എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ട് വർഷമായി ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, പേയ്‌മെന്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയിൽ തകരാറുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് 2020 ഡിസംബർ 2 ന് എച്ച്ഡിഎഫ്സി ബാങ്കിന് ഉത്തരവ് പുറപ്പെടുവിച്ചു. ബാങ്കിന്റെ പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടർന്നാണ് നവംബർ 21ന് സേവന തടസ്സം നേരിട്ടതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കിയിരുന്നു.

താത്ക്കാലികമായി നിർത്തി വയ്ക്കും

താത്ക്കാലികമായി നിർത്തി വയ്ക്കും

ബാങ്കിന്റെ ഡിജിറ്റൽ 2.0 പദ്ധതി പ്രകാരമുള്ള എല്ലാ നടപടികളും താൽക്കാലികമായി നിർത്തി വയ്ക്കാനും പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത് നിർത്തി വയ്ക്കാനും റിസർവ് ബാങ്ക് നിർദ്ദേശിച്ചു. എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ബോർഡ് വീഴ്ചകൾ പരിശോധിച്ച് പരിഹരിക്കേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് ഉത്തരവിൽ പറഞ്ഞു.

സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി എച്ച്ഡിഎഫ്സി: പുതുക്കിയ നിരക്കുകള്‍ അറിയാംസ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി എച്ച്ഡിഎഫ്സി: പുതുക്കിയ നിരക്കുകള്‍ അറിയാം

നിലവിലുള്ള ഉപഭോക്താക്കൾ പേടിക്കേണ്ട

നിലവിലുള്ള ഉപഭോക്താക്കൾ പേടിക്കേണ്ട

കഴിഞ്ഞ രണ്ട് വർഷമായി ഐടി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ധൈര്യം നൽകാൻ ഇത് സഹായിച്ചു. എച്ച്ഡിഎഫ്സി ബാങ്കിലെ നിലവിലെ പരിശോധന നടപടികൾ അതിന്റെ നിലവിലുള്ള ക്രെഡിറ്റ് കാർഡുകൾ, ഡിജിറ്റൽ ബാങ്കിംഗ് ചാനലുകൾ, നിലവിലുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ യാതൊരു സ്വാധീനവും ചെലുത്തുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് വിശദീകരണം

ബാങ്ക് വിശദീകരണം

ഈ നടപടികൾ ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസിനെ ബാധിക്കില്ലെന്ന് കരുതുന്നതായും നിരീക്ഷകർ പറഞ്ഞു. ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകാൻ ബാങ്ക് എല്ലായ്പ്പോഴും ശ്രമിക്കുകയും ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളിൽ അടുത്തിടെയുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിന് വേഗത്തിൽ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നുവെന്ന് ബാങ്ക് വിശദീകരണം നൽകി.

ഒന്നിലധികം തടസ്സങ്ങൾ

ഒന്നിലധികം തടസ്സങ്ങൾ

എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഇൻറർനെറ്റ് ബാങ്കിംഗ്, യുപിഐ, ഐ‌എം‌പി‌എസ്, മറ്റ് പണമടയ്ക്കൽ രീതികൾ എന്നീ ഡിജിറ്റൽ സേവനങ്ങളുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്കിന് ഒന്നിലധികം തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. നവംബർ 21ലെ തകരാറിന് കാരണം ഡി‌എ‌സി‌സി ഡാറ്റാ സെന്ററിലുണ്ടായ വൈദ്യുതി തടസ്സമാണെന്ന് എച്ച്ഡി‌എഫ്‌സി ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

എച്ച്ഡിഎഫ്സി ബാങ്കിനോട് വിശദീകരണം തേടി റിസർവ് ബാങ്ക്, പ്രശ്നം ഇടയ്ക്കിടെയുള്ള ഓൺലൈൻ ബാങ്കിംഗ് തകരാർഎച്ച്ഡിഎഫ്സി ബാങ്കിനോട് വിശദീകരണം തേടി റിസർവ് ബാങ്ക്, പ്രശ്നം ഇടയ്ക്കിടെയുള്ള ഓൺലൈൻ ബാങ്കിംഗ് തകരാർ

മുൻ തകരാറുകൾ

മുൻ തകരാറുകൾ

സമാനമായ മറ്റൊരു തകരാർ 2019 ഡിസംബർ 3 ന് നടന്നിരുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വായ്പ ഇഎംഐകൾ അടയ്ക്കാനോ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് തീർപ്പാക്കാനോ ഈ സമയത്ത് കഴിഞ്ഞിരുന്നില്ല. സാങ്കേതിക തകരാർ കാരണം, ചില ഉപയോക്താക്കൾക്ക് നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പിലേക്ക് പ്രവേശിക്കുന്നതിലും തടസ്സം നേരിട്ടിരുന്നു.

ബാങ്കുകളും ഇനി കോ‍ർപ്പറേറ്റുകൾക്ക് സ്വന്തമാക്കാം; ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം, ശുപാ‌‍ർശകൾ ഇതാബാങ്കുകളും ഇനി കോ‍ർപ്പറേറ്റുകൾക്ക് സ്വന്തമാക്കാം; ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം, ശുപാ‌‍ർശകൾ ഇതാ

English summary

Reserve Bank of India (RBI) Asked HDFC Bank To Suspend Its Digital Services | എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക്

The Reserve Bank of India (RBI) on December 2, 2020 issued an order to HDFC Bank regarding the incidents of internet banking and mobile banking. Read in malayalam.
Story first published: Thursday, December 3, 2020, 12:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X