ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും അധികം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. മറ്റിടങ്ങളില്‍ രോഗബാധ ഇല്ലാത്തതാണോ അതോ കൃത്യമായ ടെസ്റ്റുകള്‍ നടക്കാത്തതാണോ കാരണം എന്ന സംശയവും ഉയരുന്നുണ്ട്.

ഇതിനിടെയാണ് ഇസ്രായേല്‍ കമ്പനിയുമായി റിലയന്‍സ് കൊവിഡ്19 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി വന്‍ കരാറില്‍ ഒപ്പിട്ടു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഔദ്യോഗിക കണക്കില്‍ രോഗബാധ കുറയുകയും വാക്‌സിന്‍ വിതരണം തുടങ്ങുകയും ചെയ്തപ്പോള്‍ എന്തിനായിരിക്കും റിലയന്‍സ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. പരിശോധിക്കാം...

 

പതിനഞ്ച് ദശലക്ഷം ഡോളറിന്റെ ഇടപാട്

പതിനഞ്ച് ദശലക്ഷം ഡോളറിന്റെ ഇടപാട്

പതിനഞ്ച് ദശലക്ഷം ഡോളറിന്റെ കരാറില്‍ ആണ് ഇസ്രായേല്‍ കമ്പനിയായി ബ്രെത്ത് ഓഫ് ഹെല്‍ത്തുമായി റിലയന്‍സ് ഏര്‍പ്പെട്ടിരിക്കുന്നത്. ഏകദേശം 110 കോടി ഇന്ത്യന്‍ രൂപയുടേതാണിത്. കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായാണ് ഇത്.

നിമിഷങ്ങള്‍ക്കകം

നിമിഷങ്ങള്‍ക്കകം

നിലവില്‍ ലഭ്യമായ കൊവിഡ്19 ടെസ്റ്റ് കിറ്റുകളേക്കാള്‍ വേഗത്തില്‍ ഫലം ലഭ്യമാക്കുന്നതാണ് ഈ കിറ്റ് എന്നാണ് പറയപ്പെടുന്നത്. പരിശോധന നടത്തി അല്‍പം സെക്കന്റുകള്‍ക്കകം തന്നെ റിസള്‍ട്ട് ലഭ്യമാകും എന്നാണ് ബ്രെത്ത് ഓഫ് ഹെല്‍ത്ത് സിഇഒ ഏരാ ലോര്‍ വാര്‍ത്താ ഏജന്‍സിയോട് അവകാശപ്പെട്ടത്.

ദശലക്ഷക്കണക്കിന് ടെസ്റ്റുകള്‍

ദശലക്ഷക്കണക്കിന് ടെസ്റ്റുകള്‍

ഒരു മാസത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ടെസ്റ്റുകള്‍ നടത്താവുന്ന തരത്തിലാണ് ഇസ്രായേല്‍ കമ്പനിയില്‍ നിന്ന് റിലയന്‍സ് കിറ്റുകള്‍ വാങ്ങിയിരിക്കുന്നത് എന്നാണ് വിവരം. പ്രതിമാസം ടെസ്റ്റുകള്‍ക്ക് 10 ദശലക്ഷം ഡോളര്‍ ആണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃത്യത

കൃത്യത

കൃത്യതയുടെ കാര്യത്തിലും കണിശമായ ഫലം ആണ് ബ്രെത്ത് ഓഫ് ഹെല്‍ത്ത് അവകാശപ്പെടുന്നത്. കൊവിഡ് 19 ടെസ്റ്റില്‍ തങ്ങളുടെ കിറ്റുകള്‍ക്ക് 95 ശതമാനം ആണ് സക്‌സസ് റേറ്റ് എന്നും ഇവര്‍ പറയുന്നുണ്ട്. എന്തായാലും ഈ സംഗതി ഇന്ത്യയില്‍ എങ്ങനെ ഉപയോഗപ്പെടും എന്നതാണ് അറിയേണ്ടത്.

 രോഗബാധ കൂടുമോ

രോഗബാധ കൂടുമോ

ഇന്ത്യയില്‍ രോഗബാധയില്‍ പെട്ടെന്ന് വര്‍ദ്ധനയുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ അന്വേഷണം. സര്‍ക്കാര്‍ കണക്കുകളില്‍ രോഗബാധ കുറയുന്ന സമയത്ത് എന്തുകൊണ്ടായിരിക്കും ഇത്തരം ഒരു റാപ്പിഡ് ടെസ്റ്റ് കിറ്റിന് വേണ്ടി റിലയന്‍സ് ഇസ്രായേല്‍ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കിയത് എന്നത് തന്നെയാണ് പലരുടേയും സംശയത്തിന് കാരണം.

 കേരളത്തിലെ കൊവിഡ്

കേരളത്തിലെ കൊവിഡ്

രാജ്യത്ത് ഇപ്പോള്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഒരുഘട്ടത്തില്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാം കണക്കുകള്‍ പ്രകാരം ഇപ്പോള്‍ കൊവിഡ് വ്യാപനം കുറവാണ്.

English summary

Reliance Signs deal with Israeli firm Breath of Health for Covid19 Rapid Kits | ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി

Reliance Signs deal with Israeli firm Breath of Health for Covid19 Rapid Kits
Story first published: Wednesday, January 27, 2021, 20:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X