2020 മാർച്ച് 18 മുതൽ മുഴുവൻ ബാങ്കിംഗ് സേവനങ്ങളുെ പുനരാരംഭിക്കുമെന്ന് യെസ് ബാങ്ക്. 2020 മാർച്ച് 19 മുതൽ 1,132 ശാഖകളിലെയും സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് യെസ് ബാങ്ക് അറിയിച്ചതായി പ്രസാർ ഭാരതി ന്യൂസ് സർവ്വീസ് ട്വീറ്റ് ചെയ്തു. ശാഖകൾ മാത്രമല്ല എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സേവനങ്ങളും തടസ്സങ്ങൾ കൂടാതെ ഉപഭോക്താക്കൾക്ക് ലഭിക്കും.
യെസ് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ മോറട്ടോറിയം ബുധനാഴ്ച്ച പിൻവലിയ്ക്കും. ആർബിഐയുടെ യെസ് ബാങ്ക് പുനരുജ്ജീവന പാക്കേജ് സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് മൊറട്ടോറിയം നീക്കുന്നത്. 1949, ബാങ്കിങ് റെഗുലേഷന് ആക്ട് പ്രകാരമാണ് യെസ് ബാങ്ക് പുനര്‍നിര്‍മ്മാണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. യെസ്ബാങ്കിൻറെ 49 ശതമാനം ഓഹരികൾ എസ്ബിഐ വാങ്ങുന്നതിന് പുറമെ ഫെഡറൽ ബാങ്ക് 300 കോടി മുതൽ മുടക്കി ബാങ്കിൻറെ ഓഹരികൾ വാങ്ങുമെന്ന് അറിയിച്ചിരുന്നു. കൂടാതെ ഐസിഐസിഐ,ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക് തുടങ്ങിയവയും യെസ്ബാങ്കിൽ നിക്ഷേപം നടത്തും.

യെസ് ബാങ്കില്‍ 250 കോടി രൂപ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പുനർനിർമാണ പദ്ധതിയുടെ വിജ്ഞാപനം ലഭിച്ച് മൂന്ന് ദിവസത്തിനകം യെസ് ബാങ്കിലെ മൊറട്ടോറിയം നീക്കുമെന്നും ഏഴ് ദിവസത്തിനകം പുതിയ ബോർഡ് രൂപീകരിക്കുമെന്നും ബോർഡിൽ എസ്ബിഐയിൽ നിന്നുള്ള രണ്ട് ഡയറക്ടർമാരുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിന്റെ നിലനില്‍പ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. മൂലധന ആവശ്യങ്ങള്‍ അടിയന്തരമായി ഉയര്‍ത്തുന്നതിനായി ബാങ്കിന്റെ അംഗീകൃത മൂലധനം 1,100 കോടിയില്‍ നിന്ന് 6,200 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചിരുന്നു.
ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതേ തടുര്‍ന്ന് ബാങ്കിന്റെ എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വരെ താറുമാറായിരുന്നു. നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായാണ് ആര്‍ബിഐ പരിമിതപ്പെടുത്തിയിരുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications