ജീവനക്കാരെ കൈവിടാതെ റിലയന്‍സ്; കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു, 5 വര്‍ഷം നോമിനിക്ക് ശമ്പളം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ ജീവനക്കാര്‍ക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കൊവിഡ് ബാധിച്ച് ജീവനക്കാരന്‍ മരിച്ചാല്‍ നോമിനിക്ക് 5 വര്‍ഷം ശമ്പളം നല്‍കും. ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളമാണ് നോമിനിക്ക് നല്‍കുക. മരിച്ച ജീവനക്കാരന്റെ മക്കള്‍ക്ക് ഇന്ത്യയില്‍ എവിടെയും പഠിക്കാനുള്ള സൗകര്യം ഒരുക്കും. ബിരുദ തലം വരെയുള്ള പഠനം പൂര്‍ണമായും ലഭ്യമാക്കും. ഇക്കാലയളവിലെ ട്യൂഷന്‍ ഫീ, ഹോസ്റ്റല്‍ ഫീ, പുസ്തകങ്ങല്‍ എന്നിവയെല്ലാം കമ്പനി ചെലവിലാകും.

 
ജീവനക്കാരെ കൈവിടാതെ റിലയന്‍സ്; കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു, 5 വര്‍ഷം നോമിനിക്ക് ശമ്പളം

മരിച്ച ജീവനക്കാരന്റെ പങ്കാളി, മാതാപിതാക്കള്‍, മക്കള്‍ എന്നിവരുടെ ആശുപത്രി ചികില്‍സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പ്രീമിയം പൂര്‍ണമായും കമ്പനി അടയ്ക്കും. കുട്ടികളുടെ കാര്യത്തില്‍ ബിരുദ പഠനം കഴിയുന്നത് വരെയാണ് ഇന്‍ഷുറന്‍സ് അടയ്ക്കുക. കൊറോണ ബാധിച്ച ജീവനക്കാരന് രോഗം പൂര്‍ണമായി ഭേദമാകും വരെ അവധി നല്‍കും. കുടുംബാങ്ങള്‍ക്ക് രോഗം ബാധിച്ചാലും അവധി അനുവദിക്കും. രോഗം ബാധിച്ച് മരിച്ച ജീവനക്കാരന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. ടാറ്റ സ്റ്റീലിന് പിന്നാലെയാണ് റിലയന്‍സും തങ്ങളുടെ ജീവനക്കാര്‍ക്കുള്ള കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങളെ കമ്പനി സംരക്ഷിക്കുമെന്ന ഉറപ്പാണ് ടാറ്റ സ്റ്റീല്‍ നല്‍കിയത്. മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് ശമ്പളം കിട്ടുന്നത് തുടരും. ജീവനക്കാരന് 60 വയസ് തികയുന്ന കാലം വരെയാണ് ശമ്പളം നല്‍കുക. കുടംബങ്ങള്‍ക്ക് വൈദ്യ സഹായവും ഭവന സൗകര്യവും ഒരുക്കുമെന്നും കമ്പനി അറിയിച്ചു. മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും.

English summary

Reliance Industries declared special Covid relief scheme for employee families

Reliance Industries declared special Covid relief scheme for employee families
Story first published: Friday, June 4, 2021, 18:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X