കഴിഞ്ഞയാഴ്ച രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. എന്നാൽ തൊഴിൽ, തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞു വരുന്നതായാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോർട്ട്. തൊഴിലാളി പങ്കാളിത്ത നിരക്ക് കുറയുകയും തൊഴിൽ നിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് അർത്ഥശൂന്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സിഎംഐഇ പറയുന്നു.
സിഎംഐഇ പ്രതിവാര വിശകലനം കാണിക്കുന്നത് 30 ദിവസത്തെ ശരാശരി തൊഴിൽ പങ്കാളിത്ത നിരക്ക് ഓഗസ്റ്റിലെ 40.96 ശതമാനത്തിൽ നിന്ന് 40.3 ശതമാനമായി കുറഞ്ഞു. തൊഴിൽ പങ്കാളിത്ത നിരക്ക് കുറയുന്നത് സൂചിപ്പിക്കുന്നത് ആളുകൾ തൊഴിൽ വിപണിയിൽ എത്താനും തൊഴിൽ ചെയ്യാനും താത്പര്യം കാണിക്കുന്നില്ല എന്നാണ്. രാജ്യത്തെ തൊഴിൽ നിരക്ക് 37.5 ശതമാനമായി കുറഞ്ഞു. മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ഇത് ശരാശരി 37.9 ശതമാനമായിരുന്നു.

സെപ്റ്റംബറിലെ തൊഴിൽ പ്രവണത ഒരു പരിധിവരെ സമ്മിശ്രമാണെന്ന് സിഎംഇഇ വിശകലനം കാണിക്കുന്നു. മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിലെ ശരാശരി തൊഴിൽ നിരക്ക് 37.9%, അടുത്തിടെ കണ്ട നിരക്കിനേക്കാൾ വളരെ കൂടുതലാണ്. ഏപ്രിൽ പതനത്തിനുശേഷം, ജൂൺ 21 ന് അവസാനിച്ച ആഴ്ചയിൽ തൊഴിൽ നിരക്ക് പരമാവധി 38.4 ശതമാനമായി ഉയർന്നു.
സിഎംഐഇയുടെ അഭിപ്രായത്തിൽ, തൊഴിൽ നിരക്ക് ഇനിയും കുറയാനുള്ള രണ്ട് പ്രധാന കാരണങ്ങൾ, ഗവൺമെന്റിന്റെ മുൻഗണനകളും സ്വകാര്യ മേഖലകളിലെ പ്രശ്നങ്ങളുമാണ്. ലോക്ക്ഡൗണിന്റെ അനന്തരഫലമായി ഡിമാൻഡ് കുത്തനെ ചുരുങ്ങി. ഇത് സ്വകാര്യ സംരംഭങ്ങളെ അവരുടെ ചെലവുകൾ ചുരുക്കാൻ പ്രേരിപ്പിച്ചു. ബജറ്റുകൾ കുറച്ച് സാധ്യമായ എല്ലാ വഴികളിലൂടെയും ചെലവ് ചുരുക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications