മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 53,000 കോടി രൂപയുടെ അവകാശ ഓഹരി വിൽപ്പന നാളെ (മെയ് 20ന്) ആരംഭിക്കും. ഇന്ത്യയിലെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പനയാണിത്. 2020 ജൂൺ 3ന് വിൽപ്പന അവസാനിക്കും.
1:15 അനുപാതത്തിലായിരിക്കും അവകാശ ഓഹരികള്‍ ലഭ്യമാക്കുക. അതായത് നിലവില്‍ റിലന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവർക്ക് ഒരു ഓഹരി വീതം ലഭിക്കും. ഓഹരി വില 1,257 രൂപ ആയിരിക്കും. നിലവിലെ ഓഹരി വിലയില്‍ നിന്ന് 14 ശതമാനം ഇളവോടെയാണ് ഓഹരികൾ നാളെ മുതൽ ലഭ്യമാക്കുന്നത്. അവകാശ ഓഹരി വില്‍പ്പനയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിൽപ്പന തുടങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അവകാശ ഓഹരി വില്‍പ്പന സമിതിയുടെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചിരുന്നു.

ആർഐഎലിനെ സീറോ ഡെറ്റ് കമ്പനിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് അവകാശ ഓഹരി വിൽപ്പന. മൊത്തം ഓഹരി വിലയിൽ 25 ശതമാനം സബ്സ്ക്രിപ്ഷൻ സമയത്ത് നൽകേണ്ടതുണ്ട്. ബാക്കി യഥാക്രമം 2021 മെയ്, 2021 നവംബർ മാസങ്ങളിൽ രണ്ട് തവണയായി നിക്ഷേപിക്കാമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. അതായത് ഒരു ഓഹരിക്ക് 314.25 രൂപ വീതവും ബാക്കി 942.75 രൂപ കമ്പനി നിശ്ചയിക്കുന്ന പ്രകാരം ഒന്നോ അതിലധികമോ തവണയായും നല്‍കാം.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഉടമ മുകേഷ് അംബാനി 2021 മാർച്ചോടെ റിലയൻസ് ഇൻഡസ്ട്രീസിനെ കടമില്ലാത്ത ("സീറോ ഡെറ്റ്") കമ്പനിയാക്കി മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് അവകാശ ഓഹരി വിൽപ്പനയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
