പ്രതിസന്ധിയിൽ നിന്ന് കരകയറുമോ? പിഎംസിയെ ഏറ്റെടുക്കാൻ ഭാരത് പേയും സെൻട്രം ഗ്രൂപ്പും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പ്രതിസന്ധിയിലായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാൻ താൽപ്പര്യമറിയിച്ച് രണ്ട് കമ്പനികൾ. ഇന്ത്യൻ ക്യുആർ കോഡ് അധിഷ്‌ഠിത പേയ്‌മെന്റ് ആപ്ലിക്കേഷനായ ഭാരത് പെയും ധനകാര്യ കമ്പനിയായ സെൻട്രം ഗ്രൂപ്പും സംയുക്ത താൽ‌പ്പര്യം അറിയിച്ച് റിസർവ് ബാങ്കിനെ സമീപിച്ചിട്ടുള്ളത്. പിഎംസി ബാങ്ക് ഏറ്റെടുക്കലിനായി റിസർവ് ബാങ്ക് സമർപ്പിച്ച നാല് ഗ്രൂപ്പുകളിൽ ഭാരത് പേ, സെന്റർ ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്നുവെന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, ഈ സംരംഭത്തിൽ ഭാരത് പെ, സെൻട്രം എന്നിവർക്ക് തുല്യമായ ഓഹരികൾ ലഭിക്കും. മുൻ സ്റ്റാൻഡേർഡ് ചാർട്ടേഡ് ഹോഞ്ചോയായ ജസ്പാൽ ബിന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണ് സെൻട്രം ഗ്രൂപ്പ്.

 

ഓഹരി വിപണിയിൽ ഇന്ന് 7 ലക്ഷം കോടി നഷ്ടം, സെൻസെക്സിൽ 1,406 പോയിന്റ് ഇടിവ്, നിഫ്റ്റി 13,350ന് താഴെ

ഒരു അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് ഒരു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കോർപ്പറേറ്റുകളും കോടീശ്വരന്മാരായ വ്യക്തികളും രംഗത്തെത്തുന്നത് ആദ്യമായിട്ടാണ്. പിഎംസി ബാങ്കിന് മേലുള്ള നിയന്ത്രണങ്ങളുടെ കാലാവധി 2021 മാർച്ച് വരെ നീട്ടിയതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ബാങ്ക് ഏറ്റെടുക്കാൻ കൂടുതൽ വ്യക്തികളും കമ്പനികളും രംഗത്തെത്തിയ സാഹചര്യത്തിൽ ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് റിസർവ് ബാങ്കിന്റെ ഈ നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

പ്രതിസന്ധിയിൽ നിന്ന് കരകയറുമോ? പിഎംസിയെ ഏറ്റെടുക്കാൻ ഭാരത് പേയും സെൻട്രം ഗ്രൂപ്പും

അതേ സമയം സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി ഹൌസും പിഎംസി ബാങ്ക് ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഎംസി ബാങ്ക് ഏറ്റെടുക്കാനുള്ള ഭാരത് പേയുടെ ശ്രമം വിജയകരമാണെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ 5,000 കോടി രൂപയുടെ ലോൺ ബുക്ക് നിർമ്മിക്കാൻ ലക്ഷ്യമിടുന്നതിനാൽ ബാങ്ക് ഏറ്റെടുക്കൽ ഭാരത് പെയുടെ വായ്പാ ബിസിനസിന് കരുത്തേകും.

English summary

Report says Centrum-BharatPe, Liberty Group express interest in fraud hit PMC Bank

Report says Centrum-BharatPe, Liberty Group express interest in fraud hit PMC Bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X