റിലയന്‍സ് ജിയോയുടെ ഒന്നാം പാദ ലാഭം 3,651 കോടി! പക്ഷേ, ലാഭത്തിൽ നഷ്ടം വന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ടെലികോം മേഖലയില്‍ ഒട്ടുമിക്ക കമ്പനികളും വലി നഷ്ടങ്ങള്‍ നേരിടുന്ന കാലത്ത് വന്‍ നേട്ടമുണ്ടാക്കി കുതിപ്പ് തുടരുകയാണ് റിലയന്‍സ് ജിയോ. ജിയോയുടെ വരവോടെയാണ് മറ്റ് ടെലികോം കമ്പനികള്‍ തകര്‍ച്ചയിലേക്ക് വീണുതുടങ്ങിയത് എന്നതും ചരിത്രം.

2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും റിലയന്‍സ് ജിയോ വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതേസമയം മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആദ്യ പാദത്തില്‍ നേരിട്ടത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ ലാഭം ആണ്. വിശദാംശങ്ങള്‍ നോക്കാം...

മൊത്തലാഭം

മൊത്തലാഭം

ആദ്യപാദത്തില്‍ റിലയന്‍സ് ജിയോയുടെ മൊത്തലാഭം 3,651 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ലാഭത്തെ അപേക്ഷിച്ച് നോക്കിയാല്‍ 45 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണ നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 2,519 കോടി രൂപ ആയിരുന്നു.

ഓരോ ഉപഭോക്താവില്‍ നിന്നും

ഓരോ ഉപഭോക്താവില്‍ നിന്നും

ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനത്തിന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ആവറേജ് റെവന്യു പെര്‍ യൂസര്‍ (എആര്‍പിയു) 138 രൂപയാണ്. ഒരു മാസം ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനമാണിത്.

കസ്റ്റമര്‍ ബേസ്

കസ്റ്റമര്‍ ബേസ്

440.6 ദശലക്ഷം ആണ് ജിയോയുടെ കസ്റ്റമര്‍ ബേസ്. 2021 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം ആണിത്. ഒരു വര്‍ഷത്തിനുള്ളില്‍ 42.3 ദശലക്ഷം ഉപഭോക്താക്കളാണ് പുതിയതായി ജിയോയില്‍ എത്തിയത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം 14.3 ദശലക്ഷം പുതിയ ഉപഭോക്താക്കള്‍ ജിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ആര്‍ഐഎല്‍ ലാഭം കുറഞ്ഞു

ആര്‍ഐഎല്‍ ലാഭം കുറഞ്ഞു

റിലയന്‍സ് ജിയോ വന്‍ ലാഭം കൊയ്തപ്പോള്‍ മാതൃകമ്പനിയായ റിലയന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലാഭത്തില്‍ കുറവ് വരികയാണ് ചെയ്ത്. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 12,273 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്ത ലാഭം.

 എത്ര കുറഞ്ഞു

എത്ര കുറഞ്ഞു

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് നോക്കിയാല്‍ 7.2 ശതമാനത്തിന്റെ ഇടിവാണ് മൊത്തലാഭത്തില്‍ റിലയന്‍സ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13,233 കോടി രൂപയായിരുന്ിനു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തലാഭം.

വരുമാനത്തില്‍ വര്‍ദ്ധന

വരുമാനത്തില്‍ വര്‍ദ്ധന

ഓപ്പറേഷന്‍സില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ പാദത്തില്‍ അത് 1.44 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 91,238 കോടി രൂപ ആയിരുന്നു. നികുതിയും പലിശയും മറ്റ് ഡിപ്രീസിയേഷനും ഒന്നും കൂട്ടാതെയുളള ലാഭം 27,550 കോടി രൂപയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പ്രതീക്ഷ നല്‍കുന്നത് തന്നെ

പ്രതീക്ഷ നല്‍കുന്നത് തന്നെ

ലാഭത്തില്‍ കുറവുണ്ടായി എങ്കിലും ഇപ്പോഴത്തെ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നത് തന്നെയാണെന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്തും കമ്പനി മികച്ച വളര്‍ച്ച നേടിയെന്നാണ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിട്ടുള്ളത്. റീട്ടെയില്‍ ബിസിനസ് ആണ് രണ്ടാം തരംഗത്തില്‍ വലിയ തിരിച്ചടി നേരിട്ടത്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ വരുമാനം അറിയാമോ? അദ്ദേഹത്തിന്റെ ആകെ ആസ്തി ഇത്രയും തുക വരും!ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ വരുമാനം അറിയാമോ? അദ്ദേഹത്തിന്റെ ആകെ ആസ്തി ഇത്രയും തുക വരും!

സ്ഥിര നിക്ഷേപത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണോ ആഗ്രഹിക്കുന്നത്? എങ്കില്‍ ഇവിടെ നിക്ഷേപിക്കാംസ്ഥിര നിക്ഷേപത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണോ ആഗ്രഹിക്കുന്നത്? എങ്കില്‍ ഇവിടെ നിക്ഷേപിക്കാം

English summary

Reliance Jio Q1 net profit grows 45 percentage, but Reliance Industries Limited slips 7.2 percentage compared to previous year

Reliance Jio Q1 net profit grows 45 percentage, but Reliance Industries Limited slips 7.2 percentage compared to previous year.
Story first published: Friday, July 23, 2021, 21:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X