അംബ്രി ഇൻകോ‍ർപറേഷനിൽ നിക്ഷേപത്തിനൊരുങ്ങി ആർ‌എം‌ഇ‌എസ്‌എൽ: ലക്ഷ്യങ്ങൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അംബ്രി ഇൻകോ‍ർപ്പറേഷനിൽ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്. പ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സ് മറ്റ് ചില നിക്ഷേപകർ എന്നിവരോടൊപ്പം 144 മില്യൺ ഡോളർ അംബ്രി ഇൻകോ‍ർപ്പറേഷനിൽ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന ഊർജ്ജ സംഭരണ ​​കമ്പനിയാണ് അംബ്രി ഇൻകോ‍ർപ്പറേഷൻ.

ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

അംബ്രിയുടെ 42.3 മില്യൺ ഓഹരികൾ സ്വന്തമാക്കുന്നതിന് വേണ്ടി ആർ‌എം‌ഇ‌എസ്‌എൽ 50 മില്യൺ ഡോളർ നിക്ഷേപമാണ് നടത്താൻ പദ്ധതിയിടുന്നത്. ഈ നിക്ഷേപം കമ്പനിയെ ദീർഘകാല ഊർജ്ജ സംഭരണ ​​സംവിധാനങ്ങൾ ആഗോളതലത്തിൽ വാണിജ്യവത്ക്കരിക്കാനും വളരാനും സഹായിക്കുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കിയിട്ടുള്ളത്.

  അംബ്രി ഇൻകോ‍ർപറേഷനിൽ നിക്ഷേപത്തിനൊരുങ്ങി ആർ‌എം‌ഇ‌എസ്‌എൽ: ലക്ഷ്യങ്ങൾ ഇങ്ങനെ

പേറ്റന്റ് നേടിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 4-24 മണിക്കൂർ വരെ നീണ്ടുനിൽക്കാൻ രൂപകൽപ്പന ചെയ്ത കമ്പനി, ഗ്രിഡ് സ്കെയിൽ സ്റ്റേഷനറി സ്റ്റോറേജിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട ചെലവ്, ദീർഘായുസ്സ്, സുരക്ഷാ തടസ്സങ്ങൾ എന്നിവ മറികടക്കുമെന്നാണ് അംബ്രിയുടെ ദീർഘകാല ഊർജ്ജ സംഭരണ ​​സംവിധാനങ്ങൾ പറയുന്നത്.

ആർഎൻഇഎസ്എൽ, അംബ്രി എന്നിവ തമ്മിൽ ഇന്ത്യയിൽ ഒരു ബാറ്ററി നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടി സഹകരിക്കുന്നത് സംബന്ധിച് ചർച്ചകളും നടത്തിവരുന്നുണ്ട്. ഇത് റിലയൻസിന്റെ ഹരിത ഔർജ്ജ സംരംഭത്തിന് ശേഷി വർദ്ധിപ്പിക്കുകയും കൂടുതൽ ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"റിലയൻസ് ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജം സംഭരിക്കുന്നതിന് അത്തരം വലിയ തോതിലുള്ള ഗ്രിഡ് ബാറ്ററികൾക്കായി ഉപയോഗിക്കാവുന്ന പുതിയതും നൂതനവുമായ ഇലക്ട്രോ-കെമിക്കൽ ടെക്നോളജികൾക്ക് വേണ്ടി കമ്പനി ഗവേഷണം നടത്തിവരികയാണെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ജൂണിൽ ഓഹരി ഉടമകളുമായി സംസാരിക്കവേ ജാംനഗറിൽ ജിഗാ ഫാക്ടറി നിർമ്മിക്കുമെന്നും റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്റർമിറ്റന്റ് എനർജി സംഭരിച്ച് വയ്ക്കാനുള്ള പദ്ധതിയായിരിക്കും ഇതെന്നും അംബാനി വ്യക്തമാക്കിയിരുന്നു.

അംബ്രിക്ക് 10 മെഗാവാട്സ് മുതൽ 2 ജിഗാവാട്സ് വരെയുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങൾ നൽകാനുള്ള ശേഷിയുണ്ട്. കാൽസ്യവും, അന്റിമോണി ഇലക്ട്രോഡും അടിസ്ഥാനമാക്കി നിർമ്മിച്ച സെല്ലുകളും കണ്ടെയ്നറൈസ്ഡ് സിസ്റ്റങ്ങളുമാണ് അംബ്രി ഇതിനായി ഉപയോഗിച്ചുവരുന്നത്. ഇത് സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന ലിഥിയം-അയോൺ ബാട്ടറികളേക്കാൾ ലാഭകരമാണെന്നാണ് പ്രധാന മേന്മ. ഇതിനെല്ലാം പുറമേ ഏത് കാലാവസ്ഥയിലും കൂടുതൽ എസി സൗകര്യമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന പുതിയ സംവിധാനമാണിതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 20 വർഷത്തിലധികം കാലയളവിലേക്ക് പ്രവർത്തനക്ഷമതയുള്ളതുമായിരിക്കും ഇത്.

"അംബ്രിയുടെ ദീർഘകാല ഊർജ്ജ സംഭരണ ​​സംവിധാനങ്ങൾ നിലവിൽ ഇന്ത്യയിലെ ഗ്രിഡ്-സ്കെയിൽ സ്റ്റേഷനറി സ്റ്റോറേജ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട ചെലവ്, സുരക്ഷാ തടസ്സങ്ങൾ എന്നിവ മറികടക്കാൻ സഹായിക്കുമെന്നാണ് റിലയൻസ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ രാജ്യത്ത് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ അളവ് വർദ്ധിക്കുന്നത് ഇലക്ട്രിക് പവർ ഗ്രിഡുകളിലേക്ക് സംയോജിപ്പിക്കാനാകുമെന്നും റിലയൻസ് കൂട്ടിച്ചേർത്തു.

"വലിയ തോതിലുള്ള ഊ‍ർജ്ജ സംഭരണത്തിന് ഗ്രിഡ് ബാറ്ററികൾ ഉപയോഗിക്കാവുന്ന പുതിയതും നൂതനവുമായ ഇലക്ട്രോ-കെമിക്കൽ സാങ്കേതികവിദ്യകളെക്കുറിച്ച് പര്യവേക്ഷണം നടത്തി വരികയാണ്. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്റ്റിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്ന പ​ദ്ധതിയ്ക്ക് ബാറ്ററി സാങ്കേതികവിദ്യയിലെ ആഗോള നേതാക്കളുമായി സഹകരിക്കുമെന്ന്," അംബാനി ജൂണിൽ പറഞ്ഞു.

ആവേശം കൂട്ടാന്‍ മാത്രം! ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോൾ വില മാറ്റമില്ല...ആവേശം കൂട്ടാന്‍ മാത്രം! ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോൾ വില മാറ്റമില്ല...

ക്രിപ്‌റ്റോ വിപണി നേട്ടത്തില്‍; ഏറ്റവും മുന്നില്‍ യുനിസ്വാപ് കോയിന്‍ക്രിപ്‌റ്റോ വിപണി നേട്ടത്തില്‍; ഏറ്റവും മുന്നില്‍ യുനിസ്വാപ് കോയിന്‍

English summary

RIL plans to invest $50 mn in US-based energy storage company Ambri

RIL plans to invest $50 mn in US-based energy storage company Ambri
Story first published: Tuesday, August 10, 2021, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X