ഉത്പാദന ചെലവ് 15-40% വർദ്ധിക്കുന്നതിനിടയിൽ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർകണ്ടീഷണറുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയുടെ വില ഈ മാസം 20% വരെ വർദ്ധിപ്പിക്കാൻ സാധ്യത. വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നതനുസരിച്ച്, വിലയിലെ ഏറ്റവും വലിയ ഒറ്റത്തവണ വർധനവായിരിക്കുമിതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ചെലവ് ഉയർന്നു
കോപ്പർ, സിങ്ക്, അലുമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക് എന്നിവയുടെ സമുദ്ര ചരക്ക് ചെലവ് 40-50% വരെ ഉയർന്നതായാണ് വിവരം. ആഗോള ക്ഷാമം കാരണം ടെലിവിഷൻ പാനലുകളുടെ വില 30-100% വരെ ഉയർന്നതായി വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു. ഇത്രയും വലിയ വിലക്കയറ്റം അടുത്ത പാദത്തിൽ വീണ്ടെടുക്കലിന്റെ വേഗത കുറയ്ക്കുമെന്ന് കമ്പനികൾക്ക് അറിയാമെങ്കിലും നിർമ്മാണ ചെലവിലെ വർദ്ധനവ് താങ്ങാനാകില്ലെന്ന് കമ്പനികൾ വ്യക്തമാക്കി.
മാറ്റി വച്ച വില വർദ്ധനവ്
ഉത്സവ സീസൺ വിൽപ്പന കുറയാതിരിക്കാൻ കമ്പനികൾ സെപ്റ്റംബർ മുതൽ വില വർദ്ധനവ് മാറ്റി വയ്ക്കുകയായിരുന്നു. എല്ലാ ചരക്കുകളുടെയും വില കുത്തനെ ഉയർന്നു. അതുകൊണ്ട് തന്നെ കമ്പനികൾ ഈ മാസാവസാനം മുതൽ അല്ലെങ്കിൽ അടുത്ത മാസം ആദ്യം മുതൽ വില വർദ്ധനവ് നടപ്പിലാക്കും. നിരവധി വർഷത്തിനിടെ ഇതാദ്യമായാകും വില ഒറ്റയടിക്ക് ഉയരുന്നത് എന്ന് ഗോദ്‌റെജ് അപ്ലയൻസസിലെ ബിസിനസ് മേധാവി വ്യക്തമാക്കി.
വില വർദ്ധനവ് ഇങ്ങനെ
എല്ലാ ഉൽപ്പന്നങ്ങളിലും വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ ഉപകരണ നിർമാതാക്കളായ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് വിജയ് ബാബു പറഞ്ഞു. വാഷിംഗ് മെഷീൻ, എയർകണ്ടീഷണർ എന്നിവയുടെ വില 8-10% വരെയും റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും വില 12-15% വരെ ഉയരും. സ്‌ക്രീൻ വലുപ്പത്തെ ആശ്രയിച്ച് ടെലിവിഷൻ വില 7-20% വരെ ഉയരാൻ സാധ്യതയുണ്ട്.
അസംസ്കൃത വസ്തുക്കളുടെ വില
കോപ്പർ, സിങ്ക്, അലുമിനിയം എന്നിവയുടെ വില കഴിഞ്ഞ നാലഞ്ച് മാസത്തിനുള്ളിൽ 15-20 ശതമാനവും 40-45 ശതമാനവും ഉയർന്നതായി വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു. റഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിക്കുന്ന എംഡിഐ എന്ന രാസവസ്തുവിന്റെ വില 200 ശതമാനവും പ്ലാസ്റ്റിക്ക് വില 30-40 ശതമാനവും ഉയർന്നു. ടിവി പാനൽ വില 16-20 ശതമാനം വരെ ഉയർന്നപ്പോൾ 32 ഇഞ്ച് ടിവി വില ഇരട്ടിയായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications