ധനലക്ഷ്മി ബാങ്കിന് പിഴ ചുമത്തി റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഡെപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്റ് അവയര്‍നസ് ഫണ്ട് (DEA ഫണ്ട്) സംബന്ധിച്ചുള്ള കേന്ദ്ര ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത
ധനലക്ഷ്മി ബാങ്കിന് പിഴ ചുമത്തി റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഡെപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്റ് അവയര്‍നസ് ഫണ്ട് (DEA ഫണ്ട്) സംബന്ധിച്ചുള്ള കേന്ദ്ര ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിനെതിരെ ആര്‍ബിഐയുടെ നടപടി. 27.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഗൊരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന NE&EC റെയില്‍വേ എംപ്ലോയീസ് മള്‍ട്ടി സ്റ്റേറ്റ് പ്രൈമറി കോ ഓപ്പറേറ്റീവ് ബാങ്കിനും 20 ലക്ഷം രൂപയുടെ പിഴ ചുമത്തിയിട്ടുണ്ടെന്ന് ആര്‍ബിഐ പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ പറയുന്നു.
ഡപ്പോസിറ്റര് എജ്യൂക്കേഷന്‍ ആന്റ് അവയര്‍നസ് സ്കീമിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ധനലക്ഷ്മി ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നതെന്നും, അതേ സമയം NE&EC കോഓപ്പറേറ്റീവിന് ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത് നിയന്ത്രണ നയങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് വീഴ്ച വരുത്തിയതിനാലാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ഇരു ബാങ്കുകള്‍ക്കുമെതിരെ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ അറിയിച്ചുകൊണ്ട് പ്രത്യേകം പ്രത്യേകം പ്രസ്താവനകളാണ് ആര്‍ബിഐ പുറത്തിറക്കിയിരിക്കുന്നത്.
പരിശോധനകള്‍ക്ക് ശേഷം പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്കവാനും ധനലക്ഷ്മി ബാങ്കിനോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നല്കിയ മറുപടിയും, മറ്റ് റിപ്പോര്‍ട്ടുകളും ലംഘനം നടന്നുവെന്ന് സ്ഥിരീകരിക്കുന്നവയായിരുന്നു. തുടര്‍ന്നാണ് ബാങ്കിന് മേല്‍ പിഴ ചുമത്താനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
നിയന്ത്രണ നയങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച കാരണമാണ് ഇരു ബാങ്കുകള്‍ക്ക് മേലും പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. ഇത് ബാങ്കുമായുള്ള ഉപയോക്താക്കളുടെ ഇടപാടുകളേയോ മറ്റ് കരാറുകളേയോ ബാധിക്കുകയില്ല എന്നും റിസര്‍വ് ബാങ്ക് കൂട്ടിച്ചേര്‍ത്തു.
ബാങ്ക് ഉപയോക്താക്കളുടെ ഇടപാടുകളിലെയും കരാറുകളുടേയും സാധുതയെ റിസര്‍വ് ബാങ്കിന്റെ ഈ നടപടി ബാധിക്കുകയില്ല എന്ന് ധനലക്ഷ്മി ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications