രണ്ട് മാസം; റിലയൻസ് റീട്ടെയിൽ സമാഹരിച്ചത് 47,200 കോടി! ഓഹരി വിൽപന നിർത്തി... വിറ്റത് 10.09% ഓഹരികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്തെ ഒന്നാം നമ്പര്‍ ചില്ലറ വില്‍പന ശൃംഖലായി ഉയര്‍ന്ന റിലയന്‍സ് റീട്ടെയില്‍ അവരുടെ നിക്ഷേപ സമാഹരണം അവസാനിപ്പിച്ചു. രണ്ട് മാസമായി തുടരുന്ന നിക്ഷേപ സമാഹരണമാണ് കമ്പനി അവസാനിപ്പിച്ചത്.

 

രണ്ട് മാസം കൊണ്ട് റിലയന്‍ റീട്ടെയില്‍ സമാഹരിച്ചത് 47,265 കോടി രൂപയാണ്. മൊത്തം ഓഹരികളുടെ 10.09 ശതമാനം ഓഹരികളാണ് നിക്ഷേപ സമാഹരണത്തിനായി രണ്ട് മാസം കൊണ്ട് വിറ്റഴിച്ചത്. വിശദാംശങ്ങള്‍ നോക്കാം...

വലിയ നേട്ടം

വലിയ നേട്ടം

രണ്ട് മാസം കൊണ്ട് ഓഹരി വില്‍പനയിലൂടെ റിലയന്‍സ് റീട്ടെയില്‍ വലിയ നേട്ടം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. വെറും 10.09 ശതമാനം ഓഹരികള്‍ വിറ്റഴിച്ചാണ് 47,265 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരിക്കുന്നത്.

എത്ര നിക്ഷേപകര്‍

എത്ര നിക്ഷേപകര്‍

അമേരിക്കന്‍ സ്വകാര്യ നിക്ഷേപക സ്ഥാപനമായ സില്‍വര്‍ ലേക്‌സില്‍ നിന്ന് 7,500 കോടി രൂപ നിക്ഷേപം സ്വീകരിച്ചുകൊണ്ടായിരുന്നു തുടക്കം. 1.6 ശതമാനം ഓഹരികള്‍ ആണ് സില്‍വര്‍ ലേക്കിന് നല്‍കിയത്. മൊത്തം അരഡസണിലേറെ നിക്ഷേപകരാണ് റിലയന്‍സി റീട്ടെയിലില്‍ പണമിറക്കിയിരിക്കുന്നത്.

കൂടുതല്‍ വികസിക്കും

കൂടുതല്‍ വികസിക്കും

ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയാണ് റിലയന്‍സ്. അത് കുറേക്കൂടി വിപുലപ്പെടുത്താനാണ് പുതിയ ഫണ്ടിങ് ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ഡെലിവറി മേഖലയിലും സ്ഥാനം നിര്‍ണയിക്കാനാണ് റിലയന്‍സിന്റെ നീക്കം.

 ഫ്യൂച്ചര്‍ ഇടപാട്

ഫ്യൂച്ചര്‍ ഇടപാട്

ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ റിലയന്‍സ് പ്രഖ്യാപിച്ചതായിരുന്നു. ഏതാണ്ട് 25,300 കോടി രൂപയ്ക്കായിരുന്നു ഇടപാട് നിശ്ചയിച്ചിരുന്നത്. അവരുടെ ബാധ്യതകള്‍ ഉള്‍പ്പെടെ ആയിരുന്നു ഇത്. എന്നാല്‍ ആമസോണ്‍ ഈ ഡീല്‍ ചലഞ്ച് ചെയ്തിരിക്കുകയാണ്.

ഓഹരി മൂല്യം ഇടിഞ്ഞു

ഓഹരി മൂല്യം ഇടിഞ്ഞു

റിലയന്‍സ് റീട്ടെയില്‍ നിക്ഷേപ സമാഹരണം നടത്തുന്ന വേളയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം ഉയര്‍ന്നിരുന്നു. ഒരു വേള 2,369 രൂപ വരെ എത്തി. എന്തായാലും ധനസമാഹരണം അവസാനിപ്പിച്ചു എന്ന പ്രഖ്യാപനം വന്നതോടെ ഓഹരി മൂല്യവും ഇടിഞ്ഞു.

ആസ്തിയും ഇടിഞ്ഞു

ആസ്തിയും ഇടിഞ്ഞു

മുകേഷ് അംബാനിയുടെ മൊത്തം ആസ്തിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 439 ദശലക്ഷം ഡോളറാണ് ആസ്തി മൂല്യത്തില്‍ കുറവ് വന്നിട്ടുള്ളത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ഇപ്പോള്‍ ലോക സമ്പന്നരില്‍ പത്താമതാണ് മുകേഷ് അംബാനി.

English summary

Reliance Retail ends their fund raising after receiving 47,200 crores by selling 10.09 percentage shares in two months

Reliance Retail ends their fund raising after receiving 47,200 crores by selling 10.09 percentage shares in two months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X