ഐപിഎൽ കാണാൻ ഉപഭോക്താക്കൾക്ക് ജിയോയുടെ കിടിലൽ ഓഫറുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ‌പി‌എൽ സീസണിന് മുന്നോടിയായി കിടിലൻ റീച്ചാർജ് ഓപ്ഷനുമായി റിലയൻസ് ജിയോ. ദൈനംദിന ഡാറ്റയ്ക്കൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ കൂടിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിലുള്ള അഞ്ച് പ്രീപെയ്ഡ് പ്ലാനുകളും ജിയോ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയായി ഐ‌പി‌എൽ മത്സരങ്ങൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ തത്സമയം ലഭ്യമാകും.

 

401 രൂപ, 598 രൂപ പ്ലാനുകൾ

401 രൂപ, 598 രൂപ പ്ലാനുകൾ

401 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന് 28 ദിവസത്തെ സാധുതയുണ്ട്. 56 ദിവസത്തെ സാധുതയുള്ള 598 രൂപയുടെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

ജിയോ ഉപഭോക്താക്കൾക്ക് 365 രൂപ ലാഭം, ലോകകപ്പ് കാണാം സൗജന്യമായി; മറ്റ് ഓഫറുകൾ വേറെ

777 രൂപ, 2,599 രൂപ പ്ലാനുകൾ

777 രൂപ, 2,599 രൂപ പ്ലാനുകൾ

777 രൂപയ്ക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. 84 ദിവസത്തെ സാധുതയോടെയാണ് ഈ പ്ലാൻ ലഭിക്കുന്നത്. അവസാനമായി, 2,599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനുണ്ട്. ഇത് 2 ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു.

ജിയോ വരിക്കാരുടെ ശ്രദ്ധയ്ക്ക്, പുതിയ റിലയൻസ് ജിയോ ഫൈബർ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയാം

499 രൂപ ഡാറ്റാ ആഡ്-ഓൺ പ്ലാൻ

499 രൂപ ഡാറ്റാ ആഡ്-ഓൺ പ്ലാൻ

499 രൂപയുടെ ഡാറ്റാ ആഡ്-ഓൺ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, ഒരു വർഷത്തെ ഡിസ്നി + 399 രൂപ വിലമതിക്കുന്ന ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഐപിഎൽ കാഴ്ചക്കാരെ ലക്ഷ്യമിട്ടാണ് ഈ പ്ലാനുകളെല്ലാം ആരംഭിച്ചിരിക്കുന്നത്.

ഐ‌പി‌എൽ 2020: കാഴ്ചക്കാരെ ലക്ഷ്യമിട്ട് പുതിയ റീച്ചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ

English summary

Reliance Jio Latest offers for customers to watch IPL, Rs 401 and Rs 598 Prepaid Plans Are Included | ഐപിഎൽ കാണാൻ ഉപഭോക്താക്കൾക്ക് ജിയോയുടെ കിടിലൽ ഓഫറുകൾ

Reliance Jio with new recharge option ahead of IPL season. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X