിടെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായ ടി രവി ശങ്കറും ഡിജിറ്റല്‍ കറന്‍സിയുടെ ലോഞ്ചിംഗ് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ലോഞ്ച് ചെയ്യുന്നതിന്റെ കൃത്യമായ തീയ്യതി പറയുവാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചൈന, ജപ്പാന്‍, സ്വീഡന്‍, തുടങ്ങിയ രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി ട്രയലുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതേ സമയം, യുകെ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിന്റെ ആലോചനയിലാണ്. അതായത് ഭാവിയില്‍ ലോക സമ്പദ് മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഡിജിറ്റല്‍ കറന്‍സിയാകുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

എന്താണ് ഡിജിറ്റല്‍ കറന്‍സി എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്? കേന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി അഥവാ സിബിഡിസി പണത്തിന്റെ ഇലക്ട്രോണിക് രൂപമാണ്. അതായത് നിങ്ങള്‍ എങ്ങനെയാണോ പണം ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത്, അതേ രീതിയില്‍ തന്നെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളും നടത്തുവാന്‍ സാധിക്കും.

Also Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂAlso Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

മറ്റ് മധ്യവര്‍ത്തികളുടേയോ, ബാങ്കുകളുടേയോ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഈ ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമാനമായിത്തന്നെയാണ് സിബിഡിസികളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികളെപ്പോലെ ഡിജിറ്റല്‍ കറന്‍സികളുടെ മൂല്യം മാറിക്കൊണ്ടിരിക്കുകയില്ല. രാജ്യത്തെ കേന്ദ്ര ബാങ്കാണ് ഈ ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നത്.

ഇന്ത്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയശേഷം എങ്ങനെ വിപണിയിലെത്തിക്കുമെന്ന ആകാംക്ഷയും ടെക് ലോകത്ത് സജീവമായിട്ടുണ്ട്. കറന്‍സി രഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കാല്‍വയ്പ്പു കൂടിയാകും ഡിജിറ്റല്‍ കറന്‍സി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്തേകാനും ഇതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിലൂടെ ആളുകള്‍ പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് എന്നിവയാണ് പ്രധാന നേട്ടങ്ങളായി ആര്‍ബിഐ കണക്കാക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയുടെ വരവോടെ പണമിടപാടുകള്‍ കൂടുതല്‍ കരുത്തുറ്റതും കാര്യക്ഷമവും വിശ്വസനീയവും നിയന്ത്രിതവും നിയമപരവുമാകും. എന്നാല്‍ ഇതിന് അപകട സാധ്യതകളുമുണ്ട്. സാധ്യമായ നേട്ടങ്ങള്‍ക്കായി അവ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതുണ്ടെന്നും നേരത്തേ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Also Read : ഈ വര്‍ഷം നിക്ഷേപത്തിനായിതാ 3 മികച്ച റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍Also Read : ഈ വര്‍ഷം നിക്ഷേപത്തിനായിതാ 3 മികച്ച റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമ്പോള്‍ ആവശ്യമായ നിയമപരമായ മാറ്റങ്ങളും അനിവാര്യമാണ്. റിസര്‍വ് ബാങ്ക് ആക്ട് പ്രകാരം നിലവില്‍ കറന്‍സി ഭൗതിക രൂപത്തിലാണെന്നത് കണക്കിലെടുത്തുള്ള വ്യവസ്ഥകളാണ് നിലവിലുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ നിയമപരമായ മാറ്റങ്ങളും ആവശ്യമാണ്.

Read more about: rbi
English summary

RBI will launch its first digital currency by December this year said Governor Shaktikanta Das | ആര്‍ബിഐയുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍

RBI will launch its first digital currency by December this year said Governor Shaktikanta Das
Story first published: Saturday, August 28, 2021, 13:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X