ഉത്സവ സീസൺ വിൽപ്പനയിൽ 25% ഇടിവ് പ്രതീക്ഷിച്ച് ഇന്ത്യയിലെ വ്യാപാരികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19 മൂലം ഓൺലൈൻ ഷോപ്പിംഗിൽ വർദ്ധനവുണ്ടായതോടെ റീട്ടെയിൽ വ്യാപാരികൾക്ക് തിരിച്ചടിയായി. ഇന്ത്യയിലെ 60% റീട്ടെയിൽ വ്യാപാരികളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്സവ സീസണിലെ വിൽപ്പനയിൽ 25% അല്ലെങ്കിൽ അതിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കുന്നതായി ചൊവ്വാഴ്ച പുറത്തിറങ്ങിയ ഒരു സർവേ റിപ്പോർട്ടിൽ പറയുന്നു. ഓരോ വർഷവും വിൽപ്പനയിലെ പ്രധാന ഭാഗവും നടക്കുന്നത് ഉത്സവ സീസണിലായിരിക്കും.

ഇത്തവണത്തെ ഉത്സവ സീസൺ വിൽപ്പന കണക്കിലെടുക്കുമ്പോൾ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നുള്ള വീണ്ടെടുക്കൽ ഏറെ നീളുമെന്ന് ബ്ലൂപൈ കൺസൾട്ടിംഗിന്റെ റിപ്പോർട്ട് പറയുന്നു. ഉത്സവകാല പ്രവചനങ്ങളിലെ കുറവ് കാരണം, പ്രതികരിച്ചവരിൽ 71% പേർ ഓർഡറുകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തുവെന്നാണ് വിവരം. പ്രവചനത്തിലെ ഈ കുറവ് വിതരണക്കാർ, വെണ്ടർമാർ, നിർമ്മാതാക്കൾ എന്നിവരുൾപ്പെടെ മുഴുവൻ വിതരണ ശൃംഖലയെയും പിന്നോട്ടടിക്കുന്നു.

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ് വരാന്‍ സാധ്യത: സിയാംപാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ് വരാന്‍ സാധ്യത: സിയാം

ഉത്സവ സീസൺ വിൽപ്പനയിൽ 25% ഇടിവ് പ്രതീക്ഷിച്ച് ഇന്ത്യയിലെ വ്യാപാരികൾ

വെല്ലുവിളികൾക്ക് ഒരു കുറവുമില്ല, സഹകരണത്തോടെയുള്ള പൊതു-സ്വകാര്യ മാതൃകയാണ് ഈ സമയത്തിന്റെ ആവശ്യമെന്ന് ബ്ലൂപൈയിലെ സിഇഒ പ്രണാം ചാറ്റർജി പ്രസ്താവനയിൽ പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ ഉപഭോക്തൃ വിശ്വസ്തതയിലേക്കുള്ള മാർക്കറ്റിംഗ് ചെലവുകളുടെ മാറ്റത്തെ സൂചിപ്പിച്ചു. സർവേയിൽ പങ്കെടുത്ത സ്ഥാപനങ്ങളിൽ, 10% ൽ താഴെ ബിസിനസ്സ് ഉള്ളവരാണ് ഭൂരിപക്ഷവും. അവരിൽ 83% പേരും കൂടുതൽ ബിസിനസ്സ് ഓൺലൈൻ ചാനലുകളിലേക്ക് മാറ്റാൻ പദ്ധതിയിടുന്നവരാണ്.

എന്നിരുന്നാലും, ഓൺ‌ലൈനിലേയ്ക്ക് മാറാൻ പോകുന്നതിൽ ഏകദേശം 40% പേരുടെ ഏറ്റവും വലിയ വെല്ലുവിളി സാങ്കേതികവിദ്യയാണ്. 500 കോടിയിലധികം വരുമാനമുള്ള സ്ഥാപനങ്ങളിലാണ് സർവേ നടത്തിയത്, അതിൽ നൂറിലധികം ചീഫ് എക്സ്പീരിയൻസ് ഓഫീസർമാരും ബിസിനസ്സ് തലവന്മാരും ഉൾപ്പെടുന്നു.

ആധാര്‍ പേ സംവിധാനത്തിന് ഐ ഡി എഫ് സി ബാങ്ക് തുടക്കം കുറിച്ചു.ആധാര്‍ പേ സംവിധാനത്തിന് ഐ ഡി എഫ് സി ബാങ്ക് തുടക്കം കുറിച്ചു.

English summary

Retailers in India expect a 25% drop in festive season sales | ഉത്സവ സീസൺ വിൽപ്പനയിൽ 25% ഇടിവ് പ്രതീക്ഷിച്ച് ഇന്ത്യയിലെ വ്യാപാരികൾ

60% of retailers in India expect 25% or more decline in festive season sales compared to last year. Read in malayalam.
Story first published: Wednesday, September 23, 2020, 17:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X