മുംബൈ: കൊവിഡ്19 ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ കൊവിഡ് കാലത്ത് ഏറ്റവും അധികം ലാഭമുണ്ടാക്കിയവരുടെ കൂട്ടത്തില്‍ ഉള്ള ആളായിരുന്നു ഇന്ത്യയിലെ ഒന്നാം നമ്പര്‍ സമ്പന്നന് ആയ മുകേഷ് അംബാനി.
എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭത്തില്‍ 15 ശതമാനത്തിന്റെ കുറവാണത്രെ ഉണ്ടായിട്ടുള്ളത്. വിശദാംശങ്ങള്‍ പരിശോധിക്കാം...
ലാഭം 9,567 കോടി
സാമ്പത്തിക വര്‍ഷത്തില്‍ സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലാഭത്തില്‍ 15.1 ശതമാനം ആണ് ഇട് സംഭവിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൊത്തം ലാഭം ഈ പാദത്തില്‍ 9,567 കോടി രൂപയാണ്.
മൊത്തവരുമാനത്തില്‍ വന്‍ ഇടിവ്
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ മാത്രമല്ല ഇടിവ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷവുമായി താതമ്യം ചെയ്യുമ്പോള്‍ മൊത്തവരുമാനത്തിലെ ഇടിവ് 25.7 ശതമാനം ആണ്. കമ്പനിയുടെ മൊത്ത വരുമാനം സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 1.11 ട്രില്യണ്‍ രൂപയാണ്.
കൊവിഡ് കൊടുത്ത പണി
എണ്ണവിപണിയിലെ തിരിച്ചടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ പ്രതിസന്ധിയ്ക്ക് കാരണം. കൊവിഡ് വ്യാപനത്തോടെ റിഫൈനിങ്, പെട്രോകെമിക്കല്‍സ്, ചില്ലറവില്പന മേഖലകള്‍ എല്ലാം ഇടിഞ്ഞിരിക്കുകയാണ്. ഇതെല്ലാം ലാഭവത്തിലും വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചതിലും കൂടുതല്‍
എന്നിരുന്നാലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് പ്രതീക്ഷിച്ചതിലും ലാഭവും വരുമാനം ലഭിച്ചിട്ടുണ്ട് എന്ന് കൂടി പറയേണ്ടി വരും. ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വ്വേയില്‍ 10 വിലയിരുത്തല്‍ വിദഗ്ധര്‍ കണക്കാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തവരുമാനം 1.11 ട്രില്യണ്‍ തന്നെ ആയിരികും എന്നായിരുന്നു. എന്നാല്‍ 11 വിലയിരുത്തല്‍ വിദഗ്ധരുടെ നിഗമന പ്രകാരം മൊത്തലാഭം സെപ്തംബര്‍ പാദത്തില്‍ 8,387 കോടി ആയി ഇടിയും എന്നായിരുന്നു. എന്നാല്‍ മൊത്തലാഭം യഥാര്‍ത്ഥത്തില്‍ 9,567 കോടി രൂപയാണ്.
താരതമ്യ കണക്കുകള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1.49 ലക്ഷം കോടി രൂപയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്ത വരുമാനം. ഇത്തവണ അത് 1.11 ലക്ഷം കോടിയായി കുഞ്ഞിരിക്കുകയാണ്. എന്നാല്‍ മറ്റുവരുമാനങ്ങളുടെ കാര്യത്തില്‍ 34.7 ശതമാനത്തിന്റെ വര്‍ദ്ധനയും ഇത്തവണ ഉണ്ടായിട്ടുണ്ട്.
കുതിച്ചുയര്‍ന്ന് ജിയോ
റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് വരുമാനത്തില്‍ നഷ്ടം സംഭവിച്ചത്. റിലയന്‍സിന്റെ തന്നെ ടെലികോം സംരംഭമായ ജിയോയുടെ ലാഭം കുത്തനെ ഉയരുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടിയാണ് ലാഭം ഉര്‍ന്നത്.യ
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications